സുലൈമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുലൈമാൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സുലൈമാൻ (വിവക്ഷകൾ) എന്ന താൾ കാണുക. സുലൈമാൻ (വിവക്ഷകൾ)

ഭാരതത്തിലും ചൈനയിലും സഞ്ചരിച്ചിട്ടുമുള്ള പേർഷ്യക്കാരനായ വ്യാപാരിയുമാണ്‌ സുലൈമാൻ. 9-ാം നൂറ്റാണ്ടു മുതൽ 15-ാം നൂറ്റാണ്ടുവരെയുള്ള കലഘട്ടത്തിൽ വളരെയധികം മുസ്ലീം സഞ്ചാരികൾ കേരളത്തിൽ വരികയും സഞ്ചാരക്കുറിപ്പുകൾ എഴുതുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രമുഖനാണ്‌ സുലൈമാൻ.[1] സ്ഥാണുരവിവർമ്മയുടെ കാലത്താണ്‌ അദ്ദേഹം കേരളത്തിലെത്തിയത്. ക്രി.വ. 851 ലാണ്‌ അദ്ദേഹം യാത്രാവിവരണം പ്രസിദ്ധീകരിച്ചത്. എന്നാൽ അദ്ദേഹം രചിച്ച ഗ്രന്ഥം നഷ്ടപ്പെട്ടുപോവുകയും പിന്നീട് പത്താം ശതകത്തിന്റെ പൂർ‌വ്വാർദ്ധത്തിൽ അബൂസൈദ് അദ്ദേഹത്തിന്റെ വിവരണങ്ങൾ പരിശോധിച്ച് സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്‌ ഇന്ന് ലഭ്യമായിട്ടുള്ള സുലൈമാന്റെ വിവരണം എന്നറിയപ്പടുന്നത്. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 വേലായുധൻ, പണിക്കശ്ശേരി. സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. p. 434. ISBN 81-240-1053-6. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)

കുറിപ്പുകൾ[തിരുത്തുക]



കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ
"https://ml.wikipedia.org/w/index.php?title=സുലൈമാൻ&oldid=1934255" എന്ന താളിൽനിന്ന് ശേഖരിച്ചത്