സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
ദൃശ്യരൂപം
ആദർശസൂക്തം | ലത്തീൻ: Pro Deo Et Patria ("For God and Country") |
---|---|
സ്ഥാപിതം | 1956 |
സ്ഥാപകൻ | CMI congregation |
പ്രധാനാദ്ധ്യാപക(ൻ) | Dr. Shibichen M Thomas manager: Rev. Fr. Joseph Paikada CMI |
സ്ഥലം | Devagiri, Kozhikode, Kerala, India 11°15′55″N 75°50′10″E / 11.2653°N 75.8360°E |
അഫിലിയേഷനുകൾ | University of Calicut |
വെബ്‌സൈറ്റ് | devagiricollege.org |
കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ കലാലയമാണ് സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി അഥവാ ദേവഗിരി കോളേജ്. നഗരമധ്യത്തിൽ നിന്നും 11 കിലോമീറ്റർ കിഴക്ക് മാറി ദേവഗിരി എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്.കല, അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ബിരുദവും ബിരുദാന്തര ബിരുദവുമാണ് പ്രധാന കോഴ്സുകൾ.
ചരിത്രം
[തിരുത്തുക]1956 ൽ സി.എം.ഐ. സഭയാണ് ഈ കോളേജ് സ്ഥാപിച്ചത്.ഉദ്ഘാടന കർമ്മം നിർവഹിച്ചത് അന്നത്തെ മദ്രാസ് ഗവർണ്ണരായിരുന്നു.ആദ്യം മദ്രാസ് സർവകലാശാലയ്ക്ക് കീഴിലും പിന്നീട് കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലുമായി അംഗീകരിക്കപ്പെട്ടു.
കോഴ്സുകൾ
[തിരുത്തുക]എട്ടു ബിരുദാനന്തര ബിരുദ ഡിപ്പാർട്ടുമെന്റുകളും, രണ്ടു റിസർച്ച് സെന്ററുകളുമാണ് ഇവിടെയുള്ളത്.
യുജിസിയുടെ ‘നാക്’ അക്രഡിഷൻ
[തിരുത്തുക]യുജിസിയുടെ ‘നാക്’ (നാഷനൽ അസെസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ) ഗ്രേഡിങ്ങിൽ രാജ്യത്തെ ആദ്യ എ ഡബിൾ പ്ലസ് നേടിയത് ദേവഗിരി കോളേജ് ആണ്. [1]
അവലംബം
[തിരുത്തുക]St. Joseph's College, Devagiri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.