കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കല്ലുവാതുക്കൽ പഞ്ചായത്ത് കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന പഞ്ചായത്താണ് . ഇതിന്റെ വിസ്തീർണ്ണം 38 ചതുരശ്ര കിലോമീറ്റർ ആണ്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ 23വാർഡുകൾ ആണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - കിഴക്ക് പള്ളിക്കൽ പഞ്ചായത്ത്
 • പടിഞ്ഞാറ് - പടിഞ്ഞാറ് ചാത്തന്നൂർ, പൂതക്കുളം, ഇളകമൺ പഞ്ചായത്തുകൾ
 • വടക്ക് - വടക്ക് ഇത്തിക്കര ആറ്
 • തെക്ക്‌ - തെക്ക് നാവായിക്കുളം പഞ്ചായത്ത്

സാമൂഹികം[തിരുത്തുക]

പുണ്യ പുരാതന ശ്രീരാമ ക്ഷേത്രം മാർതോമ പള്ളി മുസ്ലിം പള്ളി പാരിപ്പള്ളി ശ്രീ ഗുരുനാഗപ്പൻ കാവ് ക്ഷേത്രം,പാമ്പുറം ശ്രീ വിഷ്ണുപുരം ക്ഷേത്രം,കൊടുമൂട്ടിൽ ഭദ്രകാളി ക്ഷേത്രം, മേവനക്കോണം ക്ഷേത്രം,പാരിപ്പള്ളി മാടൻകാവ് ദേവീ ക്ഷേത്രം,കല്ലുവാതുക്കൽ മാടൻ കാവ്ക്ഷേത്രം, പേരുവെട്ടിക്കാവ് നാഗരാജ ക്ഷേത്രംഎന്നിവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇ എസ് ഐ മെഡിക്കൽ കോളേജ് കല്ലുവാതുക്കൽ പഞ്ചായത്തിലാണ്.[അവലംബം ആവശ്യമാണ്]

വാർഡുകൾ[തിരുത്തുക]

 • വരിഞ്ഞം
 • അടുതല
 • വിലവൂർകോണം
 • വട്ടക്കുഴിയ്ക്കൽ
 • ഇളംകുളം
 • വേളമാനൂർ
 • കിഴക്കനേല
 • കുളമട
 • പുതിയപാലം
 • കോട്ടയ്ക്കേറം
 • കടമ്പാട്ടുകോണം
 • ചാവർകോട്
 • ഏഴിപ്പുറം
 • പാരിപ്പള്ളി
 • ഇ.എസ്.ഐ
 • മീനമ്പലം
 • കരിമ്പാലൂർ
 • കുളത്തൂർകോണം
 • ചിറക്കര
 • പാമ്പുറം
 • മേവനകോണം
 • നടയ്ക്കൽ
 • കല്ലുവാതുക്കൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ഇത്തിക്കര
വിസ്തീര്ണ്ണം 35.57 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 42238
പുരുഷന്മാർ 20387
സ്ത്രീകൾ 21851
ജനസാന്ദ്രത 1187
സ്ത്രീ : പുരുഷ അനുപാതം 1072
സാക്ഷരത 89.31%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kalluvathukkalpanchayat Archived 2015-12-07 at the Wayback Machine.
Census data 2001