കളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Kalari.jpg
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ നിലനിന്നിരുന്ന ആയോധന വിദ്യകൾ അഭ്യസിപ്പിച്ചിരുന്ന സ്ഥലമാണ് കളരി. കളരികളിൽ മർമ്മവിദ്യകൾ കളരിപ്പയറ്റ് തുടങ്ങിയ പല അഭ്യാസങ്ങളും പഠിപ്പിച്ചിരുന്നു.കടത്തനാട്ടിലെ കളരികൾ ചരിത്ര പ്രശസ്തമാണ്. കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്ന് അഭിപ്രായമുണ്ട്. എം.ഡി. രാഘവൻ രചിച്ച ഫോക് പ്ലേയ്സ് ആൻഡ് ഡാൻസസ് എന്ന ഗ്രന്ഥത്തിലാണ് ഇത് ആദ്യമായി ഉന്നയിച്ചുകാണുന്നത്. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ കളം, മുതുമരത്തുമൺ കളരി എന്നീ പ്രയോഗങ്ങൾ സംഘകാലത്തിലെ കൃതിയായ പത്തുപാട്ടിൽ കാണുന്നുമുണ്ട്. ഭാരതത്തിൽ ആയുധാഭ്യാസത്തിനും വ്യായാമത്തിനുമായി ഇത്തരം കേന്ദ്രങ്ങൾ പലപ്രദേശങ്ങളിലും നിലനിന്നിരുന്നതായും അവ പ്രാദേശികനാമങ്ങളിൽ അറിയപ്പെട്ടിരുന്നതായും കാണാം . സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ട ഇത്തരം കേന്ദ്രങ്ങളെ അവയിലെ പരിശീലന സമ്പ്രദായങ്ങളുടേയും ആയോധനമുറകളുടേയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളത്തിലെ കളരികൾ വ്യത്യസ്തത പുലർത്തുന്നു.

മെയ്ക്കളരി[തിരുത്തുക]

ആയോധന കല അഥവാ കായികാഭ്യാസം നൽകിയിരുന്ന വിദ്യാകേന്ദ്രങ്ങളെ മെയ്ക്കളരി എന്ന് വിളിച്ചിരുന്നു. ഇത്തരം കളരികളുടെ ഗുരുക്കന്മാരെ കളരി പണിക്കർ അഥവാ കളരി കുറുപ്പ് എന്നാണു അറിയപ്പെട്ടിരുന്നതും ചില പ്രദേശങ്ങളിൽ കളരി അദ്ധ്യാപകരെ ഗുരുക്കൾ എന്നും അഭിസംബോധന ചെയ്തിരുന്നു.

എഴുത്ത് കളരി[തിരുത്തുക]

കേരളത്തിൽ പഴയകാലത്ത് കുട്ടികളെ എഴുത്ത്പഠിപ്പിച്ചിരുന്ന സ്ഥലങ്ങളെയാണു എഴുത്തുകളരി എന്നറിയപ്പെട്ടിരുന്നത്. മണൽ നിലത്ത് വിരിച്ച് അതിൽ വിരലു കൊണ്ട് എഴുതി പഠിപ്പിക്കുന്നു. കണിയാർ , കളരി പണിക്കർ സമുദായക്കാരായിരുന്നു പ്രാചീന കാലം മുതൽ കേരള ജനതയ്ക്ക് അറിവു പകർന്നു നൽകിയിരുന്നതു. അതിനാൽ ഇവരെ തിരുവിതാംകൂർ പ്രദേശത്തു ആശാൻ എന്ന സഥാനപ്പേരിൽ അറിയപ്പെട്ടിരുന്നു.മലബാർ മേഖലയിൽ എഴുത്താശാൻ, നിലത്തെഴുത്താശാൻ ഗുരുനാഥൻ എന്നും അറിയപ്പെട്ടിരുന്നു.

ഇതുകൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കളരി&oldid=3515721" എന്ന താളിൽനിന്ന് ശേഖരിച്ചത്