Jump to content

വടക്കേ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കേ ഇന്ത്യ

സമയരേഖ ഐ.എസ്.ടി (UTC+5:30)
വിസ്തീർണ്ണം 1,624,160 km² 
സംസ്ഥാനങ്ങളും ഭരണ പ്രദേശങ്ങളും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഛത്തീസ്ഗഢ്, മദ്ധ്യ പ്രദേശ്
ഏറ്റവുമധികം ജനസംഘ്യയുള്ള നഗരങ്ങൾ (2008) ന്യൂ ഡെൽഹി, കാൻപൂർ, ജയ്പൂർ, ലക്നൌ, ഇൻഡോർ, ലുധിയാന
ഔദ്യോഗിക ഭാഷകൾ ഹിന്ദി, പഞ്ചാബ, കശ്മീരി, ഉർദ്ദു, ഇംഗ്ലീഷ്
ജനസംഖ്യ 504,196,432

ഇന്ത്യയുടെ വടക്കുഭാഗത്ത്, വിന്ധ്യ പർവ്വതങ്ങളുടെയും നർമദ നദിയുടെയും മഹാനദിയുടെയും വടക്കായും, എന്നാൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയെയും, പടിഞ്ഞാറ് പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയും, ഝാർഖണ്ഡ്, വടക്കുകിഴക്കേ സംസ്ഥാനങ്ങൾ എന്നിവയെയും ഒഴിച്ചുള്ള സംസ്ഥാനങ്ങളെയാണ് വടക്കേ ഇന്ത്യ അഥവാ ഉത്തരേന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്. [1][2]. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി വടക്കേ ഇന്ത്യയിലാണ്. വടക്കേ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ പ്രധാനം ധാരാളം നദികളും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും നിറഞ്ഞതും ജനവാസമേറിയതുമായ സിന്ധൂ-ഗംഗാ സമതലങ്ങളും, ഇന്ത്യൻ ഭൂപ്രദേശത്തെ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന ഹിമാലയവുമാണ്. പുരാതനവും വൈവിധ്യമേറിയതുമായ സംസ്കാരത്തിന്റെ പ്രദേശമാണ് വടക്കേ ഇന്ത്യ.

അവലംബം

[തിരുത്തുക]
  1. "State Profile". Bihar Government website. Archived from the original on 2018-12-26.
  2. "Food riots, anger as floods swamp South Asia". Reuters India. Archived from the original on 2008-09-07.

g

"https://ml.wikipedia.org/w/index.php?title=വടക്കേ_ഇന്ത്യ&oldid=4006920" എന്ന താളിൽനിന്ന് ശേഖരിച്ചത്