ഫാഹിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ചൈനീസ് സഞ്ചാരിയാണ്‌ ഫാഹിയാൻ . ഭാരതത്തേയും ചൈനയേയും കൂട്ടിയിണക്കിയ ആദ്യത്തെ കണ്ണിയായി ഫാഹിയാനെ ചരിത്രകാരന്മാർ കരുതിവരുന്നു. ചൈനയിലെ ബുദ്ധസന്യാസിയയിരുന്ന കുമാരജീവന്റെ ശിഷ്യനായ ഫാഹിയാൻ ബുദ്ധമതതത്വങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങൾ ശേഖരിക്കാനും ശാക്യമുനി ജീവിച്ചിരുന്ന പുണ്യഭൂമി സന്ദർശിക്കാനുമായാണ്‌ ഇന്ത്യയിലെത്തിയത്. ഗുപ്തസാമ്രാജ്യത്തിന്റെ കാലത്താണ്‌ ഫാഹിയാൻ ഇന്ത്യ സന്ദർശിച്ചത്. ഗുപ്തഭരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇദ്ദേഹത്തിന്റെ കുറിപ്പുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

ചൈനയിലെ ഇന്നത്തെ ഷാൻഡി പ്രദേശത്ത് ക്രി.വ.374 ലാണ്‌ ഫാഹിയാൻ ജനിച്ചത്. അച്ഛനും അമ്മയും ബുദ്ധമതവിശ്വാസികളായിരുന്നു. ക്രി.വ. 399 ലാണ്‌ ഫാഹിയാൻ ഭാരതത്തിലേക്ക് പുറപ്പെട്ടത്.ഭാരതം സന്തർശിച്ച ആദ്യ ചീന സഞ്ചാരിയാനു ഫാഹിയാൻ (അവലംബം:PSC Bullettin)

മടക്കയാത്ര[തിരുത്തുക]

ഫാഹിയാൻ നാട്ടിലേക്കുള്ള തന്റെ മടക്കയാത്ര ബംഗാളിൽ നിന്നുള്ള ഒരു കച്ചവടക്കപ്പലിലാണ് നടത്തിയത്. ആദ്യ രണ്ടു ദിവസത്തെ യാത്രക്കുശേഷം കടൽ പ്രക്ഷുബ്ദമായി. കച്ചവടക്കാർ കപ്പൽ മുങ്ങാതിരിക്കുന്നതിന് കപ്പലിലെ സാമാനങ്ങളെല്ലാം കടലിൽ വലിച്ചെറിയാൻ തുടങ്ങി. തന്റെ വിലപിടിച്ച സാധനങ്ങളെല്ലാം കടലിൽ വലിച്ചെറിഞ്ഞ ഫാ ഹിയാൻ താൻ ശേഖരിച്ച ഗ്രന്ഥങ്ങളും ബുദ്ധപ്രതിമകളും മാത്രം കൈയിൽ സൂക്ഷിച്ചു. 13 ദിവസങ്ങൾക്കു ശേഷമാണ് കൊടുങ്കാറ്റ് ശമിച്ചത്. പുറപ്പെട്ട് 90 ദിവസങ്ങൾക്കു ശേഷമാണ് സംഘം ഇന്തോനേഷ്യയിലെ ജാവയിലെത്തിയത്. അഞ്ചുമാസക്കാലം ജാവയിൽ തങ്ങിയ ഫാ ഹിയാൻ അവിടെ നിന്നും മറ്റൊരു കച്ചവടക്കപ്പലിൽ ചൈനക്കു തിരിച്ചു[1]‌.

അവലംബം[തിരുത്തുക]

  1. "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 105–106. ഐ.എസ്.ബി.എൻ. 8174504931. 

കുറിപ്പുകൾ[തിരുത്തുക]


100px-കേരളം-അപൂവി.png കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ100px-കേരളം-അപൂവി.png
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഹുയാൻ സാങ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | അബ്ദുൾ റസാഖ് | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ


"https://ml.wikipedia.org/w/index.php?title=ഫാഹിയാൻ&oldid=2618792" എന്ന താളിൽനിന്നു ശേഖരിച്ചത്