ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്മാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പോർച്ചുഗീസുകാർ ഇന്ത്യയിലെത്തിയ കാലഘട്ടത്തിൽ കേരള തീരത്തെ നാവിക ശക്തിയായിരുന്നു സാമൂതിരിമാർ. സാമൂതിരിയുടെ നാവികസേനയുടെ നായകരായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ സ്മരണ നിലനിർത്തുന്നതിനായി കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങലിൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഒരു സ്മാരകം സംരക്ഷിച്ചു പോരുന്നു. കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പുരാതന ഭവനത്തിന്റെ ചെറിയ ഭാഗമാണിത്. ഒരു തളവും, മൂന്ന് മുറികളും, വരാന്തയും അടങ്ങുന്നതാണ് ഈ കെട്ടിടം. കുഞ്ഞാലിമരയ്ക്കാരുമായി ബന്ധപ്പെട്ടതായി അവശേഷിക്കുന്ന ഏക ഭവന ഭാഗമാണിത്.

സ്മാരകത്തോട് ചേർന്നാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. വാളുകൾ, പീരങ്കി ഉണ്ടകൾ, നന്നങ്ങാടികൾ, നാണയങ്ങൾ തുടങ്ങി ഒട്ടേറെ പുരാവസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിരിക്കുന്നു. കുഞ്ഞാലി സ്മാരകത്തിന് വിളിപ്പാടകലെയാണ് സംരക്ഷിത സ്മാരകമായ കോട്ടക്കൽ വലിയ ജുമാഅത്ത് പള്ളി. തനത് കേരളീയ വാസ്തുശിൽപ ശൈലിയിലുള്ള കെട്ടിടമാണിത്. കുഞ്ഞാലി മരയ്ക്കാർ പോർട്ടുഗീസുകാരിൽനിന്നും പിടിച്ചെടുത്ത വാളും, സിംഹാസനത്തിന്റെ ഭാഗവും, പീരങ്കി ഉണ്ടകളുമെല്ലാം ഈ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു

അവലംബം[തിരുത്തുക]

  1. http://www.keralaculture.org/malayalam/kunjalimarakkar-museum-vadakara/531