ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി
ദൃശ്യരൂപം
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സർക്കാരിതര സംഘടനയാണ് ബോംബേ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (Bombay Natural History Society -BNHS) .
ചരിത്രം
[തിരുത്തുക]1883 -ൽ ആറംഗങ്ങളുള്ള ഒരു സൊസൈറ്റിയായാണ് ഇത് രൂപം കൊണ്ടത്. ഈ സംഘടനയിലെ അംഗമായിരുന്ന പ്രസിദ്ധ പക്ഷി നിരീക്ഷകനായ ഡോ.സാലിം അലി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചു നടത്തിയ പഠനങ്ങൾ ലോകപ്രസിദ്ധമാണ്.
ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും
[തിരുത്തുക]വന്യജീവി നയം വികസിപ്പിക്കൽ, ഗവേഷണം, പൊതുജനങ്ങൾക്കായുള്ള പ്രസിദ്ധീകരണങ്ങൾ, ജനകീയ പ്രവർത്തനങ്ങൾ എന്നിവ സൊസൈറ്റിയുടെ മുഖ്യ പ്രവർത്തനങ്ങളാണ്. ഇവയിൽ വന്യജീവി ഗവേഷണമാണ് പ്രധാനം. ഹോൺബിൽ എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ജേണൽ ഓൺ നാച്ചുറൽ ഹിസ്റ്ററിയാണ് മറ്റൊരു പ്രധാന പ്രസിദ്ധീകരണം.
കുറിപ്പ്
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Ali, Salim (1978). "Bombay Natural History Society — The Founders, the Builders and the Guardians. Part 1". Journal of the Bombay Natural History Society. 75 (3): 559–569.
- Ali, Salim (1981). "Bombay Natural History Society — The Founders, the Builders and the Guardians. Part 2". Journal of the Bombay Natural History Society. 78 (2): 232–239.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official website Archived 2013-05-14 at the Wayback Machine.
- Conservation Education Centre -- Education wing of the BNHS Archived 2013-05-14 at the Wayback Machine.
- Wild enthusiasm Sarika Mehta, March 18, 2005, The Hindu Business Line