ഗൗതമബുദ്ധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശ്രീബുദ്ധൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബുദ്ധൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബുദ്ധൻ (വിവക്ഷകൾ) എന്ന താൾ കാണുക. ബുദ്ധൻ (വിവക്ഷകൾ)
ശ്രീബുദ്ധന്റെ കല്ലിൽ കൊത്തിയ രൂപം

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

ബുദ്ധൻ(ശ്രീബുദ്ധൻ) എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌. ശ്രീബുദ്ധനാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു.
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ നാലാം സഥാനം ഗൗതമ ബുദ്ധനാണ്.

പേരിനു പിന്നിൽ[തിരുത്തുക]

വജ്ജി സംഘത്തിലെ ശാക്യഗണത്തിലാണ്‌ (പാലിയിൽ ശക) ബുദ്ധൻ ജനിച്ചത്[1]‌. ശാക്യവംശത്തിൽ പിറന്നതിനാൽ അദ്ദേഹം ശാക്യമുനി എന്നറിയപ്പെട്ടു. ഗോതമ എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്‌. അതിനാൽ അദ്ദേഹം ഗൗതമൻ എന്നും അറിയപ്പെട്ടു.

ചിന്തകൾ[തിരുത്തുക]

മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും, മനുഷ്യന്റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ്‌ ഈ ദുഃഖങ്ങൾക്കു കാരണം എന്നും ബുദ്ധൻ പഠിപ്പിച്ചു. ഈ ആഗ്രഹങ്ങളെ ബുദ്ധൻ തൻഹ എന്നു വിളിച്ചു. എല്ലാ കാര്യങ്ങളിലും മിതത്വം പുലർത്തി ഈ ആഗ്രഹങ്ങളിൽ നിന്നും മോചനം നേടണമെന്നും അദ്ദേഹം ഉപദേശിച്ചു[1].

മൃഗങ്ങൾ ഉൾപ്പെടെയുള്ള സഹജീവികളോട് ദയ കാണിക്കണമെന്നും അവരുടെ ജീവനെ ബഹുമാനിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. ജീവിതത്തിൽ മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം, അവ നല്ലതോ ചീത്തയോ ആയാലും, അവ ഈ ജീവിതത്തിലും വരും ജന്മങ്ങളിലും അവനെ ബാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.

തന്റെ ചിന്തകൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിന്‌ സാധാരണ ജനങ്ങളുടെ സംസാരഭാഷയായിരുന്ന പ്രാകൃതഭാഷയിലായിരുന്നു ഗൗതമബുദ്ധൻ തന്റെ പ്രഭാഷണങ്ങൾ നടത്തിയിരുന്നത്. തന്റെ ഭാഷണങ്ങൾ അതേപടി ഉൾക്കൊള്ളുന്നതിനു പകരം അതിനെപ്പറ്റി ചിന്തിച്ച് വിലയിരുത്താനും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു[1].

ധർമ്മപദത്തിൽ ഇരുപത്തിനാലദ്ധ്യായങ്ങളിൽ ബുദ്ധമതത്തിന്റെ സാരം അടങ്ങിയിരിയ്ക്കുന്നു. ബുദ്ധമതം എന്നു വെച്ചാൽ ബുദ്ധൻ പ്രസംഗിച്ച പ്രകാരത്തിലുള്ള തത്ത്വങ്ങളും ആദികാലങ്ങളിൽ ധർമ്മം എന്ന വിശേഷനാമത്തോടുകൂടിയുള്ള മതവുമാകുന്നു. "പാപത്തെ ദൂരെ ത്യജിക്കുകയും, പുണ്യത്തെ എല്ലായ്പോഴും ചെയ്യുകയും, പ്രാണികളിൽ സ്നേഹം, സത്യം, ക്ഷമ, ശുദ്ധി, ഇവയോടും കൂടി ഇരിയ്ക്കുകയുമാകുന്നു" ധർമ്മം എന്നതിന്റെ സാരാർത്ഥം എന്ന് അശോകൻ പറയുന്നു.

