മൈത്രേയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോധിസത്വ മൈത്രേയൻ, 2-ആം നൂറ്റാണ്ട്, ഗാന്ധാരത്തിലെ ഗ്രീക്കോ-ബുദ്ധ കല.

ബുദ്ധമതവിശ്വാസപ്രകാരം ഗൗതമബുദ്ധനു ശേഷം ഭൂമിയിൽ ജനിക്കുവാനിരിക്കുന്ന അടുത്ത ബുദ്ധനാണ് മൈത്രേയൻ അല്ലെങ്കിൽ മൈത്രേയബോധിസത്വൻ. ലോകം മുഴുവനും ഭരിക്കുവാൻ നിയോഗിക്കപ്പെട്ടവൻ എന്ന് കരുതുന്ന മൈത്രേയൻ ഇപ്പോൾ തുഷിതസ്വർഗ്ഗത്തിൽ ദേവന്മാർക്ക് ധർമ്മബോധം നൽകിക്കൊണ്ട് കഴിയുകയാണ് എന്നാണ് വിശ്വസിക്കുന്നത്. സമയമാകുമ്പോൾ അദ്ദേഹം ഭൂമിയിൽ ജന്മം എടുക്കും എന്നാണ് ബുദ്ധമതക്കാർ കരുതുന്നത്. പരിപൂർണ്ണജ്ഞാനം നേടിയ മൈത്രേയൻ ശുദ്ധമായ ധർമ്മം പഠിപ്പിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഗൗതമബുദ്ധന്റെ പിൻ‌ഗാമിയായ മൈത്രേയബോധിസത്വൻ താൻ ഭരിക്കുന്നവരെ എല്ലാം ഒന്നിപ്പിക്കുന്നവനായി കരുതപ്പെടുന്നു.

എല്ലാ ബുദ്ധമത ശാഖകളിലും (ഥേരവാദ, മഹായാന, വജ്രയാന) മൈത്രേയന്റെ വരവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ഉണ്ട്. മിക്കവാറും എല്ലാ ബുദ്ധമതവിശ്വാസികളും വിദൂരഭാവിയിൽ നടക്കാനിരിക്കുന്ന ഒരു യഥാർത്ഥസംഭവമായി മൈത്രേയന്റെ വരവിനെ കരുതുന്നു.

പ്രമാണം:മൈത്രെയബോധിസത്വൻ.jpg
മൈത്രേയൻ- ഇന്ന് ഈ രൂപത്തിലാണ്‌ പ്രതിനിധീകരിക്കപ്പെടുന്നത്
"https://ml.wikipedia.org/w/index.php?title=മൈത്രേയൻ&oldid=3314336" എന്ന താളിൽനിന്ന് ശേഖരിച്ചത്