ഈസ്റ്റ് ഹിൽ പഴശ്ശിരാജാ മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  1. REDIRECT [[<ലക്ഷ്യലേഖനം>]]
  • From a merge: This is a redirect from തിരിച്ചുവിടപ്പെട്ട താളിലേയ്ക്ക് ലയിപ്പിച്ച പേജ്. This redirect was kept in order to preserve this page's edit history after its content was merged into the target page's content. Please do not remove the tag that generates this text (unless the need to recreate content on this page has been demonstrated) nor delete this page.
പഴശ്ശി രാജാ മ്യൂസിയം
Pazhassi Raja Museum.jpg
Established1975
LocationEast Hill, Kozhikode
TypeArchaeological Museum.


കോഴിക്കോട് ഈസ്റ്റ്ഹിൽ ബംഗ്ലാവിൽ 1975 ൽ ആണ് പഴശ്ശിരാജ മ്യൂസിയം പ്രവർത്തനമാരംഭിച്ചത്. ഈ മ്യൂസിയത്തിൽ പ്രധാനമായും മഹാശിലായുഗത്തിന്റെ അവശിഷ്ടങ്ങളായ നന്നങ്ങാടികളും, പുരാതന ശിലാവിഗ്രഹങ്ങൾ, നാണയങ്ങൾ, ക്ഷേത്രാവശിഷ്ടങ്ങൾ, ക്ഷേത്രമാതൃകകൾ, പല്ലക്ക്, വീരക്കല്ലുകൾ എന്നിവയും പ്രദർശിപ്പിച്ചിരിക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മലബാർ കലക്ടറായിരുന്ന തോമസ് ഹാർവി ബാബറിന്റെ മേൽനോട്ടത്തിൽ 1812 - ലാണ് ഈസ്റ്റ് ഹിൽ ബംഗ്ലാവ് പണിതീർത്തത്. ബ്രിട്ടീഷ് കലക്ടർമാരും തുടർന്ന് സ്വാതന്ത്ര്യാനന്തരം 1970 വരെയുള്ള കോഴിക്കോട് കലക്ടർമാരും ഇവിടെയാണ് താമസിച്ചിരുന്നത്. ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷിയും വേദിയുമാണ് ഈ കെട്ടിടം. മലബാർ കലക്ടറായിരുന്ന എച്ച്.വി.കനോലി 1855 സെപ്റ്റംബർ 11 ന് വധിക്കപ്പെട്ടത് ഈ ബംഗ്ലാവിന് സമീപത്തുവെച്ചാണ്. വില്ല്യം ലോഗൻ തന്റെ പ്രസിദ്ധമായ മലബാർ മാന്വൽ രചിച്ചതും ഈ കെട്ടിടത്തിൽ വെച്ചു തന്നെ.

പത്ത് ഗ്യാലറികളിലായാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ വിശാലമായ നിലവറയിലാണ് വിഗ്രഹ ഗ്യാലറി സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര മാതൃകാ ഗ്യാലറി, മഹാശിലായുഗ ഗ്യാലറി, ശിലാശില്പ ഗ്യാലറി, ലോഹവിഗ്രഹ ഗ്യാലറി, നാണയ വിഭാഗം, പുരാലിഖിത വിഭാഗം, ആയുധ വിഭാഗം, രാജകീയ വിഭാഗം, വീരക്കൽ ഗ്യാലറി, പുരാവസ്തു മാതൃകാ ഗ്യാലറി എന്നിങ്ങനെയാണ് ഗ്യാലറികളുടെ വിന്യാസം.

പ്രവേശനം: രാവിലെ 09.00 മണി മുതൽ വൈകിട്ട് 05.00 മണി വരെ

പ്രവേശന നിരക്കുകൾ

മുതിർന്നവർ 20.00 രൂപ കുട്ടികൾ (5-12 വയസ്സ്) 05.00 രൂപ ക്യാമറ 50.00 രൂപ വീഡിയോ ക്യാമറ 500.00 രൂപ