ഉള്ളടക്കത്തിലേക്ക് പോവുക

ബി (ഇംഗ്ലീഷക്ഷരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(B എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Wiktionary
Wiktionary
b എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
B
B
ലത്തീൻ അക്ഷരമാല
 AaBbCcDd 
EeFfGgHhIiJj
KkLlMmNnOoPp
QqRrSsTtUuVv
 WwXxYyZz 

ലത്തീൻ അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് B. ബീ(pronounced /biː/) എന്നാണ് ഇംഗ്ലീഷിൽ‍ ഇതിന്റെ പേര്.

ചരിത്രം

[തിരുത്തുക]

ഈജിപ്ഷ്യൻ ഹെയ്‌റോഗ്ലിഫിക് ലിപിയിലെ വീട്ടുതറയുടെ ചിത്രാക്ഷരത്തിൽ നിന്നായിരിക്കണം ഇതിന്റെ ഉല്പത്തി. പിന്നീട് ഫോണീഷ്യൻ അക്ഷരമാലയിൽ ഇതിന് രൂപഭേദം വന്നു. ഇതിൽനിന്ന് ഗ്രീക് അക്ഷരമാലയിലെ ബീറ്റയും ഇട്രൂറിയക്കാർ‍ വഴി ലത്തീൻ അക്ഷരമാലയിലെ B-യും പരിണമിച്ചുണ്ടായി.

Egyptian hieroglyph
cottage
Phoenician 
beth
Greek
Beta
Etruscan
B
Roman
B
Egyptian hieroglyphic house Phoenician beth Greek beta Etruscan B Roman B

ആലേഖനം

[തിരുത്തുക]
Blackletter B Uncial B
Blackletter B Uncial B
Modern Roman B Modern Italic B Modern Script B
Modern Roman B Modern Italic B Modern Script B

ധ്വനിമൂല്യം

[തിരുത്തുക]

ലത്തീൻ അക്ഷരമാല ഉപയോഗിക്കുന്ന ഒട്ടെല്ലാ ഭാഷകളിലും B നാദിയായ ദ്വയോഷ്ഠ്യസ്പർശത്തെ കുറിക്കുന്നു. എസ്റ്റോണിയൻ, ഈസ്ലാൻസ്ക, ചൈനീസ് ഭാഷകളിൽ B നാദിയല്ല. p-യുടെ ഇരട്ടിപ്പായി എസ്റ്റോണിയനിലും മഹാപ്രാണമായി ചൈനീസ് , ഈസ്ലാൻസ്ക ഭാഷകളിലും ഉപയോഗിക്കുന്നു. ഫിജിയൻ‍ ഭാഷയിൽ നാസിക്യരഞ്ജിതമാണ്‌ B. സുലു, ക്സോസ ഭാഷകളിൽ അന്തസ്ഫോടകമാണ്‌ ഈ അക്ഷരം. ഫിന്നിഷ് ഭാഷയിൽ പരകീയപദങ്ങളിൽ മാത്രമേ B ഉപയോഗിക്കുന്നുള്ളൂ.

കമ്പ്യൂട്ടിങ് കോഡുകൾ

[തിരുത്തുക]

യൂണികോഡിൽ വലിയക്ഷരത്തെ കുറിക്കാൻ U+0042ഉം ചെറിയക്ഷരത്തെ കുറിക്കാൻ U+0062ഉം ആണ് ഉപയോഗിക്കുന്നത്. ആസ്കീയിൽ യഥാക്രമം 66, 98 എന്നീ കോഡുകളും.

"https://ml.wikipedia.org/w/index.php?title=ബി_(ഇംഗ്ലീഷക്ഷരം)&oldid=4382783" എന്ന താളിൽനിന്ന് ശേഖരിച്ചത്