പാരിപ്പള്ളി
പാരിപ്പള്ളി Parippally | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കൊല്ലം | ||
ഏറ്റവും അടുത്ത നഗരം | കൊല്ലം (27 KMs) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
Coordinates: 8°48′54″N 76°45′25″E / 8.8150200°N 76.757042°E കൊല്ലം ജില്ലയുടെ തെക്കെയറ്റത്തെ ഒരു ഗ്രാമപ്രദേശമാണു പാരിപ്പള്ളി. ഈ പ്രദേശം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്. കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഹൃദയഭാഗമാണ് ഈ പ്രദേശം.
ഗതാഗതം[തിരുത്തുക]
ഇവിടെ നിന്നും മടത്തറ, കൊല്ലം, പരവൂർ, തിരുവനന്തപുരം എന്നീ സഥലങളിലേക്കുള്ള വാഹന സൗകര്യം ലഭ്യമാണ്. വളരെ പ്രസിദ്ധമായ കാളചന്ത ഇവിടെ എല്ലാ ഞായറാഴ്ചയും ഉണ്ടാകാറുണ്ട്. വളരെ പ്രസിദ്ധമായ വർക്കല ടൂറിസം കേന്ദ്രതതിലേക്കെത്താനുള്ള എളുപ്പവഴിയും പാരിപ്പള്ളിയിലൂടെയാണ്. ദേശീയപാതയുടെ സമീപത്ത് സ്ഥിതി ചെയ്യുന്നതിനാൽ ധാരാളം വാഹന സൗകര്യവുമുണ്ട്.
ആരാധനാലയങ്ങൾ[തിരുത്തുക]
പ്രസിദ്ധങ്ങളായ പല ക്ഷേത്രങ്ങളും ഇവിടെയുണ്ട്. കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രം,ശ്രീ ഗുരുനാഗപ്പൻ ക്ഷേത്രം, പേരൂർ ശ്രീ നാഗരുകാവ് മുക്കട വയലിൽ തൃക്കോവിൽ ക്ഷേത്രം, ശ്രീ രാമപുരം ക്ഷേത്രം തുടങ്ങിയവ അവയിൽ ചിലതാണ്. മതസൗഹാർദ്ദത്തിനു പേരുകേട്ട[അവലംബം ആവശ്യമാണ്] ഈ നാടീന്റെ ഹൃദയ ഭാഗത്തായി ഒരു മുസ്ലീം പള്ളിയും സ്ഥിതി ചെയ്യുന്നു. പ്രശസ്ത കബടി ടീം ആയ ഡാലിയ രൂപം കൊണ്ടതു പാരിപ്പള്ളിയിലാണ്. കൊടിമൂട്ടിൽ ക്ഷേത്രത്തിലെ വാർഷിക മഹോൽസവം വളരെ പ്രശസ്തമാണ്. പൊങ്കാല മഹോൽസവം, ഉരുൾ മഹോൽസവം, ഗജമേള എന്നിവ ഉൽസവത്തിന്റെ ഭാഗമായി ബഹുജന പങ്കാളിത്തത്തോടു കൂടി നടത്തി വരുന്നു. അതു പോലെ തന്നെ പ്രശസ്തമാണു വയലിൽ തൃക്കോവിൽ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോൽസവം, ഭാഗവത സപ്താഹം എന്നിവ. മേവനക്കോണം ക്ഷേത്രത്തിലെ കമ്പക്കെട്ട് പ്രശസ്തമായ മറ്റൊരാഘോഷമാണ്[അവലംബം ആവശ്യമാണ്]. പാരിപ്പള്ളിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ കൊടിമൂട്ടിൽ ശ്രീ ഭഗവതി ക്ഷേത്തിലെ ഗജമേള വളരെ പ്രസിദ്ധമാണ്
.