ചതുര സത്യങ്ങൾ[തിരുത്തുക]

ബുദ്ധമത തത്ത്വചിന്തയുടെ ഒരു പ്രധാനപ്പെട്ട തത്ത്വമാണ് ചതുര സത്യങ്ങൾ എന്നറിയപ്പെടുന്നത്. ദുഃഖം, ദുഖ കാരണം, ദുഖനിവാരണം, ദുഖ നിവാരണമാർഗ്ഗം എന്നിവ ചതുര സത്യങ്ങളായി അറിയപെടുന്നു. [2]

ജീവിതരേഖ[തിരുത്തുക]

ക്രിസ്താബ്ദത്തിന്ന് 563 കൊല്ലം മുന്പ്, കപിലവസ്തുവിനു സമീപം ലുംബിനി ഉപവനത്തിൽ ജനിച്ചു. എന്നിരുന്നാലും ശ്രീബുദ്ധന്റെ ജനനത്തെപ്പറ്റി ആധികാരികമായ രേഖകൾ ഇല്ല. മിക്ക ചരിത്രകാരന്മാരും പല അവലംബം ഉപയോഗിച്ച് വ്യത്യസ്തമായ കാലഘട്ടങ്ങളാണ് സൂചിപ്പിക്കുന്നത്. ക്രി.മു. 400 ന് മുന്നായിരിക്കണം അദ്ദേഹം ജനിച്ചത് എന്ന് ഒരു വിഭാഗം വിചാരിക്കുന്നു [3]

ആദ്യകാലം[തിരുത്തുക]

ബുദ്ധന്റെ ആദ്യത്തെ പേർ സിദ്ധാർത്ഥൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ശുദ്ധോദനനും, അമ്മ സുപ്രബുദ്ധന്റെ പുത്രി മായാദേവിയുമായിരുന്നു. സിദ്ധാർത്ഥന്റെ അമ്മ, അദ്ദേഹം ജനിച്ചു് 6 ദിവസം കഴിഞ്ഞപ്പോൾ മരിയ്ക്കുകയും, അതിനു ശേഷം മാതൃസഹോദരിയായ പ്രജാപതി ഗൌതമി അദ്ദേഹത്തെ വളർത്തുകയും ചെയ്തു. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം തന്റെ ദായാദിജയായ യശോദരയെ വിവാഹം ചെയ്തു.

തപസ്സ്[തിരുത്തുക]

ഇരുപത്തഞ്ചു കൊല്ലത്തോളം സിദ്ധാർത്ഥൻ വളരെ സുഖത്തോടുകൂടി വാണു. അക്കാലം അദ്ദേഹം ജീവിതദശയുടെ സുഖഭാഗം മാത്രമേ കണ്ടിരുന്നുള്ളൂ. പിന്നെ മനുഷ്യരുടെ ദുഃഖങ്ങളും കഷ്ടാനുഭവങ്ങളും കണ്ടു് അദ്ദേഹം ക്ലേശിയ്ക്കുകയും, അതു കാരണമായി ജീവകാര്യങ്ങളെപ്പറ്റി ആലോചിയ്ക്കുവാൻ തുടങ്ങുകയും ചെയ്തു. പീഡകളുടേയും വ്യസനങ്ങളുടെയും ഉൽപത്തിയേയും, അവകളെ നശിപ്പിയ്ക്കുവാനുള്ള മാർഗ്ഗങ്ങളെയും കണ്ടറിയുവാനുള്ള ബലമായ ആഗ്രഹം ഹേതുവായി ഇരുപത്തൊൻപതാമത്തെ വയസ്സിൽ, സകല കുടുംബബന്ധങ്ങളേയും ഉപേക്ഷിച്ചു് വനത്തിലേയ്ക്കു പോയി, രണ്ടു ബ്രാഹ്മണഗുരുനാഥന്മാരുടെ ജ്ഞാനോപദേശത്തിൻ കീഴിൽ ഇരുന്നു. ഇവരിൽ ഒരാൾ സാംഖ്യമതക്കാരനും, മറ്റെയാൾ വൈശേഷികമതക്കാരനും ആയിരുന്നു. ഇവരുടെ ഉപദേശങ്ങൾ അദ്ദേഹത്തിന്നു തൃപ്തിയായില്ല. അതുകൊണ്ട് അദ്ദേഹം പിന്നെ ക്ഷേത്രങ്ങളിലെ തന്ത്രികളുടെ അടുക്കൽ ചെന്നു. അവിടങ്ങളിൽ ദേവന്മാരുടെ പീഠങ്ങളിന്മേൽ ചെയ്തിരുന്ന ക്രൂരമനുഷ്യബലികൾ ഗൌതമന്റെ ആർദ്രസ്വഭാവമുള്ള മനസ്സിൽ എത്രയും വെറുപ്പിനെ ജനിപ്പിച്ചു.

