ഇന്ത്യയിലെ ഇരുമ്പുയുഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iron Age India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദ്യകാല ഇരുമ്പുയുഗ വേദ ഇന്ത്യയുടെ ഭൂപടം (വർഷം. ക്രി.മു. 9-ആം നൂറ്റാണ്ട്). ഗോത്രങ്ങൾക്ക് കറുപ്പുനിറം നൽകിയിരിക്കുന്നു, ആദ്യകാല വേദ രചനകളിൽ പ്രതിപാദിച്ചിരിക്കുന്ന ഇന്തോ-ആര്യൻ ഇതര ഗോത്രങ്ങൾക്ക് ഊതനിറം നൽകിയിരിക്കുന്നു, വേദ ശാഖകൾക്ക്പച്ച നിറം നൽകിയിരിക്കുന്നു. നദികൾക്ക് നീല നിറം നൽകിയിരിക്കുന്നു. ഥാർ മരുഭൂമിയ്ക്ക് ഓറഞ്ച് നിറം നൽകിയിരിക്കുന്നു.

തെക്കേ ഏഷ്യയുടെ ചരിത്രം

(പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടുന്നു.)

ശിലായുഗം ക്രി.മു. 3300-നു മുൻപ്
പക്വ ഹാരപ്പൻ ക്രി.മു. 2600–1700
പിൽക്കാല ഹാരപ്പൻ ക്രി.മു. 1700–1300
ഇരുമ്പു യുഗം ക്രി.മു. 1200–300
മൌര്യ സാമ്രാജ്യം ക്രി.മു. 321–184
പാണ്ഡ്യ സാമ്രാജ്യം • ക്രി.മു. 100 BC - ക്രി.വ. 200
മദ്ധ്യ സാമ്രാജ്യങ്ങൾ ക്രി.മു. 230 –ക്രി.വ. 1279
ശതവാഹനർ • ക്രി.മു. 230 – ക്രി.മു. 220
ഗുപ്തസാമ്രാജ്യം • 280–550 CE
പല്ലവ സാമ്രാജ്യം • 600–800 CE
പിൽക്കാല ചോള സാമ്രാജ്യം • 900–1200 CE
ഇസ്ലാമിക സുൽത്താനത്തുകൾ 1206–1596
വിജയനഗര സാമ്രാജ്യം 1336-1565
മുഗൾ സാമ്രാജ്യം 1526–1707
മറാത്ത സാമ്രാജ്യം 1674-1818
സിഖ് കോൺഫെഡറസി 1716-1849
ബ്രിട്ടീഷ് ഇന്ത്യ 1858–1947
ആധുനിക സംസ്ഥാനങ്ങൾ since 1947
സമയരേഖ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇരുമ്പു യുഗം പിൽക്കാല ഹാരപ്പൻ (ശ്മശാന എച്ച്) സംസ്കാരത്തെ പിന്തുടരുന്നു, ഇത് സിന്ധൂ നദീതട സംസ്കാരത്തിലെ അവസാന പാദമായി അറിയപ്പെടുന്നു. ഈ കാലത്ത് പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്കൃതികൾ ഗംഗാതടത്തിനു കുറുകേ തെക്കോട്ട് വ്യാപിച്ചു. ഈ കാരണം കൊണ്ട് ഇരുമ്പു യുഗത്തിനു പിന്നാലെ വടക്കേ ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ രൂപപ്പെട്ട സംസ്കാരത്തിനെ ഇന്തോ-ഗംഗേറ്റിക് പാരമ്പര്യം എന്നുവിളിക്കുന്നു.

ഇന്തോ-ഗംഗേറ്റിക്ക് സംസ്കൃതിയുടെ "തദ്ദേശവൽക്കരണ കാലഘട്ടത്തിൽ" ആണ് ചാരനിറപ്പാത്ര സംസ്കാരവും (ക്രി.മു. 1200-800) വടക്കൻ കറുത്ത മിനുസപ്പാത്ര സംസ്കാരവും (ക്രി.മു. 700-300). ഇത് വേദ കാലഘട്ടത്തിന്റെയും മഹാജനപദങ്ങളുടെയും അവസാന കാലത്തെയും മൌര്യ സാമ്രാജ്യത്തിന്റെ ഉദയത്തെയും കാണിക്കുന്നു. ചന്ദ്രഗുപ്ത മൌര്യൻ, അശോക ചക്രവർത്തി എന്നിവർ ഈ കാലഘട്ടത്തിൽ നിന്നാണ്.

തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയത് കർണ്ണാടകത്തിലെ ഹല്ലൂരിലും തമിഴ്‌നാട്ടിലെ ആദിച്ചനെല്ലൂരിലുമാണ്.[1] [2]

ഇന്ത്യയിലെ സുവർണ്ണയുഗം തുടങ്ങുന്നത് ക്രി.മു. 6-ആം നൂറ്റാണ്ടോടു കൂടിയാണ്. ഈ കാലത്ത് മഹാവീരൻ, ഗൌതമ ബുദ്ധൻ എന്നിവർ ജനിച്ചു, പാണിനി സംസ്കൃത വ്യാകരണം ചിട്ടപ്പെടുത്തി, അശോകൻ ശിലാലിഖിതങ്ങൾ സ്ഥാപിച്ചു, ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങളുടെ ഉദയവും ഇക്കാലത്താണ്.

അവലംബം[തിരുത്തുക]

  • Kenoyer, J.M. 1998 Ancient Cities of the Indus Valley Civilization. Oxford University Press and American Institute of Pakistan Studies, Karachi.
  • Kenoyer, J. M. 1991a The Indus Valley Tradition of Pakistan and Western India. In Journal of World Prehistory 5(4): 331-385.
  • Kenoyer, J. M. 1995a Interaction Systems, Specialized Crafts and Culture Change: The Indus Valley Tradition and the Indo-Gangetic Tradition in South Asia. In The Indo-Aryans of Ancient South Asia: Language, Material Culture and Ethnicity, edited by G. Erdosy, pp. 213-257. Berlin, W. DeGruyter.
  • Shaffer, J. G. 1992 The Indus Valley, Baluchistan and Helmand Traditions: Neolithic Through Bronze Age. In Chronologies in Old Worlsfgagd Archaeology (3rd Edition), edited by R. Ehrich, pp. 441-464. Chicago, University of Chicago Press.
  1. Front Page : Some pottery parallels Archived 2007-05-27 at the Wayback Machine.. The Hindu (2007-05-25). Retrieved on 2013-07-12.
  2. Rakesh Tewari (2003), The origins of Iron-working in India: New evidence from the Central Ganga Plain and the Eastern Vindhyas. Archived 2005-05-10 at the Wayback Machine. Archaeology Online.Agrawal et al. 1985: 228-29.Sahi (1979: 366)

ഇതും കാണുക[തിരുത്തുക]