കക്കയം അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കക്കയം ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കക്കയം അണക്കെട്ട്
ഔദ്യോഗിക നാമംകുറ്റ്യാടി ജല വൈദ്യുത പദ്ധതി
സ്ഥലംകക്കയം,കോഴിക്കോട് ജില്ല , കേരളം,ഇന്ത്യ
നിർദ്ദേശാങ്കം11°33′4.54″N 75°55′27.86″E / 11.5512611°N 75.9244056°E / 11.5512611; 75.9244056
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1972
പ്രവർത്തിപ്പിക്കുന്നത്കെ.എസ്.ഇ.ബി, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദികുറ്റ്യാടി പുഴ
ഉയരം39.51 m (130 ft)
നീളം228.60 m (750 ft)
സ്പിൽവേകൾ2
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി736.2 M3/Sec
റിസർവോയർ
Createsകക്കയം റിസർവോയർ
ആകെ സംഭരണശേഷി38,400,000 cubic metres (1.36×109 cu ft)
ഉപയോഗക്ഷമമായ ശേഷി34,000,000 cubic metres (1.2×109 cu ft)
Catchment area39 Sq. Km.
പ്രതലം വിസ്തീർണ്ണം2.79 hectares (6.9 acres)
Power station
Operator(s)KSEB
Commission date1972
Turbines3 x 25 Megawatt (Pelton-type) 1 x 50 Megawatt (Pelton-type) 2 x 50 Megawatt (Pelton-type) 3 x 1.25 Megawatt (Horizontal Kaplan-type)
Installed capacity228.75 MW
Annual generation581 MU
കക്കയം പവർ ഹൗസ്

മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നിന്നും 63.കി.മീ അകലെയായി കൂരാച്ചുണ്ട്  ഗ്രാമപഞ്ചായത്തിലെ കക്കയത്തു കുറ്റ്യാടിപ്പുഴയിൽ നിർമ്മിച്ച അണക്കെട്ടാണ് കക്കയം അണക്കെട്ട്.[1], [2],[3] ,[4] വൈദ്യുതോല്പാദനത്തിനായി ഭാഗമായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്കു വെള്ളം എത്തിക്കുവാനായി നിർമിച്ചതാണ്‌. [5] കക്കയം അണക്കെട്ടിൽ നിന്നും കക്കയം പവർ ഹൗസിലേക്കു വെള്ളം എത്തിച്ചു വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി അണക്കെട്ടിൽ സംഭരിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നു.പെരുവണ്ണാമുഴി, കക്കയം അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള മേഖല മലബാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു.[6][7]

വൈദ്യുതി ഉത്പാദനം[തിരുത്തുക]

ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള കക്കയം പവർ ഹൗസിലേക്ക് വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി എത്തിക്കുന്നു. 25 മെഗാവാട്ട്‌ ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1972 സെപ്റ്റംബർ 11 നു നിലവിൽ വന്നു[8] . വാർഷിക ഉൽപ്പാദനം 268 MU ആണ്. 2001 ജനുവരി 27 നു കുറ്റ്യാടി എക്സ്റ്റൻഷൻ സ്കീം പദ്ധതി കൂടി നിലവിൽ വന്നു [9]. 50 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. വാർഷിക ഉൽപ്പാദനം 75 MU ആണ്. 2010 നവംബർ 10 നു കുറ്റ്യാടി അഡിഷണൽ എക്സ്റ്റൻഷൻ സ്കീം പദ്ധതി കൂടി നിലവിൽ വന്നു [10]. 50 മെഗാവാട്ട്‌ ശേഷി 2 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 100 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്‌പാദിപ്പിക്കുന്നു.വാർഷിക ഉൽപ്പാദനം 223 MU ആണ്. 2008 ജൂൺ 19 നു കുറ്റ്യാടി ടൈൽ റേസ് സ്മാൾ ഹൈഡ്രോ പ്രൊജക്റ്റ് പദ്ധതി കൂടി നിലവിൽ വന്നു 1.25 മെഗാവാട്ട്‌ ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 3.75 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്‌പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 15 MU ആണ്. മൊത്തം 4 പദ്ധതികളിലും കൂടി 228.75 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്‌പാദിപ്പിക്കുന്നു. നിലവിൽ വാർഷിക ഉൽപ്പാദനം മൊത്തം 4 പദ്ധതികളിലും കൂടി 581 MU ആണ്.

കൂടുതൽ കാണുക[തിരുത്തുക]

kakkayam dam
kakkayam dam calicut

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kakkayam Dam D06093-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kuttiyadi Hydroelectric Project JH01194-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Kuttiyadi Power PH01199-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Kuttiyadi Basin Hydro Electric Projects-". www.kseb.in.
  5. "Banasura Sagar Dam, Earth Dam, Kalpetta, Wayanad, District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2021-07-07.
  6. "Kakkayam Dam -". www.keralatourism.org.
  7. "Malabar Wildlife Sanctuary -". www..kerala.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Kuttiyadi Power PH01199-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  9. "Kuttiyadi Extension Power PH01591-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Kuttiyadi Additional Extension Power PH01266-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കക്കയം_അണക്കെട്ട്&oldid=3796038" എന്ന താളിൽനിന്ന് ശേഖരിച്ചത്