തിരുവമ്പാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
11°28′19″N 76°00′00″E / 11.4719°N 76°E / 11.4719; 76
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
വില്ലേജ് തിരുവമ്പാടി
താലൂക്ക്‌ താമരശ്ശേരി
നിയമസഭാ മണ്ഡലം തിരുവമ്പാടി
ലോകസഭാ മണ്ഡലം വയനാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ഏലിയാമ്മ ജോർജ്‌
വിസ്തീർണ്ണം 83.96ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 17 എണ്ണം
ജനസംഖ്യ 23968
ജനസാന്ദ്രത 285/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673603
+0495 225...
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വെള്ളച്ചാട്ടങ്ങൾ, മലയോര മേഖല

കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്ക് ഭാഗത്ത് വയനാടൻ മലകളുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി കോഴിക്കോട് താലൂക്കിൽ കൊടുവള്ളി ബ്ളോക്ക്, തിരുവമ്പാടി വില്ലേജ്പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. കോഴിക്കോട് ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ്‌ തിരുവമ്പാടി. 83.96 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കോടഞ്ചേരി, മേപ്പാടി (വയനാട്), മുപ്പൈനാട് (വയനാട്) പഞ്ചായത്തുകളും, കിഴക്ക് കൂടരഞ്ഞി, ചുങ്കത്തറ (മലപ്പുറം), മുപ്പൈനാട് (വയനാട്) പഞ്ചായത്തുകളും, പടിഞ്ഞാറ്-കോടഞ്ചേരി, മുക്കം പഞ്ചായത്തുകളും, തെക്ക്-കാരശ്ശേരി, മുക്കം, കൂടരഞ്ഞി പഞ്ചായത്തുകളുമാണ്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 1962 ജനുവരി 1-നാണ്‌ രൂപീകൃതമായത്. ഇന്നത്തെ കൂടരഞ്ഞി പഞ്ചായത്തുകൂടി ഉൾപ്പെട്ടതായിരുന്നു ആദ്യകാല തിരുവമ്പാടി പഞ്ചായത്ത്[1]. കുന്നുകളും ചെരിവുകളും സമതലങ്ങളും പാറക്കെട്ടുകളും ഇടകലർന്നതാണ് തിരുവമ്പാടിയുടെ ഭൂപ്രകൃതി.

വാർഡുകൾ[തിരുത്തുക]

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്, കോഴിക്കോട്
നമ്പർ വാർഡിന്റെ പേര് മെമ്പർമാർ പാർട്ടി സംവരണം
1 മുത്തപ്പൻപുഴ
2 കാവുകല്ലേൽ
3 ആനക്കാംപൊയിൽ
4 കൊടക്കാട്ടുപാറ
5 പൊന്നാങ്കയം
6 ഉറുമി
7 പുന്നക്കൽ
8 പാമ്പിഴഞ്ഞപാറ
9 മറിയപ്പുറം
10 മരക്കാട്ടുപുറം
11 തൊണ്ടിമ്മൽ
12 താഴെ തിരുവമ്പാടി
13 അമ്പലപ്പാറ
14 തിരുവമ്പാടി ടൗൺ
15 പാലക്കടവ്
16 തമ്പലമണ്ണ
17 പുല്ലൂരാംപാറ

എത്തി ചേരാൻ[തിരുത്തുക]

വിദ്യാലയങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-23.