ജലന്ധർ
Jalandhar
ਜਲੰਧਰ जलंधर Jullundur | |
|---|---|
Pushpa Gujral Science City, Kapurthala Road, Jalandhar[2] | |
| Nickname(s): JUC, JRC | |
| Country | India |
| State | Punjab |
| District | Jalandhar |
| സർക്കാർ | |
| • Commissioner | Sh. Manpreet Singh Chattwal[3] |
| • Mayor | Sh. Sunil Jyoti[4] |
| വിസ്തീർണ്ണം | |
• ആകെ | 3,401 ച.കി.മീ. (1,313 ച മൈ) |
| ഉയരം | 228 മീ (748 അടി) |
| ജനസംഖ്യ (2011) | |
• ആകെ | 8,62,196 |
| • ജനസാന്ദ്രത | 250/ച.കി.മീ. (660/ച മൈ) |
| Languages | |
| • Official | Punjabi |
| സമയമേഖല | UTC+5:30 (IST) |
| PIN | 144 001 |
| Telephone code | +91-181-XXX XXXX |
| വാഹന രജിസ്ട്രേഷൻ | PB 08 |
പഞ്ചാബിലെ ഒരു പ്രധാന നഗരവും ജലന്ധർ ജില്ലയുടെ ആസ്ഥാനവുമാണ് ജലന്ധർ. സംസ്ഥാനതലസ്ഥാനമായ ചണ്ഡിഗഡ് പട്ടണത്തിനു 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജലന്ധർ ഒരു മുനിസിപ്പൽ കോർപറേഷൻ കൂടിയാണ്. 2011-ലെ കാനേഷുമാരി പ്രകാരം ജലന്ധറിലെ ജനസംഖ്യ 8,73,725 -ഉം, സാക്ഷരത 85.46 ശതമാനവുമാണ്.
മഹാഭാരതത്തിൽ 'പ്രസ്ഥാല' എന്ന പേരിൽ ജലന്ധർ പരാമർശിക്കപ്പെടുന്നു. ബിയാസ്, സത് ലജ് നദികൾക്കിടയിലെ ജലന്ധർ ദോബ് ഈ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചണ്ടിഗഡ് നിർമിതമാകുന്നത് വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ജലന്ധർ . പഞ്ചാബിലെ പ്രധാന വ്യാവസായിക കേന്ദ്രം കൂടിയാണ് ജലന്ധർ നഗരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക സാമഗ്രി ഉത്പാദക നഗരമായി ജലന്ധറിനെ വിശേഷിപ്പിക്കാറുണ്ട്. ഹോക്കി, ക്രിക്കറ്റ്, ഗോൾഫ് എന്നീ കായികങ്ങളിൽ ഒട്ടേറെ പ്രമുഖരെ സൃഷ്ടിച്ച നഗരം കൂടിയാണ് ജലന്ധർ. 1970-കളിലെ ഹരിത വിപ്ലവത്തിന് ശേഷം ജലന്ധർ പഞ്ചാബിന്റെ കാർഷിക മേഖലയുടെ സിരാകേന്ദ്രമായി മാറി.
അമൃത്സറിനും ദില്ലിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റയിൽപാതയിലായതിനാൽ ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ജലന്ധർ ബന്ധിതമാണ്. ഉത്തര മേഖല റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ജലന്ധർ
ആദ്യ ആംഗ്ലോ- സിഖ് യുദ്ധത്തിനു ശേഷം സ്ഥാപിതമായ ജലന്ധർ പടപ്പാളയം ഇന്ന് പാകിസ്താൻ അതിർത്തിയോടുള്ള അടുപ്പം കൊണ്ട് ഏറെ തന്ത്രപ്രധാനമാണ്.
സ്വാതന്ത്ര്യ സമര രക്തസാക്ഷി ഭഗത് സിംഗ്, മുൻ പ്രധാന മന്ത്രി ഐ.കെ. ഗുജ്റാൾ , മുൻ പാകിസ്താൻ പട്ടാള ഭരണാധികാരി സിയ-ഉൽ -ഹക്ക്, ഹോക്കി കളിക്കാരായ പർഗത് സിംഗ്, അജിത് പാൽ സിംഗ്, സുർജീത് സിംഗ്, ക്രിക്കറ്റ് കളിക്കാരായ ലാലാ അമർനാഥ്, ഹർഭജൻ സിംഗ് എന്നിവർ ജലന്ധറിൽ നിന്നുള്ള പ്രമുഖരാണ്.