മണവാട്ടിത്തവള
Jump to navigation
Jump to search
മണവാട്ടിത്തവള Fungoid Frog | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. malabarica
|
Binomial name | |
Hylarana malabarica (Tschudi, 1838)
| |
Synonyms | |
Rana malabarica Tschudi, 1838[verification needed] |
ഇന്ത്യയിൽ പശ്ചിമഘട്ടവും പൂർവ്വഘട്ടവും ഉൾപ്പെട്ട ഒരു വലിയ ഭൂപ്രദേശത്ത്[1] കാണപ്പെടുന്ന തവളയാണ് മണവാട്ടിത്തവള (Fungoid Frog, Rana malabarica). എൻഡമിക്ക് (ഭൂപരിമിതം) ആയ ഒരു ജീവിവർഗ്ഗമാണിത്. വടക്ക് കിഴക്കേ ഇന്ത്യയിൽ ഇവയെ കണ്ടെത്തിയെന്ന് പറയപ്പെടുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ശരീരത്തിന്റെ മുകൾഭാഗം മുതൽ താഴെ വരെ ഇഷ്ടികയുടെ നിറത്തിൽ വലിയൊരു പട്ട കാണാം. അതിന് മുകളിൽ കറുത്ത നിറവും അടിഭാഗം വെള്ളയുമാണ്. കൈകാലുകളിൽ മഞ്ഞനിറത്തിലുള്ള വരകൾ കാണാം. ഇവയ്‌ക്ക് അമ്മായിത്തവള, നിസ്ക്കാരത്തവള, തെയ്യംതവള എന്നൊക്കെ മലബാറിൽ പേരുണ്ട്. മുട്ടയിടാൻ മാത്രമേ ഇവ വെള്ളത്തിലിറങ്ങൂ. രണ്ടുമാസമാകുമ്പോഴേക്കും പൂർണവളർച്ചയെത്തി കരയ്‌ക്കു കയറും.
അവലംബം[തിരുത്തുക]
![]() |
Hylarana malabarica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |