Jump to content

സംവാദം:കോഴിക്കോട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രം ഭൂമിശാസ്ത്രം സാമ്പത്തികം സാംസ്കാരികം വ്യവസായങ്ങൾ വിദ്യാഭ്യാസ രംഗം പ്രശസ്തരായ വ്യക്തികൾ സന്ദർശനയോഗ്യമായ സ്ഥലങ്ങൾ എന്നീ ഹെഡഇങ്ങുകൾ കോഴിക്കോട് ജില്ല എന്ന ലെഖനത്തിലല്ലെ. ഈ ലേഖന ത്തിലും അതു വേണോ. അവ തമ്മിൽ കാര്യമായ വ്യത്യാസമില്ലല്ലോ--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 11:06, 2 ജൂൺ 2007 (UTC)[മറുപടി]

പ്രശസ്തരായ വ്യക്തികളെയും വിനോദസഞ്ചാര കേന്ദ്രങ്ങളും കോഴിക്കോട് ജില്ലയിലേക്ക് മാറ്റി.--ഷാജി 02:28, 16 ജൂൺ 2009 (UTC)[മറുപടി]

കാലിക്കറ്റ്/കോഴിക്കോട്

[തിരുത്തുക]

കാലിക്കറ്റ് എന്ന കോഴിക്കോടിന്റെ പഴയ പേര് കല്ലിക്കോട്ടെ (മലയാളികൾ മാംഗ്ലൂരിന്റെ മംഗലാപുരം എന്ന് പറയുന്നതു പോലെ) എന്ന കന്നട പദംആംഗലേയവൽക്കരിച്ചതാണെന്ന് ഒരു സുഹൃത്ത് പറയുന്നു. കേൾക്കുമ്പോളും കാലിക്കറ്റ് എന്ന പദത്തിനു ഈ കന്നട പദത്തോടു തന്നെയാണു സാമ്യത. ഇതിനു എന്തെങ്കിലും തെളിവുകൾ ഉണ്ടോ?--Anoopan| അനൂപൻ 15:01, 16 ജൂലൈ 2008 (UTC)[മറുപടി]

  • കോയിൽ(കൊട്ടാരം), കോട്ട എന്നീ വാക്കുകൾ ചേർന്നാണ് കോഴിക്കോട് എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു. സാമൂതിരി എന്നാണ് കോഴിക്കോട്ടു രാജാക്കന്മാർ പൊതുവിൽ അറിയപ്പെടുന്നത് എന്ന് ലേഖനത്തിൽ ഉണ്ടല്ലോ. Arayilpdas 15:18, 16 ജൂലൈ 2008 (UTC)[മറുപടി]

അത് കോഴിക്കോട് എന്ന പദത്തെക്കുറിച്ചല്ലേ? ഞാൻ കേട്ടത് കോഴിക്കോട് എന്ന മലയാള പദത്തെ ആംഗലേയവൽക്കരിച്ചതാണ് കാലിക്കറ്റ് എന്നാണ്.കോഴിക്കോടിനെ കല്ലിക്കോട്ടെ എന്നാണു കന്നഡിഗർ പറയുന്നത്.( നമ്മൾ മംഗലാപുരം എന്ന് പറയുന്നതു പോലെ.) അത് ആംഗലേയവൽക്കരിച്ചതാണു കാലിക്കറ്റ് എന്നാണ് സുഹൃത്ത് പറഞ്ഞത്. കേട്ടപ്പോൾ കല്ലിക്കോട്ടെ എന്ന പദത്തിനു കാലിക്കറ്റിനോട് കൂടുതൽ സാമ്യം തോന്നി.

കണ്ണൂർ --> കാന്നന്നൂർ പോലെയും

തിരുവനന്തപുരം -->ട്രിവാൻഡ്രം പോലെയും

കല്ലിക്കോട്ടെ (കന്നട --> കാലിക്കറ്റ്

ആയിക്കൂടെ? ഇതിനു വല്ല തെളിവുകളുമുണ്ടൊ എന്നാണ് ഞാൻ ചോദിച്ചത്.--Anoopan| അനൂപൻ 16:00, 16 ജൂലൈ 2008 (UTC)[മറുപടി]

