സംവാദം:അർജ്ജുനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

--അരുൺ സുനിൽ കൊല്ലം (സംവാദം) 13:39, 13 ഫെബ്രുവരി 2018 (UTC)

അർജ്ജുനൻ/അർജുനൻ?--അഭി 03:00, 13 മേയ് 2008 (UTC)

എന്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ , സംസ്കൃതത്തിൽ അർജുനൻ എന്ന് ഒരു " ജ " മാത്രമേയുള്ളൂ . എന്നാൽ പണ്ടുമുതലേ മലയാളത്തിൽ രണ്ടു "ജ " ചേർത്ത് അർജ്ജുനൻ എന്നാണു എഴുതുന്നത് . ഇത് തെറ്റാണെന്നു തോന്നുന്നു . കാരണം പേരിൽ മാറ്റം വരുത്തുവാൻ പാടില്ല . അർജുനൻ എന്ന സംസ്കൃതവാക്കിനു ഒരു അർത്ഥമുണ്ട് . അക്ഷരങ്ങൾ മാറിയാൽ വാക്കിന്റെ അർത്ഥവും മാറിപ്പോകും .Sreejith.S.A 10:00, 13 ഫെബ്രുവരി 2017 (UTC)

മഹാഭാരതം[തിരുത്തുക]

ഇവിടെ ഒരാൾ യഥാർത്ഥ മഹാഭാരതം വായിക്കാതെ സ്വന്തം ഇഷ്ടപ്രകാരം കർണ്ണനെ നായകൻ ആക്കി ഈ പേജുകൾ തിരുത്തുന്നുണ്ട്. എല്ലാവരും ഒന്ന് ശ്രദ്ധിക്കുക Chemboor patteri (സംവാദം) 15:10, 20 ഫെബ്രുവരി 2017 (UTC)

ആരാണെന്നു വ്യക്തമാക്കൂ . എന്തൊക്കെ ആധികാരികമല്ലാത്ത രേഖകളാണ് അയാൾ ചേർത്തതെന്നും പറയു .Sreejith.S.A 15:49, 20 ഫെബ്രുവരി 2017 (UTC)

Chemboor Patteri എന്ന പേരിൽ വരുന്ന താങ്കൾ എന്തിനെയാണ് ആധികാരികമായി കാണുന്നത് ?. എന്താണ് താങ്കളുടെ ഗ്രന്ഥത്തിന്റെ അടിസ്ഥാനം ? ഏതാണ് അദ്ധ്യായം ? ഏതാണ് ശ്ളോകം ? ശ്ളോകസംഖ്യ എന്താണ് ? ഇതൊന്നുമില്ലാതെ നിങ്ങൾ പറയുന്നതൊന്നും എനിക്കെന്നല്ല ആർക്കും സ്വീകാര്യമല്ല . എന്നാലും wikipedia-യെ ഞാൻ മാനിക്കുന്നതുകൊണ്ടും ഒരു edit -war ഒഴിവാക്കാനായും ഞാൻ മാറി നിൽക്കുന്നു . അധികൃതർ ശ്രദ്ധിക്കുക .Sreejith.S.A 02:57, 21 ഫെബ്രുവരി 2017 (UTC)

"ഭീമന് വിഷം കൊടുത്തതും പാണ്ഡവരെ അരക്കില്ലത്തിൽ അകപ്പെടുത്തി കൊല്ലുവാൻ ശ്രമിച്ചതും കർണ്ണന്റെ ഒത്താശയോടെ തന്നെയായിരുന്നു . വനത്തിൽ വസിക്കുന്ന പാണ്ഡവരെ അപമാനിക്കാനായി കാട്ടിലേക്ക് ഘോഷയാത്ര നടത്തുവാൻ ദുര്യോധനനെ പ്രേരിപ്പിച്ചതും , സദസ്സിൽ വച്ച് ദ്രൗപദിയുടെ ഉടുവസ്ത്രം അഴിക്കുവാൻ ദുശ്ശാസ്സനനു നിർദ്ദേശം നൽകിയതും, അഭിമന്യുവിനെ ചതിയാൽ വധിക്കാൻ കൂട്ടുനിന്നതും കർണ്ണനാണ്"

ലേഖനത്തിൽ മുകളിൽ പറഞ്ഞിരിക്കുന്ന വാചകങ്ങളിൽ ചിലത് പൊതുവേയുള്ള ധാരണകൾക്കു വിരുധമാണെന്നു തോന്നുന്നു. വായനക്കാർക്കു കർണ്ണൻ ഒരു അധർമ്മിയാണെന്നു തോന്നുംവിധമുള്ള ലേഖനത്തിൻറെ ഭാഗം അൽപം തിരിത്തിയെഴുതിയാൽ നന്നായിരിക്കും. മാളികവീട് (സംവാദം) 13:56, 13 ഫെബ്രുവരി 2018 (UTC)

ചതിയാലുള്ള മരണം അഭിമന്യു അർഹിച്ചതായിരുന്നു . കൃഷ്ണന് അത് തടയാമായിരുന്നില്ലേ ?. എന്തുകൊണ്ട് ചെയ്തില്ല ?. അർജ്ജുനൻ കർണ്ണനെ വധിച്ചത് ചതി കൊണ്ടല്ലേ ?. ഭീമൻ ദുര്യോധനനെ വധിച്ചതും , ഭീഷ്മരെ ശിഖണ്ഡിയെ മുൻനിറുത്തി വധിച്ചതും ചതിവ് കൊണ്ട് തന്നെയാണ് . അശ്വത്ഥാമാവ് മരിച്ചെന്നു പറഞ്ഞു വില്ലു വയ്പ്പിച്ചിട്ടല്ലേ ദ്രോണരെ ധൃഷ്ടദ്യുമ്നൻ വധിച്ചത് ?. അതുകൊണ്ടു ചതിയുടെ കാര്യത്തിൽ മഹാഭാരതത്തിൽ കുറവൊന്നുമില്ല .

"https://ml.wikipedia.org/w/index.php?title=സംവാദം:അർജ്ജുനൻ&oldid=2902731" എന്ന താളിൽനിന്ന് ശേഖരിച്ചത്