ജെയിംസ് ഫോർബസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജെയിംസ് ഫോർബാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് സഞ്ചാരിയും കലാകാരനും എഴുത്തുകാരനുമാണ്‌ ജെയിംസ് ഫോർബസ്. ലണ്ടനിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഒരു എഴുത്തുകാരനായാണ്‌ 1765-ൽ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ജനജീവിതം, വന്യമൃഗങ്ങൾ, സസ്യജാലം, വാസ്തുവിദ്യ എന്നിവയെക്കുറിച്ച് അമ്പത്തിരണ്ടായിരത്തോളം വരുന്ന കയ്യെഴുത്തു താളുകളും രേഖാചിത്രങ്ങളും ഇദ്ദേഹം തയാറാക്കി. 1781-ൽ താജ് മഹൽ സന്ദർശിച്ച ഫോർബ്‌സ്, അതിന്റെ ചിത്രം പകർത്തുന്ന ആദ്യത്തെ യുറോപ്യന്മാരിലൊരാളായി. താൻ ശേഖരിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച് 1813-ൽ ഓറിയന്റൽ മെമൊയേഴ്സ് എന്ന ഒരു ഗ്രന്ഥം അഞ്ചു വാല്യങ്ങളിലായി അദ്ദേഹം പുറത്തിറക്കി. ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ചും, സസ്യ-ജന്തുജാലത്തെക്കുറിച്ചുള്ള അക്കാലത്തെ ഒരു വിലപ്പെട്ട ഗ്രന്ഥമായി ഇതിനെ കണക്കാക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.georgeglazer.com/prints/nathist/botanical/forbesmem.html



100px-കേരളം-അപൂവി.png കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ100px-കേരളം-അപൂവി.png
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഹുയാൻ സാങ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | അബ്ദുൾ റസാഖ് | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഫോർബസ്&oldid=1687595" എന്ന താളിൽനിന്നു ശേഖരിച്ചത്