അതുകൊണ്ടു് അവിടെനിന്നും ദൂരത്തേയ്ക്ക് അദ്ദേഹം സഞ്ചരിച്ച്, ഗയയ്ക്കു സമീപമുള്ള ഉറുവിലേയ്ക്കു നേരെ പോയി. ഇവിടെ വച്ച് അദ്ദേഹം അഞ്ചു കൊല്ലം കഠിനമായ തപസ്സു ചെയ്തു.[൧]

ബോധോദയവും പ്രചരണവും[തിരുത്തുക]

ഒരു രാത്രി ഉറച്ച ധ്യാനത്തിൽ ഇരിയ്ക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്നു തത്ത്വബോധം ഉണ്ടായി. പീഡകൾക്കുള്ള കാരണം സ്വാർത്ഥബുദ്ധിയോടു കൂടിയുള്ള ജീവിതാശയാണെന്ന് അദ്ദേഹം കാണുകയും, ഈ ജ്ഞാനകാരണമായി അദ്ദേഹം "ബുദ്ധൻ" എന്ന് അറിയപ്പെടുകയും ചെയ്തു. ഗൗതമ സിദ്ധാർത്ഥൻ ബോധോദയം ലഭിച്ച് ശ്രീബുദ്ധനായിത്തീർന്ന  ദിവസം ബോധോദയ ദിന (Bodhi Day)മായി ആഘോഷിക്കുന്നു.[4]

മനുഷ്യവർഗ്ഗത്തിനു തന്നാൽ ചെയ്യുവാൻ കഴിയുന്നതായ എത്രയും വലുതായ ഉപകാരം, ദുഃഖസംസാരസാഗരത്തിൽ കിടന്നു പിടയ്ക്കുന്ന ജീവികളെ കരയേറ്റുകയാണെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ തീർച്ചയോടുകൂടി അദ്ദേഹം കാശിയിലേയ്ക്കു പുറപ്പെട്ടു. കാശിക്കടുത്തുള്ള സാരാനാഥിൽ വച്ചാണ്‌ ഗൗതമബുദ്ധൻ തന്റെ ആദ്യപ്രഭാഷണം നടത്തിയത്. [1]

ഗൗതമബുദ്ധൻ ആദ്യമായി പ്രഭാഷണം നടത്തിയ സാരാനാഥിൽ സ്ഥാപിച്ഛിരിക്കുന്ന സ്തൂപം. അശോകചക്രവർത്തിയാണ്‌ ഈ സ്തൂപം ഇവിടെ സ്ഥാപിച്ചത്. ഇന്ത്യയുടെ ഔദ്യോഗികമുദ്രയായ അശോകസ്തംഭം ഈ സ്തൂപത്തിനു മുകളിലാണ്‌‍ സ്ഥാപിച്ചിരുന്നത്.

അവിടെവച്ചു തന്റെ അഞ്ചു പൂർവ്വസ്നേഹിതന്മാരെ കണ്ടു. ഒന്നാമതായി അവരോടു ധർമ്മത്തെപ്പറ്റി പ്രസംഗിച്ചു. ബുദ്ധമതത്തിൽ ചേർന്നവരുടെ എണ്ണം വേഗത്തിൽ വർദ്ധിയ്ക്കുകയും, അവരിൽ അറുപതു പേരെ തന്റെ മതത്തെ പ്രസംഗിയ്ക്കുവാനായി പല ദിക്കിലേയ്ക്കും അയയ്ക്കുകയും ചെയ്തു. തന്റെ ജീവകാലത്തു തന്നെ ബുദ്ധൻ, ധനവാന്മാർ, ദരിദ്രന്മാർ, വിദ്വാന്മാർ, മൂഢന്മാർ, ജൈനർ, ആജീവകർ, ബ്രാഹ്മണർ, ചണ്ഡാളർ, ഗൃഹസ്ഥന്മാർ, സന്യാസിമാർ, പ്രഭുക്കന്മാർ, കൃഷിക്കാർ മുതലായ പലേതരക്കാരായ അനവധി പുരുഷന്മാരെയും സ്ത്രീകളെയും തന്റെ മതത്തിൽ ചേർത്തു. ഈ കൂട്ടത്തിൽ തന്റെ അച്ഛനും, മകനും, ഭാര്യയും, മാതൃസഹോദരിയും ചേർന്നു. തന്റെ ദായാദനായ ആനന്ദനും, മൗദ്ഗലായനനും, ശാരീപുത്രനും തന്റെ ശിഷ്യന്മാരിൽ യോഗ്യന്മാരുടെ കൂട്ടത്തിലായിരുന്നു.[൨]

