കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
കട്ടിപ്പാറ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കോഴിക്കോട് | ||
എം.പി | M K Raghavan | ||
MLA (Koduvally) | P.T.A. Rahim | ||
Panchayath President | Sally Thomas | ||
ലോകസഭാ മണ്ഡലം | കോഴിക്കോട് | ||
നിയമസഭാ മണ്ഡലം | കൊടുവള്ളി | ||
ജനസംഖ്യ • ജനസാന്ദ്രത |
30,123 (2001—ലെ കണക്കുപ്രകാരം[update]) • 1,415/കിമീ2 (1,415/കിമീ2) | ||
സ്ത്രീപുരുഷ അനുപാതം | 1000:1040 ♂/♀ | ||
സാക്ഷരത | 88% | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം | 21.29 km² (8 sq mi) | ||
കോഡുകൾ
|
11°21′40″N 76°0′35″E / 11.36111°N 76.00972°E കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കൊടുവള്ളി ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കട്ടിപ്പാറ. [1]വിസ്തീർണം 23.07 ചതുരശ്ര കിലോമീറ്റർ.
അതിരുകൾ
[തിരുത്തുക]കിഴക്ക് താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ഉണ്ണികുളം, കിഴക്കോത്ത് പഞ്ചായത്തുകളും, തെക്ക് കൊടുവള്ളി, ഓമശ്ശേരി പഞ്ചായത്തുകളും, വടക്ക് താമരശ്ശേരി പഞ്ചായത്തുമാണ്.14 വാർഡുകളുള്ള പഞ്ചായത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് സാലി ഇമ്മാനുവൽ ആണ്.
സാമ്പത്തികം
[തിരുത്തുക]ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന സാമ്പത്തിക വരുമാന മാർഗ്ഗം കൃഷിയാണ്. ഇവിടുത്ത ജനങ്ങളുടെ പ്രധാന കൃഷി റബ്ബർ, തെങ്ങ്, അടക്ക, ഇഞ്ചി, കുരുമുളക് എന്നിവയാണ്.
വിനോദസഞ്ചാരം
[തിരുത്തുക]കുവാല മല, അമരടു മല എന്നീ രണ്ട് പ്രധാന മലമ്പ്രദേശങ്ങൾ ഈ ഗ്രാമത്തിലാണ്. ട്രെക്കിംഗിനു അനുയോജ്യമായ സ്ഥലമായത് കൊണ്ട് ഇവിടെ ധാരാളം സഞ്ചാരികൾ വരാറുണ്ട്. പലതരം വന്യമൃഗങ്ങളുടേയും ആവാസകേന്ദ്രകൂടിയാണ് ഈ സ്ഥലം.
കാലാവസ്ഥ
[തിരുത്തുക]ഇവിടുത്ത കാലാവസ്ഥ പൊതുവെ ഈർപ്പമുള്ളതും ചൂടു നിറഞ്ഞതുമാണ്. മാർച്ച് മാസം മുതൽ മേയ് വരെയാണ് ഈ സമയം. ശരാശരി മഴ ഇവിടെ 3500 mm ആണ്.
വിദ്യഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]ഇവിടെയുള്ള ആകെയുള്ള ഒരു ഹൈസ്കൂൾ ഹോളീ ഫാമിലി ഹൈസ്കൂൾ ആണ്. സമീപ പ്രദേശങ്ങളിലെ കുട്ടികളും ഈ സ്കൂളിനെ ആശ്രയിക്കുന്നു. ക
അവലംബം
[തിരുത്തുക]- ↑ "gloriousindia.com". Retrieved 2 May 2010.