ഡ്വാർത്തേ ബാർബോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്നു ഡ്വാർത്തേ ബാർബോസ. ഇംഗ്ലീഷ്: Duarte Barbosa. വാസ്കോ ഡ ഗാമക്കുശേഷം കേരളത്തിലേക്ക് വന്ന പോർത്തുഗീസ് വൈസ്രോയിയായ കബ്രാളിന്റെ കൂടെ കേരളത്തിലെത്തുകയും ചെയ്ത അദ്ദേഹം 1500 മുതൽ 1516വരെ കേരളത്തിൽ താമസിച്ച് രേഖപ്പെടുത്തിയ വിവരങ്ങൾ ഇന്ന് വളരെ വിലപ്പെട്ട ചരിത്രസാമഗ്രിയാണ്‌. കേരളത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ഥം “A Description of the coasts of East Africa and Malabar" എന്ന പേരിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭാരതത്തെക്കുറിച്ച് ആദ്യത്തെ പോർത്തുഗീസ് വിവരണഗ്രന്ഥം ഇതായിരുന്നു. പോർത്തുഗീസുകാരുടെ പ്രധാന ദ്വിഭാഷിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം കേരളത്തിലെ എല്ലായിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിലെ രാജാക്കന്മാരുടെ മാത്രമല്ല സാധാരണക്കാരുടേയും സാമൂഹിക ജീവിതത്തിന്റെ എല്ലാ ഉള്ളറകളും അദ്ദേഹം തുറന്നു നോക്കിക്കണ്ടതെല്ലാം അദ്ദേഹം ഒന്നൊഴിയാതെ രേഖപ്പെടുത്തി. പിന്നീട് മാഗല്ലനൊപ്പവും അദ്ദേഹം പല രാജ്യങ്ങളിലും സഞ്ചരിച്ച് അവിടങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. [1] ഡ്വാർത്തേ ബാർബൊസയുടെ ഗ്രന്ഥം എന്ന പേരിൽ പോർത്തുഗീസ് ഭാഷയിൽ അവയെല്ലാം ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ചു. മഗല്ലനുമൊന്നിച്ച്, ഫിലിപ്പൈൻസിൽ വച്ച് അവിടത്തെ നടുവാഴിയായ ലാപു-ലാപുവിന്റെ സൈന്യവുമായി ഉണ്ടായ മക്ടാൻ യുദ്ധഹ്ത്തിലും ബാർബോസ പങ്കെടുത്തു (1518). മാഗല്ലനടക്കം നിരവധി പ്രമുഖർ കൊല്ലപ്പെട്ട ആ യുദ്ധത്തിൽ രക്ഷപ്പെട്ട ഏതാനും പേരിൽ ബാർബോസയുമുണ്ടായിരുന്നു. [2]

ജീവചരിത്രം[തിരുത്തുക]

പോർത്തുഗലിലെ ലിസ്ബൺകാരനായ ബാർബോസയുടെ ബാല്യകാലത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭിച്ചിട്ടില്ല. അദ്ദേഹം 1480 ലാണ്‌ ജനിച്ചത് എന്ന് ചിലർ വിശ്വസിക്കുന്നു.[3] ഉന്നതകുലജാതനായ ദ്വാർത്തേയുടെ പിതാവായ ദിയോഗൊ ബാർബോസ ബ്രഗാങ്കായിലെ പ്രഭുവിനുകീഴിലാണ്‌ ജോലി ചെയ്തിരുന്നത്. അദ്ദേഹം 1501 ൽ ഇന്ത്യയിലേക്ക് വന്ന നാവികവ്യൂഹത്തിലുണ്ടയിരുന്നു. ദ്വാർത്തേയുടെ അമ്മാവനായ ഗോണ്ചാലോ ഗിൽ ബാർബോസ 1503 ൽ കബ്രാളിനൊപ്പം ഇന്ത്യയിലേക്ക് വ്യാപാരത്തിനു വന്നവരില്പ്പെടുന്നു. അദ്ദേഹത്തെ കൊച്ചിയിലെ പോർത്തുഗീസ് ഉദ്യോഗസ്ഥനായി നിയമിക്കുകയുണ്ടായി. ദ്വാര്ത്തേയും ഈ സംഘത്തിനൊപ്പം ഉണ്ടായിരുന്നു എന്നും തന്റെ അമ്മാവനൊപ്പം ഇവിടെ ദീർഘകാലം തങ്ങി എന്നും വിശ്വസിക്കപ്പെടുന്നു. ഒന്നോ രണ്ടോ വർഷം കൊണ്ട് അദ്ദേഹം മലയാളം പഠിക്കുകയും ചെയ്തു. ഇത് അൽബുക്കെർക്ക് കണ്ണൂർ സന്ദർശിച്ചപ്പോൾ ദ്വിഭാഷിയായി ജോലി ലഭിക്കാൻ കാരണമാക്കി. പിന്നീട് അദ്ദേഹത്തെ മാനുവൽ രാജാവിന് വിവരങ്ങൾ അറിയിക്കുന്ന എഴുത്തുദ്യോഗസ്ഥനായി നിയമിച്ചു (1513). [4]

