Jump to content

ബോധനം (ദ്വൈമാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രബോധനം വാരിക
ബോധനത്തിന്റെ പുറംചട്ട
ടി.കെ അബ്ദുല്ല
ഗണംഗവേഷണ പഠനങ്ങൾ
പ്രസിദ്ധീകരിക്കുന്ന ഇടവേളദ്വൈമാസിക
പ്രധാധകർകെ.എം. അബ്ദുൽ അഹദ് തങ്ങൾ
രാജ്യം ഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോഴിക്കോട്, കേരളം, ഇന്ത്യ.
ഭാഷമലയാളം.
വെബ് സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ജമാഅത്തെ ഇസ്ലാമിയുടെ മേൽനോട്ടത്തിൽ[1][2] പുറത്തിറക്കുന്ന പഠന ഗവേഷണ വൈജ്ഞാനിക ദ്വൈമാസികയാണ് ബോധനം[3][4].[5]. കോഴിക്കോട് വെള്ളിമാട്കുന്ന് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സർ‌വീസ് ട്രസ്റ്റിനാണ് ബോധനത്തിന്റെ ഉടമസ്ഥാവകാശം. ശാന്തപുരം അൽ‌-ജാമിഅയിലാണിപ്പോൾ ബോധനം ദ്വൈമാസികയുടെ പത്രാധിപ പ്രവർത്തനങ്ങൾ നടക്കുന്നത്.

ചരിത്രം

[തിരുത്തുക]

1975 ജൂലൈയിൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന് ജമാഅത്തെ ഇസ്ലാമിയും അതിന്റെ പ്രസിദ്ധീകരണങ്ങളായ പ്രബോധനം വാരികയും മാസികയും നിരോധിക്കപ്പെട്ട സാഹചര്യത്തിൽ 1976 മെയ് മാസത്തിലാണ് ബോധനം ആദ്യമായി പുറത്തിറങ്ങുന്നത്. മാസികയായിട്ടായിരുന്നു പ്രസിദ്ധീകരണം. 1977 മാർച്ചിൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുകയും ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും നിരോധം നീക്കപ്പെടുകയും ചെയ്തപ്പോൾ പ്രബോധനം വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങിയതിനെത്തുടർന്ന് 1977 ഏപ്രിൽ ലക്കത്തോടെ ബോധനം പ്രസിദ്ധീകരണം നിർത്തിവച്ചു.

1992 ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർക്കപ്പെട്ട പശ്ചാത്തലത്തിൽ ജമാഅത്തെ ഇസ്ലാമിയും പ്രബോധനവും വീണ്ടും നിരോധിക്കപ്പെട്ടപ്പോൾ, ബോധനം രണ്ടാമതൊരിക്കൽകൂടി പുറത്തിറങ്ങിത്തുടങ്ങി. അപ്പോൾ വാരികയായി പ്രസിദ്ധീകരണം തുടങ്ങിയ ബോധനം, ജമാഅത്തിന്റെ നിരോധനം നീങ്ങി പ്രബോധനം വാരിക പുനഃപ്രസിദ്ധീകരണം തുടങ്ങിയശേഷം മൂന്ന് മാസത്തിലൊരിക്കൽ ഇറങ്ങുന്ന ഒരു അക്കാദമിക് ജേർണലായി പുറത്തിറങ്ങാൻ തുടങ്ങി. എട്ട് ലക്കം പുറത്തിറങ്ങിയശേഷം 1995 ഒക്ടോബർ ലക്കത്തോടെ ഒരിക്കൽ പ്രസിദ്ധീകരണം നിലച്ചിചിരുന്നു.

പിന്നീട്, ഗഹനമായ പഠന ഗവേഷണങ്ങൾ, മഹദ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തൽ, ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ അവലോകനം, കാലിക വിഷയങ്ങളെസ്സംബന്ധിച്ച ഇസ്ലാമിക നിലപാടുകൾ വ്യക്തമാക്കുന്ന ഫത്‌വകൾ തുടങ്ങിയ വിഷയങ്ങളുൾക്കൊള്ളിച്ച് 1998 സെപ്റ്റംബർ മുതൽ ബോധനം ദ്വൈമാസികയായി 2017 വരെ പ്രസിദ്ധീകരിച്ചുവന്നു. ഇടക്കാലത്ത് ചില ലക്കങ്ങൾ മുടങ്ങിയെങ്കിലും2018 ജൂൺ മുതൽ ജംഇയ്യത്തു ഇത്തിഹാദി ഉലമാഇ കേരളയുടെ മേൽനോട്ടത്തിൽ കോഴിക്കോട് നിന്ന് ചെറിയ ഇടവേളക്ക് ശേഷം ത്രൈമാസികയായി പുനരാരംഭിച്ചു തുടങ്ങി. സുന്നത്ത്, സകാത്ത് എന്നീ വിഷയങ്ങളിൽ മലയാളത്തിൽ നടന്ന മൗലിക പഠനങ്ങളെല്ലാം അവകളിൽ വായിക്കാൻ സാധിക്കും

ബോധനം ഓൺലൈൻ

[തിരുത്തുക]

ബോധനം ദ്വൈമാസികയുടെ ഇൻറർനെറ്റ് പതിപ്പ് ബോധനം വെബ്സൈറ്റിൽ പൂർ‌ണ്ണ രൂപത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.

സഹോദര പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

പ്രബോധനം വാരിക
ആരാമം വനിതാ മാസിക
മലർവാടി കുട്ടികളുടെ മാസിക
മാധ്യമം ദിനപത്രം
മാധ്യമം ആഴ്ചപ്പതിപ്പ്
മജല്ലത്തുൽ ജാമിഅ-അറബി മാഗസിൻ

അവലംബം

[തിരുത്തുക]
  1. M Rahim. Changing Identity and Politics of Muslims in Malappuram District Kerala (PDF). p. 137. Archived from the original (PDF) on 2020-06-09. Retrieved 9 ജനുവരി 2020.
  2. Shefi, A E. Islamic Education in Kerala with special reference to Madrasa Education (PDF). അധ്യായം 4. p. 160. Archived from the original (PDF) on 2020-07-26. Retrieved 19 നവംബർ 2019.{{cite book}}: CS1 maint: location (link)
  3. U. Mohammed. Educational Empowerment of Kerala Muslims: A Socio-historical Perspective. p. 68. Retrieved 19 നവംബർ 2019.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-27. Retrieved 2013-05-13.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-09. Retrieved 2013-05-13.
"https://ml.wikipedia.org/w/index.php?title=ബോധനം_(ദ്വൈമാസിക)&oldid=3916789" എന്ന താളിൽനിന്ന് ശേഖരിച്ചത്