എച്ച്.വി. കനോലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Henry Valentine Conolly Memorial at the St. George's Cathedral, Madras

ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കലക്ടറും മജിസ്ത്രേട്ടും ആയി ഏകദേശം 1841 മുതൽ 1855 വരെ സേവനമനുഷ്ഠിച്ച ഒരു വെള്ളക്കാരനായിരുന്നു ലെഫ്ടനന്റ് സർ ഹെന്രി വാലന്റൈൻ കനോലി (1806 - സെപ്റ്റംബർ 11, 1855). മലബാറിലെ പുഴകളെ തമ്മിൽ തോടുകൾ വെട്ടി ബന്ധിപ്പിച്ച് ജലഗതാഗത മാർഗ്ഗം വികസപ്പിച്ചത് ഇദ്ദേഹമാണ്. എലത്തൂർ പുഴയേയും കല്ലായി പുഴയേയും ബന്ധിപ്പിച്ച് 1848-ൽ പണി പൂർത്തിയായ കനോലി കനാൽ ഇവിടുത്തെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.[1] നിലമ്പൂരിലെ കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ്. 1855-ൽ മലബാർ കലാപത്തിന്റെ ആദ്യനാളുകളിൽ അദ്ദേഹം ദാരുണമായി കൊലചെയ്യപ്പെട്ടു.[2] അദ്ദേഹത്തിന്റെ ശവക്കല്ലറയുടെ അവശിഷ്ടങ്ങൾ നിലമ്പൂരിനടുത്ത് നെടുങ്കയം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.[അവലംബം ആവശ്യമാണ്]

ജീവചരിത്രം[തിരുത്തുക]

ഇംഗ്ലണ്ടിലെ മിഡ്‌ലാൻഡ്സിൽ 1806 ലാണ് വാലന്റൈൻ ജനിച്ചതു്. നാലു സഹോദരന്മാരിൽ ഏറ്റവും ഇളയവനായിരുന്നു വാലന്റൈൻ. ഇംഗ്ലണ്ടിലെ റഗ്ബിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി 18 വയസ്സിൽ 1824ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ചേർന്നു. 1826ൽ ബെല്ലാരി പ്രിൻസിപ്പാൾ കളക്ടറുടെ സഹായി. രണ്ടുവർഷത്തിനു ശേഷം തഞ്ചാവൂർ കളക്ടറുടെ മുഖ്യസഹായി. ഒപ്പം സൈന്യത്തിൽ ഡെപ്യൂട്ടി സെക്രട്ടറി. 1831ൽ സർക്കാർ രേഖകൾക്കുവേണ്ടി ഇംഗ്ലീഷ്-കന്നഡ ഭാഷകളിൽ തർജ്ജമയുടെ ചുമതല. 1834ൽ സർക്കാർ ബാങ്കിലെ കാഷിയർ. 1835: സബ് ട്രഷറർ അസിസ്റ്റന്റ്. 1836: ആക്റ്റിങ്ങ് അഡീഷണൽ ഗവണ്മെന്റ് കമ്മീഷണർ (കർണ്ണാടകം).

1838ൽ ഫർലോയിലേക്കു മടങ്ങിയ അദ്ദേഹം രണ്ടുവർഷത്തിനുശേഷം ഇന്ത്യയിലേക്കു തിരിച്ചുവന്നു. 1841ൽ മലബാർ കളക്ടറും മജിസ്ട്രേട്ടുമായി ഉത്തരവാദിത്തമേറ്റെടുത്തു. സംഭവബഹുലവും നിർമ്മാണാത്മകവുമായ 14 വർഷത്തെ കൃത്യനിർവ്വഹണത്തിനൊടുവിൽ, 1855 സെപ്റ്റംബർ 11നു് വൈകുന്നേരം കോഴിക്കോടു വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു.

കനോലിയുടെ ഭാര്യയുടെ പേർ ആൻ എന്നായിരുന്നു. അവർക്കു രണ്ട് ആണ്മക്കളാണു് ഉണ്ടായിരുന്നതു്. കനോലിയുടെ മരണത്തൊറ്റെ കുടുംബം ഇംഗ്ലണ്ടിലേക്കു മടങ്ങി. അതിൽ ഒരാൾ (എഡ്വേർഡ്) പിന്നീട് അഭിഭാഷകവൃത്തി സ്വീകരിച്ചു. വാലന്റൈന്റെ മൂന്നു ജ്യേഷ്ഠ സഹോദരന്മാരും ഈസ്റ്റ് ഇന്ത്യാ കമ്പനിയിലോ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലോ സേവനം ചെയ്തവരായിരുന്നു. ഇവർ മൂന്നുപേരും വാലന്റൈന്റെ കൊലപാതകത്തിനുമുമ്പു തന്നെ മരണമടഞ്ഞു. ഏഴാം ബംഗാൾ കുതിരപ്പടയിലെ ക്യാപ്റ്റൻ എഡ്വേർഡ് കനോലി 1841 ഒക്ടോബറിൽ അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. 1842ൽ ക്യാപ്റ്റൻ ആർതർ കനോലി ബൊക്കാറയിലും ക്യാപ്റ്റൻ ജോൺ കനോലി കാബൂളിലും വെച്ച് യുദ്ധത്തടവിലിരിക്കെത്തന്നെ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്തു.

മലബാർ ജില്ലയിലെ പരിഷ്കാരങ്ങൾ[തിരുത്തുക]

കനോലി സായ്‌വും മാപ്പിള ലഹളയും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം". മാതൃഭൂമി ഓൺലൈൻ. 2014-09-13. ശേഖരിച്ചത് 2014-09-15. 
  2. അഡ്വ. ടി.ബി. സെലുരാജ്‌ (സെപ്റ്റംബർ 13, 2014). "വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം". മാതൃഭൂമി ദിനപ്പത്രം. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-09-16 06:57:52-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 16, 2014. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എച്ച്.വി._കനോലി&oldid=2588007" എന്ന താളിൽനിന്നു ശേഖരിച്ചത്