Jump to content

അപ്സരസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്സരസ്സ് എന്ന ലേഖനത്തിലെയോ വിഭാഗത്തിലെയോ വിവരങ്ങൾ ആധികാരികമായ വിജ്ഞാന ഉറവിടങ്ങളുമായി താരതമ്യം ചെയ്ത് ശരിയാണെന്ന് ഉറപ്പിച്ചിട്ടില്ല. ലേഖനത്തിലെ വിവരങ്ങൾ എല്ലാം വിശ്വാസയോഗ്യമായിരിക്കില്ല. ലേഖനത്തിലെ തെറ്റായ ഭാഗങ്ങൾ തിരുത്തുക. ആധികാരികമായ ഉറവിടങ്ങൾ ചേർത്ത് ലേഖനം കൂടുതൽ നന്നാക്കുക.
A 12th century sandstone statue of an Apsara from Uttar Pradesh, India.
A bas relief at the 12th century temple of Angkor Wat in Cambodia.

ഹിന്ദു പുരാണങ്ങൾ പ്രകാരം ഗന്ധർവ്വ പത്നിമാരും, അഭൗമസൗന്ദ്യര്യവതികളും, നിത്യയൗവനവതികളുമാണ് അപ്സരസ്സുകൾ എന്ന് വിശ്വസിക്കപ്പെടുന്നു. രംഭ, ഉർവ്വശി, മേനക, തിലോത്തമ എന്നിവരാണ്‌ ഏറ്റവും പ്രശസ്തകളായ അപ്സരസ്സുകൾ.

പേരിനു പിന്നിൽ

[തിരുത്തുക]

പാലാഴി മഥനം ചെയ്തതിൽ നിന്നാണ്‌ നാല്‌ അപ്സരസ്സുകളും ഉണ്ടായത് എന്നാണ്‌ വിശ്വാസം. സരസ്സിൽ നിന്നുണ്ടായവർ ആണ്‌ അപ്സരസ്സ് ആയത്.

ഉല്പത്തി

[തിരുത്തുക]
  • ദേവൻമാരും അസുരൻമാരും‍ ചേർന്ന് പാലാഴി കടഞ്ഞപ്പോൾ അതിൽനിന്നുയർന്നുവന്നവരാണ് അപ്സരസ്സുകൾ എന്ന്[1] വാല്മീകി രാമായണം ബാലകാണ്ഡത്തിൽ പറയുന്നു.[2]
  • കശ്യപന് ഭാര്യ മുനിയിൽ ഉണ്ടായതാണ് അപ്സരസ്സുകളെന്ന് ഭാഗവതപുരാണത്തിൽ പറയുന്നു.[1]
  • പ്രധയുടെ മക്കളാണ് അപ്സരസുകളെന്ന് ഭാരതത്തിൽ പറയുന്നു.[1]

അപ്സരസ്സുകൾ 60 കോടി വരുമെന്നാണ് പുരാണങ്ങൾ പറയുന്നത്. മഹാഭാരതത്തിൽ നാല്പത്തി അഞ്ചു (45) അപ്സരസ്സുകളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. അവർ അദ്രിക, അലംവുഷ, അംബിക, അനവദ്യ, അനുചന, അരുണ, അസിത, ബുദ്ബുദ, ദേവി, ഘൃതാചി, ഗുണമുഖ്യ, ഗുണുവര, കാമ്യ, കർണിക, കേശിനി, ക്ഷേമ, ലത, ലക്ഷ്മണ, മനോരമ, മാരീചി, മേനക, മിശ്രസ്തല, പൂർവചിത്തി, രക്ഷിത, രംഭ, റിതുശാല, സഹജന്യ, സമീചി, സൗർഭേദി, ശരദ്വതി, സൂചിക, സോമ, സുവഹു, സുഗന്ധ, സുപ്രിയ, സുരജ, സുരസ, സുരത, തിലോത്തമ, ഉംലോച, ഉർവശി, വാപു, വർഗ, വിദ്യുത്പർണ, വിശ്വാചി എന്നിവരാണ് ആ അപ്സരസുകൾ. പ്രശസ്തരായ അപ്സരസ്സുകൾ ഉർവ്വശി, മേനക, രംഭ, തിലോത്തമ എന്നിവരാണ്. [1]

വേദങ്ങളിൽ

[തിരുത്തുക]

ഋഗ്വേദത്തിൽ അപ്സരസ്സുകളെപ്പറ്റി പരാമർശമുണ്ട്. ഉർവ്വശിയും മർത്യലോകത്തെ അവളുടെ ഭർത്താവായ പുരൂരവസ്സും തമ്മിലുള്ള സംഭാഷണമാണ് ഒരു സൂക്തത്തിലെ പ്രതിപാദ്യവിഷയം.[3]

പുരാണങ്ങളിൽ

[തിരുത്തുക]

