Jump to content

മാതൃഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാതൃഭാഷ (തായ്മൊഴി ) എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ മാതാവിന്റെ ഭാഷ എന്നാൽ സ്വന്തം ഭാഷയെ മാതാവായിക്കാണുന്നചിലയിടങ്ങളിൽ ഭാര്യ ഭർത്താവിന്റെ പ്രദേശത്തേക്കുപോവുകയും, തത്ഫലമായി ആ കുടുംബത്തിൽ വ്യത്യസ്ത പ്രധാന ഭാഷകൾ ഉണ്ടാവുകയും ചെയ്യുന്നു. ആ കുടുംബത്തിലുണ്ടാവുന്ന കുട്ടികൾ സാധാരണയായി ആ പ്രദേശത്തെ ഭാഷയാണ് പഠിക്കുക. ഇപ്രകാരമുള്ളവരിൽ വളരെ കുറച്ചു പേർ മാത്രമെ അവരുടെ മാതൃഭാഷ പഠിക്കാറുള്ളു. "മാതൃ"(മാതാവ്) എന്നത് ഈ കാഴ്ചപ്പാടിൽ, ചിലപ്പോൾ മാതാവ് എന്നതിന്റെ പര്യായങ്ങളായ(നിർവ്വചനങ്ങളായ) "ഉത്ഭവം", "ഉറവിടം" എന്നിവയിൽ നിന്നാവാം ഉണ്ടായിരിക്കുക. (ഉദാഹരണമായി: "മാതൃരാജ്യം", "മാതൃദേശം" എന്നിവ)

ഇന്ത്യ കെനിയ തുടങ്ങിയ ചില രാജ്യങ്ങളിൽ "മാതൃഭാഷ" എന്നത് ഒരു വ്യക്തിയുടെ, അവനുൾപ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും, അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ് (എത്നിക് ഗ്രൂപ്പ്) (എത്നിക് ഭാഷ).[1][പ്രവർത്തിക്കാത്ത കണ്ണി]). ഏതാണ്ട് ഇതേ ഭാഷാപ്രയോഗം തന്നെയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ-മധ്യപാദങ്ങളിൽ അയർലന്റ് റിപ്പബ്ലിക്കിൽ ഉണ്ടായത്; ഐറിഷ് ജനതയുടെ മുഴുവനും മാതൃഭാഷയായി "ഐറിഷ് ഭാഷ" ഉപയോഗിക്കപ്പെട്ടു. ചില ഐറിഷ് പൗരന്മാർ ആദ്യഭാഷ ഇംഗ്ലീഷാണ് പഠിച്ചിരുന്നതെങ്കിലും അവരുടെ മാതൃഭാഷ "ഐറിഷ്" ആയി കണക്കാക്കപ്പെട്ടു. അപ്രകാരം തന്നെ സിങ്കപ്പൂരിൽ മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ പാരമ്പര്യഭാഷയായാണ് കണക്കാക്കുന്നത്, ആ വ്യക്തി പാരമ്പര്യഭാഷയിൽ ജ്ഞാനമുള്ളയാളണോ, അല്ലയോ എന്നത് മാതൃഭാഷാമാനദണ്ഡമല്ല. പക്ഷേ, അവിടെ ആദ്യഭാഷ ആംഗലമാണ്, കാരണം സ്വാതന്ത്ര്യാനന്തരം സിങ്കപ്പൂരിലെ സർക്കാർ സ്കൂളുകളിലും മറ്റും പ്രധാന അദ്ധ്യയനഭാഷയും, മറ്റെല്ലായിടത്തും പ്രധാന ഉപയോഗഭാഷയും ആംഗലമാണ്.

J. R. R. Tolkien, അദ്ദേഹത്തിന്റെ 1955ലെ ഇംഗ്ലീഷും,വെൽഷും എന്ന പ്രസംഗത്തിൽ "മാതൃഭാഷ', "ഉപയോഗഭാഷ" എന്നിവയെ വേർതിരിച്ചുകാണിച്ചിട്ടുണട്. ഒരു വ്യക്തി അവന്റെ/അവളുടെ കുട്ടിക്കാലത്ത് സ്ഥലകാലസാഹചര്യങ്ങളിലൂടെ പഠിക്കുന്ന ഭാഷയാണ് ആ വ്യക്തിയുടെ "ഉപയോഗഭാഷ" അഥവാ "ആദ്യഭാഷ" (ഫസ്റ്റ് ലാംഗ്വേജ്), എന്നാൽ ആ വ്യക്തിയുടെ "മാതൃഭാഷ" എന്നത് ജനിതകമായി/പാരമ്പര്യമായി ആ