നിർവാണം[തിരുത്തുക]

തന്റെ മതം പ്രസംഗിച്ചും, ജനങ്ങളെ അതിൽ ചേർത്തുകൊണ്ടും എൺപതു വയസ്സുവരെ ഈ മഹാനായ ഗുരു ജീവിച്ചിരുന്നു. തന്റെ ഒടുവിലത്തെ പ്രസംഗയാത്രയിൽ അദ്ദേഹം പാവ എന്ന നഗരത്തിൽ ചെല്ലുകയും, അവിടെ ചണ്ഡൻ എന്നു പേരായ ഒരു ലോഹപ്പണിക്കാരന്റെ ഗൃഹത്തിൽ നിന്ന് ഭക്ഷണം കഴിയ്ക്കുകയും ചെയ്തു. ആ ഭക്ഷണം അദ്ദേഹത്തിനു സുഖക്കേടുണ്ടാക്കി. എങ്കിലും അദ്ദേഹം കിഴക്കെ നേപ്പാളിലെ കുശീനഗരം എന്ന സ്ഥലത്തേയ്ക്കു തന്റെ യാത്ര തുടർന്നു. അവിടെവച്ചു് അസുഖം മൂർഛിച്ച് ബി.സി.ഇ.483-ലോ അതിനു ഏതാണ്ട് അടുത്തോ മരണമടഞ്ഞു.[൩]

"നാശം എല്ലാ പദാർത്ഥങ്ങൾക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്നംചെയ്യുക" എന്നായിരുന്നു ശിഷ്യന്മാരോടുള്ള അദ്ദേഹത്തിന്റെ ഒടുവിലത്തെ വാക്കുകൾ.

കുശീനഗരത്തിലെ മല്ലർ ഗൌതമന്റെ മൃതശരീരം ദഹിപ്പിയ്ക്കുകയും, ശേഷിച്ച അസ്ഥികളും മറ്റും ഭാരതവർഷത്തിലെ പല ഭാഗങ്ങളിലേയ്ക്കും അയയ്ക്കുകയും ചെയ്തു.

സാരാനാഥ്[തിരുത്തുക]

ഇന്ത്യയിലെ പ്രശസ്തമായ നാല് ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സാരാനാഥ്. ഉത്തർപ്രദേശ് സംസ്ഥാനത്ത് വാരാണസിക്ക് സമീപത്തായാണ് സാരാനാഥ്. ഗൗതമബുദ്ധൻ തന്റെ ധർമപ്രചരണം ആരംഭിച്ച സ്ഥലമാണിത്. മഹാനായ അശോകചക്രവർത്തി സ്തൂപങ്ങളും അശോകസ്തംഭവും സ്ഥാപിച്ച സ്ഥലമാണ് സാരാനാഥ്. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിൽ നമുക്ക് നാലുസിംഹത്തലയോട് കൂടിയ ഈ അശോകസ്തംഭവും കാണാം. 24 ആരക്കാലുകളോട് കൂടിയ ചക്രം ദേശീയപതാകയിലും ആലേഖനം ചെയ്തിരിക്കുന്നു[5].

അഷ്ടമാർഗ്ഗങ്ങൾ[തിരുത്തുക]

ബുദ്ധമതത്തിന്റെ അടിസ്ഥാനം അഷ്ടമാർഗ്ഗങ്ങളിൽ അധിഷ്ഠിതമാണ്. ലോകം ദുഃഖമയമാണ്. തൃഷ്ണ, ദുർമോഹം, കാമം, സ്വാർത്ഥം എന്നിവയാണ് ദുഃഖകാരണങ്ങൾ. ഇവയിൽ നിന്നും മുക്തി നേടുന്നതിനുള്ളതാണ് അഷ്ടമാർഗ്ഗങ്ങൾ. സമ്യൿദൃഷ്ടി, സമ്യൿസങ്കൽപം, സമ്യൿവാക്ക്, സമ്യൿകാമം, സമ്യൿആജീവം, സമ്യൿവ്യായാമം, സമ്യൿസ്മൃതി, സമ്യൿസമാധി എന്നിവയാണിവ.[6]