ചരിത്രം രേഖപ്പെടുത്തുന്നു[തിരുത്തുക]

കേരളത്തിൽ തങ്ങിയ കാലമത്രയും ബാർബോസ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും കേരളീയ രാജാക്കന്മരുടേയും സാധാരണ ജനങ്ങളുടേയും ജീവിത രീതികൾ കണ്ട് മനസ്സിലാക്കുകയും അതിന്റെ എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം അദ്ദേഹം പോർത്തുഗലിലേക്ക് തപാലായി അയച്ച് മാനുവൽ രാജാവിനെ കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു. 1515 ഓടെ അദ്ദേഹം പോർത്തുഗലിലേക്ക് മടങ്ങിപ്പോവുകയും 1518 താൻ ശേഖരിച്ച വിവരങ്ങൾ എല്ലാം ക്രോഡീകരിച്ച് പുസ്തകം പ്രസാധകം ചെയ്യുകയും ചെയ്തു. [4]

മഗല്ലനൊപ്പം[തിരുത്തുക]

ദ്വാർത്തെ 1519 ൽ തന്റെ സ്യാലനായ മാഗല്ലനുമൊത്ത് ഫിലിപ്പീൻ ദ്വീപുകളിലേക്ക് യാത്ര തിരിച്ചു. മഗല്ലൻ മാക്ടൻ യുദ്ധത്തിൽ വച്ച് മരണമടയുകയും ബാർബോസയേയും കൂട്ടരേയും സെബുവിലെ രാജാവ് വധിക്കുകയുമാണ്‌ ഉണ്ടായത്. [4]

കൃതികൾ[തിരുത്തുക]

  • കേരളത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ഥം “A Description of the Coasts of East Africa and Malabar" എന്ന പേരിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭാരതത്തെക്കുറിച്ച് ആദ്യത്തെ പോർത്തുഗീസ് വിവരണഗ്രന്ഥം ഇതായിരുന്നു.
  • ഡ്വാർത്തേ ബാർബോസയുടെ ഗ്രന്ഥം (Book of Duarte Barbosa) 1518). [5] [6]

കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ നിന്ന്[തിരുത്തുക]

ഭാരതത്തെക്കുറിച്ചു ഒരു പോർട്ടുഗീസുകാരൻ രചിച്ച ആദ്യത്തെ പ്രധാന വിവരണ ഗ്രന്ഥം 'മലബാറിന്റേയും കിഴക്കൻ ആഫ്രിക്കയുടേയും തീരങ്ങളുടെ ഒരു വിവരണം' ആയിരുന്നു. കേരളത്തേയും ആഫ്രിക്കയേയും കുറിച്ച് മനസ്സിലാക്കുവാൻ ഇതിനേക്കാൽ മികച്ച ഒരു ഗ്രന്ഥം ഇല്ല എന്നാണ്‌ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. കേരളത്തെക്കുറിച്ച് അദ്ദേഹം എഴുതിയ വിവരണങ്ങളിലെ ചില പ്രസക്തഭാഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

രാജാക്കന്മാർ[തിരുത്തുക]

കേരളത്തിൽ നിരവധി നാടുവാഴികൾ ഉണ്ടായിരുന്നെങ്കിലും പരമാധികാരമുള്ള മൂന്ന് രാജാക്കന്മാരെ ഉണ്ടായിരുന്നുള്ളൂ എന്ന് ബാർബോസ രേഖപ്പെടുത്തുന്നു. നാടുവാഴികൾക്കും മാടമ്പിമാർക്കും മറ്റും സ്വന്തം നിലക്ക് ചുങ്കം പിരിക്കാനവകാശമുണ്ടായിരുന്നെങ്കിലും കിരീടം ധരിക്കുന്നതിനും നാണയം അടിക്കാനും മുത്തുക്കുട ചൂടാനുമുള്ള അധികാരം മൂന്നുപേർക്കേ ഉണ്ടായിരുന്നുള്ളൂ. സാമൂതിരി, കോലത്തിരി, വേണാട്ടടികൾ എന്നിവരണാവർ.

കൂടുതൽ അറിവിന്‌[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. Históriae de Portugal – Dicionário de Personalidades” (coordenação de José Hermano Saraiva), edição QuidNovi, 2004
  4. 4.0 4.1 4.2 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  6. ബർബോസയുടെ പുസ്തകം പരിഭാഷ എം.എൽ. ഡേംസ്

കുറിപ്പുകൾ[തിരുത്തുക]


100px-കേരളം-അപൂവി.png കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ100px-കേരളം-അപൂവി.png
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഹുയാൻ സാങ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ
"https://ml.wikipedia.org/w/index.php?title=ഡ്വാർത്തേ_ബാർബോസ&oldid=3633483" എന്ന താളിൽനിന്ന് ശേഖരിച്ചത്