കക്കയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് പട്ടണത്തിൽനിന്നും 67 കിലോമീറ്ററാണ് കക്കയം ഡാം സൈറ്റിലേക്കുള്ളത് എന്നാൽ മറ്റൊരു വഴിയെ കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വനമേഖലയാണ് കക്കയം. ഇതൊരു കുടിയേറ്റ പ്രദേശമാണ്. കോഴിക്കോട് നിന്നും ബാലുശ്ശേരി, എസ്‌റ്റേറ്റ് മുക്ക്, തലയാട് വഴിയാണ് ഇവിടേക്ക് ബസ്‌ സർവീസുള്ളത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. കേരളരാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ രാജൻ കേസുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശം കൂടുതലായി അറിയപ്പെടുന്നത്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ.

ഉത്തര കേരളത്തിലെ പ്രധാന വൈദ്യുതോല്പാദന സ്രോതസ്സായ കുറ്റ്യടി ഹൈഡ്രോ ഇലക്ട്രിക്‌ പവർ ഹൌസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്

വനമേഖല[തിരുത്തുക]

നിത്യഹരിതവനം, അർധ നിത്യഹരിതവനം, ഇലപൊഴിയും ആർദ്രവനം, ചോലവനം എന്നീ നാലുതരം വനങ്ങളാണ് ഇവിടെയുള്ളത്. 680 സപുഷ്പികളായ സസ്യങ്ങളും 148 ഇനം ചിത്ര ശലഭങ്ങളും 52 ഇനം മത്സ്യങ്ങളും ഇവിടെ കാണപ്പെടുന്നു. 38 ഇനം ഉഭയ ജീവികൾ, 32 ഇനം ഇഴജന്തുക്കൾ, 180 ഇനം പക്ഷികൾ, 41 ഇനം സസ്തനികൾ എന്നിവ കക്കയം,പെരുവണ്ണാമൂഴി ഉൾപ്പെടുന്ന മലബാർ വന്യജീവി സങ്കേതത്തിലുണ്ട്.

എത്തി ചേരേണ്ട വഴി[തിരുത്തുക]

കോഴിക്കോട് പട്ടണത്തിൽനിന്നും 67 കിലോമീറ്ററാണ് കക്കയം ഡാം സൈറ്റിലേക്കുള്ളത്. കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്‌റ്റേറ്റ് മുക്ക്-തലയാട് വഴി കക്കയം ടൗണിലേക്ക് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു.കക്കയം ടൗണിൽനിന്നും 14 കിലോമീറ്റർ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താൻ. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ഇവിടെയാണ് വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഉരൾക്കുഴിയുള്ളത്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കക്കയം&oldid=3627354" എന്ന താളിൽനിന്ന് ശേഖരിച്ചത്