ഒഞ്ചിയം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ ഒരു വടക്കൻ തീരദേശ പഞ്ചായത്ത്.

സ്ഥലവിശേഷങ്ങൾ[തിരുത്തുക]

വടകര താലൂക്കിൽ സ്ഥിതി ചെയ്യുന്നു. 1948-ലെ ഭീകരമായ ഒഞ്ചിയം വെടിവെപ്പ് നടന്നത് ഇവിടെയാണ്[1]. 1948 ഏപ്രിൽ 30-ന് നടന്ന വെടിവെപ്പിൽ ആകെ 10 പേർ മരണമടഞ്ഞു. അന്നു മുതൽ ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമായിരുന്നു. മടപ്പള്ളി ഗവണ്മെന്റ് കോളേജ്, മടപ്പള്ളി ഗവണ്മെന്റ് ഫിഷറീസ് ടെൿനിക്കൽ ഹയർ സെക്കണ്ടറി സ്ക്കൂൾ തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഏക റെയിൽവേ സ്റ്റേഷൻ - നാദാപുരം റോഡ്. മുൻ കാലങ്ങളിൽ നാദാപുരത്തേക്ക് പോകാൻ ഈ സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഇന്നതിൻറെ ആവശ്യകതയില്ല. പ്രധാന സ്ഥലങ്ങൾ കണ്ണൂക്കര, മടപ്പള്ളി, വെള്ളികുളങ്ങര, നാദാപുരം റോഡ്.

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ ഒഞ്ചിയം എന്ന കർഷകഗ്രാമം ഉണരുന്നത് ഉത്തരകേരളത്തിലെ നവോത്ഥാനനായകരിൽ പ്രമുഖനായ വാഗ്‌ ഭടാനന്ദ ഗുരുവിൻറെ ആത്മവിദ്യാ സംഘം പ്രവർത്തനത്തിലൂടെ ആയിരുന്നു. 1917ൽ ഒഞ്ചിയത്തെ കാരക്കാട്ടിൽ ആത്മവിദ്യാ സംഘം പ്രവർത്തനം ആരംഭിച്ചു. സാമൂഹികാനാചരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാട്ടം നയിച്ച സംഘം ഒഞ്ചിയത്തിൻറെ ഉണർവ്വായി. തുടർന്ന് ദേശീയപ്രസ്ഥാന നായകനായ മൊയാരത്ത് ശങ്കരൻറെ നേതൃത്വത്തിൽ ഒഞ്ചിയവും സമീപപ്രദേശങ്ങളും ദേശീയ പ്രസ്ഥാനത്തിൻറെയും നവോത്ഥാനപ്രസ്ഥാനത്തിൻറെയും തുടിപ്പുകൾ ഏറ്റുവാങ്ങി

രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് ലഭിച്ച സഹകരണ മേഖലയിലെ പ്രശസ്തമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി മടപ്പള്ളി യിലാണ്. വാഗ്‌ ഭടാനന്ദ ഗുരു സ്ഥാപിച്ച ഐക്യനാണയസംഘമാണ് പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയായി രൂപാന്തരപ്പെട്ടത്.

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ എന്ന കൃതിയിലെ മാച്ചനാരി കുന്നും പരിസരവും ഒഞ്ചിയത്ത് സ്ഥിതി ചെയ്യുന്നു. കേരളത്തിൽ ആദ്യമായി വിഭവഭൂപടം നിർമ്മിക്കപെട്ട പഞ്ചായത്തുകളിൽ ഒന്ന്.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)