  • സമ്യൿദൃഷ്ടി:- ദുഃഖകാരണങ്ങളായ തൃഷ്ണ, കാമം, സ്വാർത്ഥം എന്നിവയിൽ നിന്നും രക്ഷനേടുന്നതിനുള്ള ഉപാധിയായി അഷ്ടമാർഗ്ഗങ്ങളെ തിരിച്ചറിയുന്നതാണ് സമ്യൿദൃഷ്ടി.
  • സമ്യൿസങ്കൽപം:- അന്യരെ ദ്രോഹിക്കാതിരിക്കുകയും അവരെ പൂർണ്ണമായി സ്നേഹിക്കുകയും അവരുടെ സുഖത്തിനായി പ്രവർത്തിക്കുകയും ചെയ്യുക, ഇന്ദ്രിയസുഖങ്ങളിൽ മുഴുകാതിരിക്കുക ഇവയാണ് സമ്യൿസങ്കൽപം.
  • സമ്യൿവാക്ക്:- നുണ, പരദൂഷണം, ദുർഭാഷണം, ജൽപനം എന്നിവയിൽ ഏർപ്പെടാതിരിക്കുകയും സ്നേഹജനകവും പ്രിയതരവും നയപൂർണ്ണവുമായ വാക്കുകൾ കൈക്കൊള്ളുക.
  • സമ്യൿകാമം:- ഹത്യ, മോഷണം, വ്യഭിചാരം എന്നിവ സമൂഹത്തെ തകർച്ചയിലേക്കു നയിക്കുന്നതിനാൽ അവ ഒഴിവാക്കണം. അന്യർക്കു നന്മ വരുന്ന പ്രവൃത്തികളേ ചെയ്യാവൂ.
  • സമ്യൿആജീവം:- സമൂഹത്തിന് ദ്രോഹം ചെയ്യുന്ന ഉപജീവനമാർഗ്ഗം സ്വീകരിക്കരുത്. സത്യസന്ധവും പരിശുദ്ധവുമായ ഉപജീവനമാർഗ്ഗമേ സ്വീകരിക്കാവൂ.
  • സമ്യൿവ്യായാമം:- ദുർവിചാരങ്ങൾ മനസ്സിലേക്കു പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക; പ്രവേശിച്ചവയെ പുറത്താക്കുക.
  • സമ്യൿസ്മൃതി:- ശരീരം മലിനവസ്തുക്കളാൽ നിറഞ്ഞതാണെന്ന വസ്തുത എപ്പോഴും ഓർക്കുക. സുഖവും ദുഃഖവും തരുന്ന വസ്തുതകളെ തുടർച്ചയായി മനനം ചെയ്യുക. മമതാബന്ധങ്ങളിൽ നിന്നുണ്ടാകുന്ന ദോഷങ്ങളെ വിലയിരുത്തുക. ഇതിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുക.
  • സമ്യൿസമാധി:- ഏകാഗ്രത ലഭിക്കാൻ വേണ്ടിയുള്ള മാനസിക പരിശീലനം.

ഹിന്ദുമതം[തിരുത്തുക]

ഉത്തരേന്ത്യൻ ഹിന്ദുക്കൾ ബുദ്ധനെ സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നു. അവർ ബലരാമനെ അനന്തനാഗത്തിന്റെ അവതാരമായി കരുതുന്നു. ഭാഗവതത്തിൽ ബുദ്ധൻ, കൽക്കി എന്നീ അവതാരങ്ങളെക്കുറിച്ചുള്ള പ്രവചനം മാത്രമേയുള്ളു. ആദ്യത്തേത് കലിയുഗം നടന്നുകൊണ്ടിരിക്കുമ്പോഴും രണ്ടാമത്തേത് കലിയുഗത്തിന്റെ അന്ത്യത്തിലും സംഭവിക്കും എന്ന പ്രവചനം ഭാഗവതത്തിൽ കാണാം എന്നാൽ, അത് ഈ ബുദ്ധനാണെന്നു ഉറപ്പില്ലാത്ത കാര്യമാണ്. മേൽപ്പത്ത്തൂരിന്റെ നാരായണത്തിലും ഈ രണ്ടു അവതാരങ്ങളെ പരാമർശിച്ചിട്ടില്ല