ദേവൻമാരുടെ രാജാവായ ഇന്ദ്രന്റെ സദസ്സിലെ നർത്തകികളായ ഇവരെ ഋഷിമാരുടെ തപസ്സുമുടക്കാൻ ഇന്ദ്രൻ അയച്ച സന്ദർഭങ്ങൾ പലതും പുരാണേതിഹാസങ്ങളിൽ കാണാം. തിരസ്കരിണീവിദ്യ വശമുള്ള ഇവർക്ക് ഇഷ്ടാനുസരണം രൂപം മാറാൻ കഴിവുണ്ട്. ആകാശസഞ്ചാരവും ഇവർക്കു വശമാണ്.[4]

പ്രധാന ലേഖനങ്ങൾ: മേനക (അപ്സരസ്സ്), ശകുന്തള

അപ്സരസ്സുകളെ കുറിച്ചുള്ള കഥകളിൽ ഏറ്റവും പ്രസിദ്ധം വിശ്വാമിത്രന്റെ തപസ്സു മേനക മുടക്കിയതാവണം. കൊടുംതപസ്സിലേർപ്പെട്ട വിശ്വാമിത്രന്റെ തപശ്ശക്തിയിൽ ഭീതിപൂണ്ട ഇന്ദ്രൻ എവ്വിധവും തപസ്സുമുടക്കണമെന്ന നിർദ്ദേശത്തോടെ മേനകയെ അയച്ചു. ഇന്ദ്രന്റെ ആജ്ഞ ധിക്കരിക്കാൻ വയ്യാത്തതുകൊണ്ടാണ് ശാപമേൽക്കുമെന്ന ഭയത്തോടെ മേനക വിശ്വാമിത്രനെ സമീപിച്ചത്. ആ സമയത്ത് വായുദേവനായ മാരുതൻ കാറ്റിൽ മേനകയുടെ വസ്ത്രങ്ങൾ സ്ഥാനം തെറ്റിച്ചു. വിവസ്ത്രയായി മേനകയെ കണ്ട വിശ്വാമിത്രൻ കാമമോഹിതനായി തപസ്സുപേക്ഷിച്ച് മേനകയൊടൊത്തു രമിച്ചു. ഇവരുടെ സംഗമത്തിന്റെ ഫലമായാണ് ശകുന്തള പിറവിയെടുത്തത്.

ബുദ്ധമതത്തിൽ

[തിരുത്തുക]

ബുദ്ധ മിഥോളജിയിലും അപ്സരസ്സുകളെ പരാമർശിക്കുന്നുണ്ട്. അങ്കോർ വാട്ട്യിലെ (ഇപ്പോൾ കംബോഡിയ) ബുദ്ധക്ഷേത്രങ്ങളിൽ കാണുന്ന കല്ലിൽകൊത്തിയ ശില്പങ്ങളിൽ അപ്സരസ്സുകൾ പ്രാധാന്യപൂർവ്വം വിഷയീഭവിച്ചിരിക്കുന്നു.

ഇന്ത്യക്കു പുറത്ത്

[തിരുത്തുക]

അങ്‌കോറയിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാട്ടിൽ ശിലയിൽ കൊത്തിയ അപ്സരസ്സുകൾ സാധാരണമാണ്. ചുവരിലും തൂണിലും ഗോപുരത്തിലുമായി 1860-ലധികം അപ്സരസ്സുകളെ ഈ ക്ഷേത്രത്തിൽ കാണാം. കംബോഡിയയിലെ പരമ്പരാഗതമായ ഒരു നൃത്തത്തെ അപ്സരനൃത്തം എന്നും വിളിക്കുന്നു.[5]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "indianetzone : Indian Mythology > Apsaras". Retrieved 2013 സെപ്റ്റംബർ 16. {{cite web}}: Check date values in: |accessdate= (help)
  2. വാല്മീകി. വാല്മീകി രാമായണം, ബാലകാണ്ഡം (സർഗ്ഗം-45, ശ്ലോകം-33). {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help)
  3. ഋഗ്വേദം, അദ്ധ്യായം 10, സൂക്തം 95. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help)
  4. James R. Lewis (2008). Angels A to Z (നിഘണ്ടു) (in ഇംഗ്ലീഷ്). Visible Ink Press. p. 36. ISBN 978-1-57859-212-8. Retrieved 2013 സെപ്റ്റംബർ 18. {{cite book}}: Check date values in: |accessdate= (help); Unknown parameter |coauthors= ignored (|author= suggested) (help)
  5. Beverley Palmer. "Siem Reap Province". The Rough Guides to Cambodia (in ഇംഗ്ലീഷ്). Rough Guides. p. 165. ISBN 1-85828-837-1. Retrieved 2013 സെപ്റ്റംബർ 18. {{cite book}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അപ്സരസ്സ്&oldid=3923077" എന്ന താളിൽനിന്ന് ശേഖരിച്ചത്