നെടും ചേരലാതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംഘകാല രാജാവായിരുന്നു നെടും ചേരലാതൻ. ഇദ്ദേഹം ഉതിയൻ ചേരലിന്റെ മകനും പിൻഗാമിയും ആയിരുന്നു. സംഘകാലകൃതിയായ പതിറ്റുപ്പത്തിലെ രണ്ടാം പത്തിലെ നായകൻ. 131 മുതൽ 189 എ.ഡി വരെ ആയിരുന്നു ഭരണകാലം. തലസ്ഥാനം മാന്തൈ പട്ടണമെന്ന് ഊഹം. 'ഇമയവരമ്പൻ' എന്ന ബിരുദം സ്വീകരിച്ചു. കുടക്കോൻ എന്നും അറിയപ്പെട്ടു. കടമ്പരെ തോല്പിച്ച് രാജ്യവിസ്തൃതി വർധിപ്പിച്ചു. യവനരെയും തോല്പിച്ചു. കടൽക്കൊള്ളക്കാരെ അമർത്തി. ശൈവമതാനുയായി ആയിരുന്നു നെടും ചേരലാതൻ . മുനിമാടങ്ങൾ പണിതു. കുമട്ടൂർ കണ്ണനാർ, പരണർ, മാമൂലനാർ എന്നീ കവികൾ രാജാവിനെ സ്തുതിക്കുന്നു. വിദേശരാജ്യങ്ങളുമായി കൈമാറ്റക്കച്ചവടം പ്രോത്സാഹിപ്പിച്ചു.

"https://ml.wikipedia.org/w/index.php?title=നെടും_ചേരലാതൻ&oldid=3925248" എന്ന താളിൽനിന്ന് ശേഖരിച്ചത്