മാപ്പിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മണവാളൻ, ജാമാതാവു്, തെക്കൻ പ്രദേശത്തെ സുറിയാനി ക്രിസ്ത്യാനി, വടക്കൻ പ്രദേശത്തെ മുസ്ലിം എന്നിങ്ങനെ നാലു് വ്യത്യസ്ത അർത്ഥങ്ങളിൽ മാപ്പിള എന്ന പദം മലയാളഭാഷയിൽ ഉപയോഗത്തിലുണ്ടു്.[1]

ലബാറിലെ മുസ്ലീം മാപ്പിള സമുദായക്കാരൻ. (1926നും 1931നും ഇടയിൽ)

പേരിനു പിന്നിൽ[തിരുത്തുക]

മാപ്പിള എന്ന പേരിന്റെ അർത്ഥം ജാമാതാവ് എന്നാണ്‌. ഇതേ അർത്ഥത്തിൽ തമിഴിൽ മാപ്പിള്ളൈ എന്ന് ഉപയോഗിച്ചുവരുന്നുണ്ട്.[2]

  1. മാർഗ്ഗ പിള്ള എന്ന പേരിൽ നിന്നാണ്‌ മാപ്പിള എന്ന പദം ഉണ്ടായത് എന്നും ചിലർ കരുതുന്നു.[3] കേരളത്തിൽ ദ്രാവിഡ സംസ്കാരം നിലനിന്നിരുന്ന കാലത്ത് ആദ്യത്തെ മതമായി ഇവിടെ പ്രചരിച്ചത് ബുദ്ധമതമായിരുന്നു. ചക്രവർത്തിയും രാജാക്കന്മാരും ബുദ്ധമതം സ്വീകരിക്കുകയുണ്ടായി.[4] ജനങ്ങളിൽ നിരവധി പേരും ബുദ്ധമതാനുയായികളായി. ഇങ്ങനെ പുതുതായി ബുദ്ധമതം സ്വീകരിക്കേണ്ടവർ തലമുണ്ഡനം തുടങ്ങി നിരവധി ചടങ്ങുകൾ ആചരിക്കേണ്ടതുണ്ടായിരുന്നു. ഇതിനെ മാർഗ്ഗം കൂടുക അഥവാ ധർമ്മ മാർഗ്ഗം ചേരുക എന്നാണ്‌ പറഞ്ഞിരുന്നത്. കാലക്രമേണ ഈ പദം മറ്റു മതങ്ങളിലേക്ക് ചേക്കേറുന്നതിനേയും മാർഗ്ഗപ്പിള്ള എന്ന പദം അത്തരം മതപരിവർത്തനം നടത്തിയവരേയും സൂചിപ്പിക്കാനുപയോഗിക്കപ്പെട്ടു. മാർഗ്ഗപ്പിള്ള ലോപിച്ച് മാപ്പിളയായിത്തീർന്നു.[5] കൊച്ചിയിൽ ജൂതന്മാരേയും സുറിയാനി ക്രിസ്ത്യാനികളേയും മുഹമ്മദീയരേയും യഥാക്രമം ജൂതമാപ്പിള, നസ്രാണിമാപ്പിള, ജോനകമാപ്പിള എന്ന് വിളിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത് ഈ വാദത്തിന്‌ ശക്തി പകരുന്നു. [6]
  2. അറബി പദമായ മ‍അ്ബറ് എന്നതിൽ നിന്നാണ് മാപ്പിളയുടെ ഉത്ഭവം എന്നും അഭിപ്രായം ഉണ്ട്. മ‍അ്ബറിന് വെളളം കടൽ എന്നൊക്കെയാണ്‌ അർത്ഥം. മറ്റു ചിലരാകട്ടേ മഫ്‌ലഹ് എന്ന അറബി പദത്തിൽ നിന്നാണെന്ന് ഊഹിക്കുന്നു. ഇതിനർത്ഥം കൃഷിപ്പണി എന്നാണ്‌. ഇതെല്ലാം പരസ്പരവിരുദ്ധങ്ങളായ ചിന്താഗതികളാണ്‌ എന്നാണ്‌ പി.കെ. മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെടുന്നത്.[6]
  3. മഹാപിള്ള എന്നതിന്റെ ചുരുക്കരൂപമാണ് മാപ്പിള എന്നും ചിലർ കരുതുന്നു. അറബിവ്യാപാരികളേ മഹാൻ എന്ന് വിളിച്ചിരുന്നു എന്നും അവരുടെ മക്കളേ മഹാപിള്ള എന്ന് വിളിച്ചിരിക്കാം എന്നും അവർ കരുതുന്നു. [7]പിന്നെ ഉള്ളത് നായർ സമുദായത്തിൽ നിന്ന് ഒരുപാട് പേരു മുസ്ലിമിങ്ങൾ ആവുകയും ചെയ്തപ്പോൾ ഇവരെ "മുസ്ലിം പിള്ളമാർ " എന്നു വിളിച്ചിരിക്കാമെന്നും ഈ പദത്തിൽ നിന്ന് മാപ്പിള എന്ന് പേരു ഉണ്ടായേത് എന്നും മറ്റൊരു പ്രബലമായ അഭിപ്രായം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ശബ്ദതാരാവലി
  2. ആശ ചാക്കോച്ചൻ; മാർഗ്ഗംകളി- ഒരു ക്രൈസ്തവകലാരൂപം; ക്രിസ്ത്യൻ ഫോക്‌ലോർ. വാല്യം ഒന്ന്. കേരള ഫോക്‌ലോർ അക്കാദമി. ചിറക്കൽ കണ്ണൂർ.
  3. പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4 Check |isbn= value: invalid character (help).
  4. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
  5. പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
  6. 6.0 6.1 മുഹമ്മദ്കുഞ്ഞി, പി.കെ. (1982). മുസ്ലീമിങ്ങളും കേരള സംസ്കാരവും. തൃശൂർ: കേരള സാഹിത്യ അക്കാദമി. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "pkm" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  7. പദ്മനാഭമേനോന്ന്, ഹിസ്റ്ററി ഓഫ് കേരള വോള്യം 1 പേജ് 420, 467
"https://ml.wikipedia.org/w/index.php?title=മാപ്പിള&oldid=2894287" എന്ന താളിൽനിന്ന് ശേഖരിച്ചത്