പേരാമ്പ്ര (കോഴിക്കോട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേരാമ്പ്ര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പേരാമ്പ്ര (വിവക്ഷകൾ) എന്ന താൾ കാണുക. പേരാമ്പ്ര (വിവക്ഷകൾ)

കോഴിക്കോട് നഗരത്തിൽ നിന്നും 39 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് പേരാമ്പ്ര. വിനോദസഞ്ചാര പ്രദേശമായ പെരുവണ്ണാമുഴി അണക്കെട്ട് ഇവിടെ നിന്നും 13.6 കിലോമീറ്റർ അകലെയാണ്.[1] മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌.

കോഴിക്കോട് നിന്നും പാവങ്ങാട്- അത്തോളി- ഉള്ളിയേരി വഴി വയനാട്ടിലെ മാനന്തവാടിയിലേക്ക് പോകുന്ന സംസ്ഥാനപാത 48 പേരാമ്പ്ര വഴിയാണ്‌ കടന്നുപോകുന്നത്. ഇവിടെ നിന്നും വടകര, നാദാപുരം, കൊയിലാണ്ടി, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ്സ് സർവ്വീസുണ്ട്. സി.കെ.ജി. ഗവണ്മെന്റ് കോളേജ്, ഹയർസെക്കന്ററി സ്കൂൾ, നൊച്ചാട്ട് ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ്‌ പേരാമ്പ്രയിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ. കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പെരുവണ്ണാമുഴി അണക്കെട്ട് പേരാമ്പ്രയിൽ 13.6 കി.മീ. അകലെയാണ്‌. പേരാമ്പ്രയിലെ ആഴ്ച ചന്ത അവധി ദിവസമായ ഞായറാഴ്ച്ചയാണ്‌ നടക്കുന്നത്.

അവലംബം[തിരുത്തുക]

  1. ഗൂഗിൾ മാപ്സ്
"https://ml.wikipedia.org/w/index.php?title=പേരാമ്പ്ര_(കോഴിക്കോട്)&oldid=2113759" എന്ന താളിൽനിന്നു ശേഖരിച്ചത്