Jump to content

ദ്രുപദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ദ്രുപദൻ(द्रुपद).ദ്രൗപദിയുടെ പിതാവും പാഞ്ചാല രാജ്യത്തെ രാജാവുമായിരുന്നു. പാഞ്ചാലൻ, പാഞ്ചാല്യൻ, പാഞ്ചാലരാജാവ്, പാർഷതൻ,പൃഷ്താത്മജൻ, സൗമകി, യജ്ഞസേനൻ തുടങ്ങിയ പേരുകൾ ഇദ്ദേഹത്തിന്റെ പര്യായങ്ങളായി പ്രയോഗിച്ചുകാണുന്നു.

ഭരദ്വാജമുനിയുടെ ആശ്രമത്തിൽ ആയുധാഭ്യാസം നടത്തുന്ന വേളയിൽ സഹപാഠി ആയിരുന്ന ദ്രോണരുമായി ദ്രുപദൻ പ്രത്യേക സൗഹൃദം പുലർത്തിയിരുന്നു. താൻ രാജാവാകുമ്പോൾ ദ്രോണർക്ക് പകുതി രാജ്യം നല്കും എന്ന് ദ്രുപദൻ പറഞ്ഞിരുന്നു. വിദ്യാഭ്യാസാനന്തരം ദ്രുപദൻ പാഞ്ചാല രാജ്യത്തിന്റെ അധിപനായി. ഒരിക്കൽ ദ്രോണർ ദാരിദ്ര്യം മൂലം പഴയ സുഹൃത്തിനോട് സഹായം അഭ്യർഥിച്ചുകൊണ്ട് പാഞ്ചാലരാജ്യത്തെത്തി. എന്നാൽ ദ്രുപദൻ ദ്രോണരെ അവഹേളിച്ചു. ഇത് ദ്രോണരിൽ പക ഉളവാക്കുകയും അദ്ദേഹം പിന്നീട് തന്റെ ശിഷ്യനായ അർജുനനെക്കൊണ്ട് ദ്രുപദനെ ബന്ധനസ്ഥനാക്കി തന്റെ മുമ്പിൽ വരുത്തുകയും ചെയ്തു. പാഞ്ചാലരാജ്യം രണ്ടായി പകുത്ത് ദക്ഷിണപാഞ്ചാലം ദ്രോണർ ഏറ്റെടുക്കുകയും ഉത്തരപാഞ്ചാലം ദ്രുപദനു നല്കുകയും ചെയ്തു.

ദ്രോണരെ ജയിക്കാൻ ശക്തിയുള്ള ഒരു പുത്രൻ ജനിക്കുവാൻ വേണ്ടി ദ്രുപദൻ യാഗം നടത്തി. യാഗാഗ്നിയിൽനിന്ന് ദൃഷ്ടദ്യുമ്നനും ദ്രൗപദിയും ഉയർന്നുവന്നു. ധൃഷ്ടദ്യുമ്നൻ ദ്രോണരെ വധിക്കുമെന്നൊരു അശരീരിയും ആ സമയത്തുണ്ടായി.

യൗവനയുക്തയായ ദ്രൗപദിയുടെ സ്വയംവരത്തിനായി ദ്രുപദൻ ചില മത്സരങ്ങൾ ഏർപ്പെടുത്തി. സ്വയംവരത്തിൽ വേഷപ്രച്ഛന്നനായി പങ്കെടുത്ത അർജുനൻ മത്സരത്തിൽ ജയിക്കുകയും ദ്രൗപദിയെ സ്വന്തമാക്കുകയും ചെയ്തു.

മഹാഭാരതയുദ്ധത്തിൽ ദ്രുപദൻ, ദ്രോണരാൽ വധിക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദ്രുപദൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദ്രുപദൻ&oldid=2857790" എന്ന താളിൽനിന്ന് ശേഖരിച്ചത്