പി.കെ. മുഹമ്മദ് കുഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.കെ. മുഹമ്മദ് കുഞ്ഞി
Mohammed kunji pk.JPG
Occupationപത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, ഇടതു ചിന്തകൻ.

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളിലൊരാളും പത്രപ്രവർത്തകനും ചരിത്രകാരനും സാംസ്കാരിക വിമർശകനുമായിരുന്നു പി.കെ. മുഹമ്മദ് കുഞ്ഞി.[1]

ജീവിതം[തിരുത്തുക]

കൂടല്ലൂർ പള്ളി മഞ്ഞായലിൽ കുഞ്ഞുമുഹമ്മദിന്റെയും വലയികത്ത് പെരുമ്പുള്ളിപ്പാട്ട് പാത്തുണ്ണിയുമ്മയുടേയും മകനായി 1929 ൽ ജനനം. വളർന്നത് വന്നേരിയിൽ പിന്നീട് തൃശൂർ ജില്ലയിലെ പെരുമ്പിലാവിലേക്ക് താമസം മാറ്റി. ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത അദ്ദേഹം 1943 ൽ തന്റെ പതിനാലാം വയസ്സിലാണ് പാർട്ടിയിൽ അംഗമാകുന്നത്.[1] വൈകാതെ ദേശാഭിമാനിയുടെ പത്രാധിപസമിതി അംഗമായി. കമ്മ്യൂണിസ്റ്റ് നേതാവും മുൻ ഗതാഗതമന്ത്രിയുമായിരുന്ന ഇമ്പിച്ചിബാവയാണ് പി.കെ. മുഹമ്മദ് കുഞ്ഞിയെ പാർട്ടിയുമായി അടുപ്പിച്ചത്. 1949 ൽ സജീവ പാർട്ടിബന്ധം വിട്ട അദ്ദേഹം ജയകേരളത്തിൽ എഴുത്തും കേന്ദ്രകലാസമിതി പ്രവർത്തനവുമായി നടന്നു. എങ്കിലും പാർട്ടി അദ്ദേഹത്തെ വീണ്ടും അടുപ്പിക്കുകയും 1957 ലെ തിരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയിൽ നിന്ന് നിയമസഭയിലേക്ക്മത്സരിപ്പിക്കുകയും ചെയ്തു. എന്നാൽ മുസ്ലിം ലീഗിന്റെ അഹമദ് കുരിക്കളുമായി അദ്ദേഹം പരാജയപ്പെട്ടു. ഇ.എം.സിന്റെ നിർബന്ധത്തിനു വഴങ്ങി വീണ്ടും അദ്ദേഹം ദേശാഭിമാനിയിൽ ചേർന്നു. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതോടെ അദ്ദേഹം പാർട്ടിയുടെ സജീവപ്രവർത്തനത്തിൽ നിന്നും പിൻവാങ്ങി. പിന്നെ എഴുത്തിലും ഗവേഷണത്തിലുമായി മുഴുകി. സി. അച്ചുതമേനോന്റെ ഭരണകാലത്ത് അക്കാദമികളിൽ പലസ്ഥാനങ്ങളും വഹിച്ചു.[1] പെരുമ്പിലാവിലെ വീട്ടിൽ വിശ്രമജീവിതം നയിച്ചു വന്ന അദ്ദേഹം 2018 ഒക്ടോബർ 7 ന് മരണമടഞ്ഞു.[2]

ഗ്രന്ഥകാരൻ,പത്രപ്രവർത്തകൻ[തിരുത്തുക]

പി.കെ. മുഹമ്മദ് കുഞ്ഞി

വളരെ ചെറുപ്രായത്തിൽ തന്നെ മുഹമ്മദ് കുഞ്ഞി ദേശാഭിമാനിയുടെ പത്രാധിപസമിതി അംഗമായിരുന്നു. പാർട്ടിയുമായും ദേശാഭിമാനിയുമായും സജീവ ബന്ധം വിട്ട 1949 കളിൽ മുഹമ്മദ് കുഞ്ഞി ചെറുതുരുത്തിയിൽ നിന്ന് ഐക്യകേരളം എന്ന വാരിക തുടങ്ങി. ഇതു പിന്നീട് നിരോധിക്കപ്പെടുകയുണ്ടായി. [1] സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയ പി.കെ. മുഹമ്മദ് കുഞ്ഞിയുടെ "മുസ്ലികളും കേരളസംസ്കാരവും" എന്ന ഗ്രന്ഥം ഒരു ആധികാരിക പഠനഗ്രന്ഥമായി കണക്കാക്കപ്പെടുന്നു[3].[4] ഉമ്മീംമോളും,ഒഴിയാബാധ, കൈവിലങ്ങ് എന്നീ നാടകങ്ങളും അദ്ദേഹം രചിച്ചു. അറബി ഭാഷയും സാഹിത്യവും, കേരളത്തിലെ മുസ്ലിം പള്ളികൾ:സമന്വയ സാക്ഷികൾ, അൽ അമീൻ,മുണ്ടശ്ശേരി-വ്യക്തി, വിമർശകൻ,ബൊക്കൊച്ചിയോവും പിൻഗാമികളും,അന്വേഷണവും കണ്ടെത്തലും, 11 മഹാകവികൾ, സമന്വയം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു രചനകൾ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പി.എ സെയ്ത് മുഹമ്മദ് സ്മാരക അവാർഡ്
  • സി.എച്ച്.സ്മാരക അവാർഡ്
  • എം.കെ. രാജ അവാർഡ്

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "സന്ദേഹിയായ തോമയാണ് ഞാൻ"-പി. സുരേന്ദ്രന്റെ ലേഖനം, മാതൃഭൂമി വാരിക 2010 ഫിബ്രവരി 28-മാർച്ച് 6 പുറം 22
  2. മനോരമ
  3. "അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ" (PDF). കേരള സാഹിത്യ അക്കാദമി.
  4. "മനോരമ ഓൺലൈൻ". മൂലതാളിൽ നിന്നും 2012-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-04.

അധികവായനക്ക്[തിരുത്തുക]

ലേഖനം:ഇസ്ലാമിന്റെ ആഗമനം കേരളത്തിൽ Archived 2013-01-23 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=പി.കെ._മുഹമ്മദ്_കുഞ്ഞി&oldid=3636737" എന്ന താളിൽനിന്ന് ശേഖരിച്ചത്