എന്നാൽ ബുദ്ധമതത്തെ ഹൈന്ദവതയാണ് തകർത്തത് എന്ന വാദവും പ്രബലമാണ്. ഹിന്ദുമതം ശങ്കരാചാര്യരിലൂടെയും മറ്റും വീണ്ടും പഴയ പ്രതാപത്തിലേക്ക് വന്നതോടെ ബുദ്ധമതം ക്ഷയിച്ചുവെന്ന് കാണാം. ബുദ്ധമതം സ്വീകരിച്ച പല രാജാക്കന്മാർക്കുംഅവരുടെ അഹിംസ കാരണം തങ്ങളുടെ സാമ്രാജ്യം തന്നെ തകരുന്നത് കാണേണ്ടി വന്നു. അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ബുദ്ധമതക്കാർ വിദേശ ഇസ്ലാമിക അക്രമകാരികളുടെ വരവോടെ മതപരിവർത്തനത്തിന് വിധേയരാകേണ്ടിവന്നു.

ബുദ്ധന്റെ മൊഴികൾ[തിരുത്തുക]

  • പാത്രം നിറയുന്നത് തുള്ളികളായാണ്.
  • നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.
  • മറയ്ക്കാൻ പറ്റാത്ത മൂന്ന് കാര്യങ്ങൾ :സൂര്യൻ‍, ചന്ദ്രൻ, സത്യം.
  • നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.
  • ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു വിളക്കിന്റെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്.

കുറിപ്പുകൾ[തിരുത്തുക]

  • ^ ഒരു ദിവസം നൈരഞ്ജന നദിയിൽ സ്നാനം ചെയ്തതിനുശേഷം വെള്ളത്തിൽ നിന്നു പൊങ്ങുവാൻ ഭാവിച്ചപ്പോൾ ക്ഷീണംകൊണ്ട് എഴുന്നേല്ക്കുവാൻ വയ്യാതെ ആയി. ഒരു മരത്തിന്റെ കൊമ്പ് പിടിച്ചു പ്രയാസപ്പെട്ടു എഴുന്നേറ്റു തന്റെ പാർപ്പിടത്തിലേയ്ക്കു പോകുമ്പോൾ‍ പിന്നേയും വീണു. സുജാത എന്ന ഒരു ആട്ടിടയത്തി കുറച്ചു പാൽകഞ്ഞി കൊടുത്തിട്ടില്ലായിരുന്നു എങ്കിൽ അദ്ദേഹം തൽസമയം മരിച്ചുപോകുമായിരുന്നു. കായക്ലേശത്തോടു കൂടിയുള്ള തപസ്സു നിഷ്ഫലമായിട്ടുള്ളതാണെന്ന് ഇതുകൊണ്ട് അദ്ദേഹം മനസ്സിലാക്കി. പിന്നെ ശരീരത്തിന്റെ ആവശ്യങ്ങളെ നിവർത്തിച്ചുകൊണ്ട് അദ്ദേഹം, വിചാരവും ആത്മപരിശോധനയുമായ പദ്ധതിയിൽ പ്രവേശിച്ചു.
  • ^ തന്റെ മതത്തിൽ ചേർന്ന മറ്റൊരു ബന്ധുവായ ദേവദത്തൻ പൊതുസംഘത്തിൽ നിന്നു പിരിഞ്ഞ് ഒരു മതഭേദത്തെ ഉണ്ടാക്കുവാൻ ശ്രമിച്ചു. പക്ഷേ അതു സാദ്ധ്യമായില്ല. തന്റെ ഈ പരാജയം ബുദ്ധൻ കാരണമായിട്ടുണ്ടായതാണെന്നു കരുതി ശാക്യമുനിയുടെ ജീവനാശത്തിന്നായി പല ശ്രമങ്ങളും ദേവദത്തൻ ചെയ്തു. അതൊന്നും സാദ്ധ്യമായില്ല.
  • ^ ചണ്ഡൻ ബുദ്ധനു വിളമ്പിയ വിഭവങ്ങളിലൊന്ന് കൊഴുത്ത പന്നിയുടെ മാംസമായിരുന്നു എന്നും അതാണ് ബുദ്ധന്റെ അസുഖത്തിന് കാരണമായതെന്നും ബുദ്ധമതരേഖകളിലൊന്നായ ദീർഘ പ്രഭാഷണം(ദിഘ നിക്കയ)പറയുന്നു. തന്റെ പ്രവൃർത്തിയുടെ പരിണാമം കണ്ട് ദുഃഖിച്ച ചണ്ഡനെ, പരിനിർവാണത്തിന് മുൻപ് ബുദ്ധൻ ആശ്വസിപ്പിച്ചു. തഥാഗതന്റെ മോചനത്തിന് വഴിതുറന്ന ഭഷണം വിളമ്പുകവഴി ചണ്ഡൻ ചെയ്തത് സൽക്കർമ്മമാണെന്നാണ് ബുദ്ധൻ പറഞ്ഞത്. [7][8]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 65. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. ബി.ബി.സി. "The Four Noble Truths".
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-06. Retrieved 2007-07-21.
  4. "Bodhi Day".
  5. http://malayalam.nativeplanet.com/sarnath/
  6. പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ(ഡി.സി.ബുക്സ്, ഐ.സി.എച്ച്.ആർ., പുറം 142. 2003 ആഗസ്റ്റ്, ISBN 81-264-0666-6) ഡി.ഡി. കൊസാംബി
  7. ബുദ്ധന്റെ ഇഷ്ടവിഭവം മൃദുവായ പന്നി മാംസവും പാൽക്കഞ്ഞിയുമായിരുന്നു എന്നു പറയപ്പെടുന്നു. Gem in the Lotus - The seeding of Indian Civilization - Abraham Eraly - പെൻ‌ഗ്വിൻ പ്രസിദ്ധീകരണം
  8. നമ്മുടെ പൗരസ്ത്യ പൈതൃകം, സംസ്കാരത്തിന്റെ കഥ ഒന്നാം വാല്യം, വിൽ ഡുറാന്റ്(പുറം399) "Buddha, after nearly starving himself in his ascetic youth, seems to have died from a hearty meal of pork".