ചില സമകാലിക വർത്തമാനങ്ങൾ — റീജിയണൽ എഞ്ജിനീയറിംങ് കോളേജിന്റെ വിലാസം, REC Calicut എന്നായിരുന്നു. എന്നാൽ IIM തുടങ്ങിയപ്പോൾ മലയാളപദം എന്ന അനുമാനത്തിൽ അവർ IIM, Kozhikode എന്നു പേരിട്ടു. കുറച്ചു വർഷം കഴിഞ്ഞ് RECയെ NIT എന്നു പുനഃനാമകരണം ചെയ്തപ്പോൾ NIT, Calicut വേണോ NIT, Kozhikode വേണോ എന്ന് ഒരു സംശയമുണ്ടാവുകയും കാലിക്കൂത്ത് എന്ന പദത്തിൽനിന്നാണ്‌ കാലിക്കട്ട് ഉണ്ടായതെന്നും ആയതിനാൽ കോഴിക്കോട് എന്നതിനുപകരം കാലിക്കട്ട് എന്നാവണം ഉപയോഗിക്കേണ്ടത് എന്നു കണ്ടെത്തിയെന്നുമാണ്‌ ഞാൻ കേട്ടത്. (ഇത് പുനഃനാമകരണസമയത്തെ complications ഒഴിവാക്കാൻ അവിടത്തെ വിദഗ്ധന്മാർ എഞ്ജിനീയർ ചെയ്ത കഥ ആണോ എന്നും നിശ്ചയമില്ല) എന്തായാലും NIT Calicutലും IIM Kozhikodeലും ആണ് ഇപ്പോൾ.. --ജേക്കബ് 16:15, 16 ജൂലൈ 2008 (UTC)[മറുപടി]
അറബിയിൽ കാലികൂത് എന്നാണ്‌ കണ്ടീട്ടുള്ളത്. അതേതായാലും ഇംഗ്ലീഷ് പേരിന്‌ മുമ്പാണോ ശേഷമാണോ വന്നത് എന്നറിയില്ല -- റസിമാൻ ടി വി 11:16, 18 ജൂൺ 2009 (UTC)[മറുപടി]
Qualecut എന്നാണു് വാസ്കോ ദ ഗാമയുടെ കൂടെ വന്ന പോർത്തുഗീസുകാർ ഈ സ്ഥലത്തിന്റെ പേരു് ഒപ്പമുണ്ടായിരുന്ന ഗുജറാത്തിക്കാരനിൽ നിന്നു് ആദ്യം കേട്ടറിഞ്ഞതു്. അതാണു് പിന്നെ Calicut എന്നായതു്. കോഴിക്കോടൻ (ഇന്ത്യൻ) പരുത്തിനെയ്ത തുണിയുടെ യൂറോപ്യൻപേരും ആദ്യം കാലിക്കറ്റ് എന്നായിരുന്നു. (ഇറ്റാലിയൻ സ്യൂട്ട് എന്നു നാം പറയുന്ന പോലെ). അതാണു് പിന്നീട് കാലിക്കോ (കാലിക്കറ്റ് ക്ലോത്ത്) ആയതു്.
A Journal of the First Voyage of Vasco Da Gama, 1497-1499 (1898) - ഈ പുസ്തകം നിർബന്ധമായും നമ്മൾ എല്ലാവരും വായിച്ചുനോക്കേണ്ടതാണു്. വളരെ ചരിത്രപ്രാധാന്യമുള്ളതും അതേ സമയം രസകരവും! വാസ്കോദിഗാമയും കൂട്ടരും കാപ്പാട് എത്തി, ആദ്യം തന്നെ ചെന്നു കണ്ടതു് കന്യാമരിയയുടെ ഒരു വലിയ പള്ളിയാണു്. കോഴിക്കോടും ഇന്ത്യയിൽ പൊതുവേയും എല്ലാവരും ക്രിസ്ത്യാനികളാണെന്നാണു് അവരുടെ ഫസ്റ്റ് റിപ്പോർട്ട്! :)) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 23:52, 26 മേയ് 2013 (UTC)[മറുപടി]
നഗരങ്ങൾ വിക്കിപദ്ധതി
ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി താൾ - സംവാദം - ഈ ഫലകം

"https://ml.wikipedia.org/w/index.php?title=സംവാദം:കോഴിക്കോട്&oldid=4024817" എന്ന താളിൽനിന്ന് ശേഖരിച്ചത്