മഹത്ത്വം

[തിരുത്തുക]


കേരളത്തിനകത്തും പുറത്തുമുള്ള മൂന്നു കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയായ മലയാളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ പലരും ഉൾക്കണ്ഠാകുലരാണ്. അക്ഷരങ്ങളാണല്ലോ പദങ്ങളായും തുടർന്ന് വാക്യങ്ങളായും മാറുന്നത്. ടൈപ്പ് റൈറ്ററുകളുടെ സൗകര്യത്തിനുവേണ്ടിയാണ് മലയാളത്തിൽ ലിപി പരിഷ്‌ക്കരണം കൊണ്ടുവന്നത്. പക്ഷെ അതോടെ നഷ്ടപ്പെട്ടത് മലയാളം അക്ഷരങ്ങളുടെ സൗന്ദര്യവും ഏകാത്മതയുമാണ്. ഇന്ന് കമ്പ്യൂട്ടർ പ്രചാരത്തിൽ വന്നതോടെ പഴയ ലിപിയിലും അച്ചടിക്കാമെന്നു വന്നെങ്കിലും ചിലർ മാത്രമാണ് അത് പിന്തുടരുന്നത്. പഴയതും പുതിയതുമായ ലിപികൾ കൂട്ടിക്കുഴച്ചാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. മലയാളം പഠിച്ചുതുടങ്ങുന്ന കുട്ടികൾക്ക് ഇതുണ്ടാക്കുന്ന ആശയക്കുഴപ്പം ചില്ലറയല്ല. അതുപോലെ ഉച്ചാരണശുദ്ധി എന്നത് പേരിനുപോലുമില്ല. ചാനലുകളിലെ മലയാളം കേട്ടാണ് കുട്ടികൾ വളരുന്നത്. അത് ഒട്ടും തനിമയുള്ളതല്ല എന്നു മാത്രമല്ല ഇംഗ്ലീഷിന്റെ അമിതമായ സ്വാധീനം പ്രകടമാണു താനും. ഒരു വാക്യത്തിൽ നാല് ഇംഗ്ലീഷ് പദമെങ്കിലും ഇല്ലെങ്കിൽ മലയാളിക്ക് എന്തോ കുറച്ചിൽ പോലെയാണ്. മലയാള പദങ്ങൾ മാത്രം ഉൾപ്പെടുത്തി സംസാരിക്കുന്നവരെ പുച്ഛവുമാണ്.

ദക്ഷിണ ഭാരത ഭാഷകളിൽ മലയാളമാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത്. തമിഴും കന്നടയും തെലുങ്കുമെല്ലാം അവയുടെ ഉച്ചരണശുദ്ധിയും ശബ്ദസൗന്ദര്യവും തനിമയും നിലനിർത്തിവരുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇവിടെ സ്ഥാപനങ്ങളുടെ പേരുകൾ മിക്കതും ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് വേണ്ടെന്നല്ല. ഒപ്പം മലയാളവും നിലനിർത്തണം. ഭാഷയുടെ പേരിൽ മിഥ്യാഭിമാനം ഉണ്ടാകാൻ പാടില്ല. ഇപ്പോൾ മൊബൈൽ ഫോണുകളിൽ മലയാളം ലഭ്യമാണെങ്കിലും അതുപയോഗിക്കുന്നവർ കുറവാണ്. എല്ലാവർക്കും ഇംഗ്ലീഷ് മതി. ഈ അവസ്ഥ മാറണം.

ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ഭാഷയാണ് മലയാളം. മലയാളത്തിന് ഒരു സർവ്വകലാശാല തുടങ്ങിയിട്ടുണ്ടെങ്കിലും വളർച്ചയ്ക്ക് എന്തെങ്കിലും ഗുണമുള്ളതായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ഏതാനും കോഴ്‌സുകളും സെമിനാറുകളും നടത്തിയതുകൊണ്ട് വീണ്ടെടുക്കാൻ കഴിയാത്ത തരത്തിൽ മലയാളത്തിന്റെ പ്രാധാന്യം അക്കാദമിക രംഗത്തും നഷ്ടപ്പെട്ടിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മാതൃഭാഷ&oldid=3769682" എന്ന താളിൽനിന്ന് ശേഖരിച്ചത്