Jump to content

യവനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗ്രീക്ക് ജനത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യവനൻ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. വാഹനം (പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവർ എന്നുവേണമെങ്കിലും അതിനാൽ അർത്ഥമാക്കാം.

പ്രാഗ്‌ജ്യോതിഷപുരത്തിലെ രാജാവായിരുന്ന ഭഗദത്തനെ യവനാധിപൻ എന്നും അറിയപ്പെട്ടിരുന്നു. യവനന്മാരുടെ രാജാവ് ആയിരുന്നു ഭഗദത്തൻ. ഭഗദത്തൻ പാണ്ഡുവിന്റെ സുഹൃത്ത് ആയിരുന്നു. പാണ്ഡവന്മാരോടും ആ സുഹൃത്ത്ബന്ധം ഉണ്ടായിരുന്നു. യുധിഷ്ഠിരന്റെ രാജസൂയത്തിൽ മറ്റ് യവനന്മാരോടൊപ്പം ഭഗദത്തനും പങ്കെടുത്തതായി മഹാഭാരതം പറയുന്നു. ഭാരതവർഷത്തിന്റെ തെക്ക് ഭാഗത്ത് യവനന്മാർ താമസിക്കുന്നു എന്ന് സങ്കൽപ്പം. (ഈ വിവരങ്ങൾക്ക് കടപ്പാട് വെട്ടം മാണിയുടെ പുരാണിക്ക് എൻസൈക്ലോപീഡിയ)

നിരുക്തം

[തിരുത്തുക]

യവനന്മാർ സംസാരിക്കുന്ന യവനഭാഷ ഇന്തോ-യൂറോപ്യൻ ഭാഷകളുടെ ഹെല്ലെനിക് ഉപകുടുംബത്തിൽ പെടുന്നു.

"https://ml.wikipedia.org/w/index.php?title=യവനൻ&oldid=2881351" എന്ന താളിൽനിന്ന് ശേഖരിച്ചത്