ബ്രെയിൽ ലിപി
Braille | |
---|---|
തരം | |
ഭാഷകൾ | Several |
സൃഷ്ടാവ് | Louis Braille |
കാലയളവ് | 1824 to the present |
Parent systems | Night writing
|
Child systems | French Braille English Braille Bharati Braille Chinese Braille Japanese Braille Korean Braille etc. |
Sister systems | New York Point |
ദിശ | Left-to-right |
ISO 15924 | Brai, 570 |
Unicode alias | Braille |
U+2800–U+28FF |
അന്ധരായ ആളുകളെ എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കിയ ലിപി സമ്പ്രദായമാണ് ബ്രെയിലി ലിപി അഥവാ ബ്രെയിലി സമ്പ്രദായം. ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട ഈ സമ്പ്രദായം ആവിഷ്കരിച്ചത് ലൂയി ബ്രെയിലി (Luis Braille1809-1852)[1] എന്ന, ബാല്യത്തിൽത്തന്നെ അന്ധനായിത്തീർന്ന ഫ്രഞ്ചുകാരനാണ്. 1825-ൽ ആവിഷ്കരിക്കപ്പെട്ട ഈ രീതി വളരെ പെട്ടെന്നു തന്നെ വ്യാപകമായ അംഗീകാരം നേടി. പ്രതലത്തെക്കാൾ അല്പം ഉയർന്നു നിൽക്കുന്ന കുത്തുകളാണ് ഈ സമ്പ്രദായത്തിൽ അക്ഷരങ്ങളെയോ അക്കങ്ങളെയോ പ്രതിനിധാനം ചെയ്യുന്നത്. രണ്ട് കോളങ്ങളിലായി ദീർഘ ചതുരാകൃതിയിൽ ക്രമീകരിച്ച 6 കുത്തുകൾ കൊണ്ട് അക്കങ്ങൾ, അക്ഷരങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവയെല്ലാം ഈ രീതിയിൽ പ്രതിനിധാനം ചെയ്യാൻ കഴിയുന്നു. ഇങ്ങനെയുള്ള 6 കുത്തുകളിൽ, ഉയർന്നു നിൽക്കുന്ന(തടിച്ചു നിൽക്കുന്ന) കുത്തുകളിലൂടെ വിരലോടിച്ച് അവയെ തിരിച്ചരിഞ്ഞാണ് ഈ ലിപി വായിക്കുന്നത്. ഇതേ തത്ത്വം അനുസരിച്ച് അക്ഷരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേക തരം കടലാസ്സിൽ ബ്രെയിലി ലിപി റ്റൈപ്പ് ചെയ്യുന്നതിനുള്ള റ്റൈപ്പ് റൈറ്റർ , പിന്നീട് കമ്പ്യൂട്ടറിനോട് ചേർത്ത് ഉപയോഗിക്കാവുന്ന ബ്രെയിലി എംബോസ്സർ(Braille Embosser) എന്ന ഉപകരണവും ഈ ലിപി രേഖപ്പെടുത്തുന്നതിനായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും
[തിരുത്തുക]ബ്രെയ്‌ലി ദിനം
[തിരുത്തുക]ജനുവരി 4 ലോക ബ്രെയ്‌ലി ദിനമായി ആചരിക്കുന്നു. ലൂയിസ് ബ്രയ്‌ലിയുടെ ജന്മ ദിനമായ ജനുവരി നാലിനാണ് ലോക ബ്രെയ്‌ലി ദിനം ആചരിക്കുന്നത്. [2]
ബ്രെയിൽ ബാലറ്റ്
[തിരുത്തുക]കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് പഞ്ചായത്ത് - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പ് കേന്ദ്രത്തിൽ പരസഹായമില്ലാതെ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കിയിരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ Roy, Noëlle, "Louis Braille 1809-1852, a French genius" (PDF), Valentin Haüy Association website, retrieved 2011-02-05
- ↑ "അന്ധരുടെ അക്ഷര വിളക്ക്".
- ↑ "കാഴ്ചയില്ലാത്തവർക്ക് വോട്ട് ചെയ്യാൻ ബ്രെയിൽ ബാലറ്റ്". 14 May 2016. Archived from the original on 2021-05-25. Retrieved 25 May 2021.
{{cite web}}
: CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ബ്രെയിൽ ലിപി മലയാളത്തിൽ Archived 2011-08-24 at the Wayback Machine.
- en:Malayalam Braille