ചോലക്കറുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചോലക്കറുമ്പി
Melanobatrachus indicus.jpg
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Amphibia
Order: Anura
Family: Microhylidae
Genus: Melanobatrachus
Beddome, 1878
Species:
M. indicus
Binomial name
Melanobatrachus indicus
Beddome, 1878

പശ്ചിമഘട്ടതദ്ദേശവാസിയായ അത്യപൂർവ്വമായ ഒരിനം തവളയാണ് ചോലക്കറുമ്പി അഥവാ Black Microhylid Frog (Malabar Black narrow-mouthed frog, Orange Black Tubercled Indian Microhylid). (ശാസ്ത്രീയനാമം: Melanobatrachus indicus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. കേരളത്തിലെ പെരിയാർ കടുവാ സങ്കേതത്തിലും തമിഴ്നാട്ടിലെ ആനമലയിലും അഗസ്ത്യമലയിലെ ഇന്ദിരാഗാന്ധി ദേശിയോദ്യാനത്തിലുമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. വംശനാശത്തിന്റെ വക്കിലുള്ള ചോലക്കറുമ്പിയെ 1996-ലാണ് അവസാനമായി കണ്ടെത്തിയിട്ടുള്ളത്.

1878-ൽ കേണൽ ബെടോം ആണ് ചോലക്കറുമ്പിയെ ആദ്യമായി കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്നും നാലായിരത്തോളം അടി ഉയരത്തിലുള്ള ആനമലയിലെ നിത്യഹരിത വനങ്ങളിലെ നിലത്തു വീണുകിടക്കുന്നതോ ജീർണിച്ചതോ ആയ മരങ്ങളുടെ അടിയിലാണ് ഇവയെ കണ്ടെത്തിയത്.[2]

ശാസ്ത്രലോകം ആകെ ആറു തവണ മാത്രമാണ് ഈ തവളയെ കണ്ടെത്തിയിട്ടുള്ളത്. ടാൻസാനിയയിൽ കാണുന്ന അമാനി, ബനാന എന്നീ ഇനം തവളകളുമായി ഇവയ്ക്ക് ബന്ധമുള്ളതായി പഠനങ്ങൾ പറയുന്നു.

ശരീരം കറുപ്പിൽ നീല നിറത്തിലുള്ള പുള്ളികളോട് കൂടിയതാണ്. ശരീരത്തിന്റെ അടിയിൽ ഓറഞ്ചു നിറത്തിലുള്ള അടയാളങ്ങൾ ഉണ്ട്. മുകളിലായി ചൊറിത്തവളയ്ക്ക് സമാനമായി മുഴകൾ കാണപ്പെടുന്നു. ഇവയുടെ ശരീരത്തിൽ സ്പർശിക്കുമ്പോൾ ചെറിയ പന്ത് പോലെ ഉരുണ്ടു കൂടുന്നു. ഒപ്പം അടിയിലെ ഓറഞ്ചു നിറം ദൃശ്യമാകും വിധം നിശ്ചലമായി കിടക്കും. ചെവിക്കല്ല് ഇല്ലെന്നുള്ളത് ഇവയുടെ പ്രത്യേകതയാണ്.


അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. ഗൂഗിൾ ബുക്സ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചോലക്കറുമ്പി&oldid=2393250" എന്ന താളിൽനിന്ന് ശേഖരിച്ചത്