അർജ്ജുനപ്പത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാഭാരതത്തിലെ പ്രധാന കഥാപാത്രമായ അർജുനന്റെ പത്തുപേരുകളാണ് അർജുനപ്പത്ത് എന്നറിയപ്പെടുന്നത്. പേടി ഇല്ലാതാക്കാൻ അർജുനപ്പത്ത് ജപിക്കുന്നത് ഉപകരിക്കും എന്നാണ് ഹൈന്ദവ വിശ്വാസം[1]. പഴയകാലത്ത് കേരളത്തിലെ വീടുകളിൽ സന്ധ്യാനാമമായി അർജുനപ്പത്ത് ജപിച്ചിരുന്നു. ഈ ശ്ലോകത്തിന്റെ മൂലരൂപം സംസ്കൃതത്തിലാണ്.

സംസ്കൃതം[തിരുത്തുക]

"അർജുനഃ ഫൽഗുനോ ജിഷ്ണുഃ

കിരീടി ശ്വേതവാഹനഃ

ബീഭത്സുർവ്വിജയഃ പാർത്ഥഃ

സവ്യസാചി ധനഞ്ജയഃ

പാർത്ഥസ്യൈതാനി നാമാനി

ത്രസിന്ധ്യം യഃ പഠേന്നരഃ

തസ്യ സർവ്വഭയം നാസ്തി

സർവ്വത്ര വിജയീ ഭവേൽ"

മലയാളം[തിരുത്തുക]

"അർജ്ജുനൻ ഫൽഗുനൻ പാർഥൻ വിജയനും

വിശ്രുതമായപേർ പിന്നെ കിരീടിയും

ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും

ഭീതീഹരം സവ്യസാചി ബീഭത്സുവും

പത്തുനാമങ്ങളും ഭക്ത്യാ ജപിക്കലോ

നിത്യഭയങ്ങളകന്നുപോം നിശ്ചയം."[2]

പേരു കിട്ടാനുള്ള കാരണം[തിരുത്തുക]

നമ്പർ പേർ പേരു കിട്ടാനുള്ള കാരണം
1 അർജുനൻ ആർജവമുള്ളവൻ (‘ഋജോ ഭാവഃ ആർജവഃ തദസ്യ അസ്തി ഇതി അർജുനഃ’-ഋജുവായതിന്റെ ഭാവം ആർജവം. ഇവനു അതുള്ളതിനാൽ അർജുനൻ-എന്ന് നിരുക്തം).
2 ഫാൽഗുനൻ ഫാൽഗുനമാസത്തിൽ ജനിച്ചവൻ
3 പാർത്ഥൻ പൃഥയുടെ പുത്രൻ (കുന്തീദേവിയുടെ ശരിയായ നാമം; ഭോജരാജാവിന്റെ -കുന്തിഭോജൻ- വളർത്തു മകളായതിനാൽ കുന്തിയെന്നറിയപ്പെട്ടു).
4 വിജയൻ ഏതിലും (എല്ലാ ആയോധനവിദ്യയിലും) വിജയം കൈവരിച്ചവൻ.
5 കിരീടി അച്ഛന്റെ (ദേവേന്ദ്രൻ) കിരീടമണിഞ്ഞവൻ; ദേവേന്ദ്രൻ മകന്റെ മികവു മനസ്സിലാക്കി സന്തോഷത്തോടെ ദേവസിംഹാസനത്തിൽ ഇരുത്തി കിരീടം ചൂടിച്ചു.
6 ശ്വേതവാഹനൻ വെളുപ്പു നിറമുള്ള കുതിരയെ വാഹനമാക്കിയവൻ.
7 ധനഞ്ജയൻ യുധിഷ്ഠിരന്റെ രാജസൂയയാഗത്തെത്തുടർന്ന് നാലു അനുജന്മാരെയും നാലു ദിക്കിലേക്ക് ധനസംഭരണത്തിനയച്ചു. ഉത്തരദിക്കിലേക്ക് പോയ അർജ്ജുനൻ മറ്റുള്ളവരിലും കൂടുതൽ രാജ്യങ്ങളെ തോൽപിച്ച് ധനം സമ്പാദിച്ചു.
8 ബീഭത്സു ശത്രുക്കൾ എപ്പോഴും പേടിയോടെ നോക്കുന്നവൻ ആരോ അവൻ.
9 സവ്യസാചി ഇരുകൈയിലും വില്ലേന്തി ഒരേസമയം രണ്ടു ലക്ഷ്യങ്ങളെ ഉന്നംവെച്ച് അമ്പെയ്യാൻ കഴിവുള്ളവൻ.
10 ജിഷ്ണു വിഷ്ണുവിനു (കൃഷ്ണൻ) പ്രിയപ്പെട്ടവൻ; വിഷ്ണുവിന്റെ മറ്റൊരു നാമംകൂടിയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അർജ്ജുനപ്പത്ത്&oldid=3353520" എന്ന താളിൽനിന്ന് ശേഖരിച്ചത്