ഇതും കാണുക[തിരുത്തുക]

മൈത്രേയൻ

സ്രോതസ്സുകൾ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Ambedkar, B.R. (1957). The Buddha and His Dhamma. Bombay: People's Education Society.
  • Armstrong, Karen (2001). Buddha. New York: Penguin Books.
  • Bechert, Heinz, ed. (1996). When Did the Buddha Live? The Controversy on the Dating of the Historical Buddha. Delhi: Sri Satguru.*Chopra, Deepak (2008). Buddha: A Story of Enlightenment. New York, USA: HarperOne. ISBN 978-0060878818.
  • Conze, Edward, trans. (1959). Buddhist Scriptures. London: Penguin Books.{{cite book}}: CS1 maint: multiple names: authors list (link)
  • Ñāṇamoli, Bhikku (1992). The Life of the Buddha According to the Pali Canon (3rd ed.). Kandy, Sri Lanka: Buddhist Publication Society.
  • Ortner, Jon (2003). Buddha. New York: Welcome Books.
  • Rahula, Walpola (1974). What the Buddha Taught (2nd ed.). New York: Grove Press.
  • Reps, Paul; Senzaki, Nyogen (1957). Zen Flesh, Zen Bones: A Collection of Zen and Pre-Zen Writings. New York: Doubleday.
  • Robinson, Richard H.; Johnson, Willard L.; Wawrytko, Sandra A.; DeGraff, Geoffrey (1996). The Buddhist Religion: A Historical Introduction. Belmont, CA: Wadsworth Publishing Co.
  • Sathe, Shriram (1987). Dates of the Buddha. Hyderabad: Bharatiya Itihasa Sankalana Samiti.
  • Senzaki, Nyogen; McCandless, Ruth Strout (1953). Buddhism and Zen. New York: Philosophical Library.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ഗൗതമബുദ്ധൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Buddha in a lotus ബുദ്ധമതം Buddha in a lotus
ബുദ്ധമത ചിന്താഗതി ബുദ്ധമത ചരിത്രം ബുദ്ധവിദ്യാലയങ്ങൾ ബുദ്ധമത അനുയായികൾ ബുദ്ധമത വിശ്വാസികൾ
ബൌധമത വിഷയങ്ങൾ ബുദ്ധമത കാലഘട്ടം ബുദ്ധമതക്ഷേത്രങ്ങൾ ബൌദ്ധ ലിഘിതങ്ങൾ ബൌദ്ധ സംസ്കാരം
കവാടം


"https://ml.wikipedia.org/w/index.php?title=ഗൗതമബുദ്ധൻ&oldid=4020792" എന്ന താളിൽനിന്ന് ശേഖരിച്ചത്