Jump to content

പാലപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലപ്പുറം
അപരനാമം: പാലപ്പുറം

പാലപ്പുറം
10°47′06″N 76°14′09″E / 10.7851°N 76.2359°E / 10.7851; 76.2359
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനം(ങ്ങൾ) ഒറ്റപ്പാലം നഗര സഭ
നഗര സഭ ചെയർമാൻ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679103
+4662 (91 ഇന്ത്യയുടെ കോഡ്)
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഭാരതപ്പുഴ, സോമേശ്വരം ക്ഷേത്രം, ചിനക്കത്തൂർ ഭഗവതി ക്ഷേത്രം

കേരളത്തിലെ‍ പാലക്കാട് ജില്ലയിൽ, ഒറ്റപ്പാലം താലൂക്കിൽ, പട്ടാമ്പി-പാലക്കാട് സംസ്ഥാന ഹൈവേയിൽ ഒറ്റപ്പാലം നഗരത്തിൽ നിന്നും നാലുകിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാലപ്പുറം. പരമ്പരാഗത നെയ്ത്ത് വ്യവസായത്തിനും ചിനക്കത്തൂർ പൂരത്തിനും പേരു കേട്ട പാലപ്പുറം, പരശുരാമനാൽ സ്ഥാപിതമായെന്നു ഐതിഹ്യമുള്ള പുരാണങ്ങളിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ സോമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാടുമാണ്. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പാലപ്പുറം, പരമ്പരാഗത കാർഷിക, വ്യാവസായിക, വിദ്യാഭ്യാസ കേന്ദ്രങ്ങളാൽ[അവലംബം ആവശ്യമാണ്] സമ്പന്നമാണ്. പരമ്പരാഗത നെയ്ത്തു വ്യവസായത്തിനു പുറമേ, സ്റ്റീൽ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ഇന്ത്യ, അലൂമിനിയ പാത്രനിർമ്മാണം, പരമ്പരാഗത മൺ‌പാത്ര നിർമ്മാണം, എന്നിവയും ഇവിടെ നിലവിലുണ്ട്. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സർക്കാർ വക തൊഴിൽ പരിശീലനശാല എൻ.എസ്. എസ് കോളേജിന്റെ പിന്നിലായി പ്രവർത്തിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഡിഫെൻസ് പാർക്ക്‌ പാലപുറത്തിനടുത്തുള്ള കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ പാർക്കിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. (21/2/2019)

സാംസ്കാരിക പൈതൃകം

[തിരുത്തുക]

ചിനക്കത്തൂർ പൂരം

[തിരുത്തുക]
പ്രധാന ലേഖനം: ചിനക്കത്തൂർ പൂരം

ചിനക്കത്തൂർ പൂരം സ്ഥലത്തെ പ്രധാന ഉത്സവമാണ്. സ്ഥലത്തെ ദേശങ്ങളുടെ പൂരമായ ഇത് എല്ലാ ദേശത്തു നിന്നുമെത്തുന്ന കെട്ടുകുതിരകളുടെ ചേരി തിരിഞ്ഞുള്ള മത്സരത്തിനും, വാദ്യമേളങ്ങൾക്കും, ആ‍നപ്പൂരത്തിനും, ഘോഷയാത്രക്കും പ്രസിദ്ധമാണ്. ഉത്സവത്തിനു കൊടി കയറുന്നതോടെ പൂരത്തിൽ സംബന്ധിക്കുന്ന‍ ജനങ്ങൾ ഒന്നടങ്കം "അയ്യോ, അയ്യയ്യോ എന്നെ തച്ചു (തല്ലി) കൊല്ലുന്നേ, ഓടി വരണേ!!" എന്നു നിലവിളിക്കുവാൻ ആരംഭിക്കും. ഇത് ചിനക്കത്തൂർ കാവിന്റെ ഐതിഹ്യചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഉത്സവദിവസം വരെ ഇതു തുടരണമെന്നാണ് നാട്ടു നടപ്പ്.

തോൽ‌പ്പാവക്കൂത്ത്

[തിരുത്തുക]
പ്രധാന ലേഖനം: തോൽപ്പാവക്കൂത്ത്

അന്യം നിന്നു പോകാനൊരുങ്ങുന്ന തോൽപ്പാവക്കൂത്തെന്ന പരമ്പരാഗത കലയുടെ ഈറ്റില്ലം കൂടിയാണ് പാലപ്പുറം. ഇതിലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന ആചാര്യന്മാരിൽ പ്രമുഖനായ അണ്ണാമല പുലവർ [1] ഇവിടെ ജീവിക്കുന്നു. ചിനക്കത്തൂർ പൂരത്തിനോടനുബന്ധിച്ച് രാമായണം മുഴുവൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇവിടെ അരങ്ങേറുന്നു.

മറ്റുള്ളവ

[തിരുത്തുക]

തട്ടിന്മേൽ കൂത്തെന്ന നാടൻ കലയും ഇവിടത്തെ പ്രത്യേകതയാണ്. തിരുവാതിരയോടനുബന്ധിച്ച് ചവറും വാഴയുടെ ഉണങ്ങിയ ഇലയും വെച്ചു കെട്ടി വീടുകളിൽ കയറി ഇറങ്ങുന്ന ചോഴികൾ കുഞ്ഞിനെ അന്വേഷിച്ചു വീടുകൾ കയറിയറങ്ങുന്ന പൂതപ്പാട്ടിലെ ഭൂതമാണെന്നാണു വിശ്വാസം. തെയ്യവും തിറയും, അതിനോടു സാമ്യമുള്ള വെള്ളാട്ടും ഇവിടത്തെ ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണ്.

തമിഴ് ശൈലിയിലുള്ള മാരിയമ്മൻ ഉത്സവങ്ങളും ഇവിടത്തെ പ്രധാന ആകർഷണമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന പാലപ്പുറത്തെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ താഴെ പറയുന്നു

  • ഗവൺ‌മെന്റ് സ്കൂൾ
  • എയ്‌ഡഡ് ജൂനിയർ ബേസിക് സ്കൂൾ (എ ജെ ബി)
  • എൻ.എസ്.എസ്. കോളേജ്, ഒറ്റപ്പാലം
  • കേന്ദ്രീയ വിദ്യാലയം
  • ലക്ഷ്മീനാരായണ കോളേജ് (പാരലൽ)
  • എൻ.എസ്.എസ്. കരയോഗം നഴ്സറി സ്കൂൾ

യാത്രാ സൌകര്യങ്ങൾ

[തിരുത്തുക]

പാലപ്പുറം റെയിൽ, റോഡ് മാർഗ്ഗം മറ്റു പ്രധാന സ്ഥലങ്ങളുമായിൽ ബന്ധപ്പെട്ടിരിക്കുന്നു.

റെയിൽ മാർഗ്ഗം

[തിരുത്തുക]

ഭാരതീയ റെയിൽ ശൃംഖലയിലെ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ഒരു ചെറിയ സ്റ്റേഷനാണ് പാലപ്പുറം. പ്രധാനമായി പാസഞ്ചർ ട്രെയിനുകൾ മാത്രം ഇവിടെ നിർത്തുന്നു.

റോഡു മാർഗ്ഗം

[തിരുത്തുക]

പാലപ്പുറം, പാലക്കാട്-പട്ടാമ്പി സംസ്ഥാന ഹൈവേയിൽ പാലക്കാടു നിന്നും 31 കി.മീ അകലെയായി സ്ഥിതി ചെയ്യുന്നു. ഒറ്റപ്പാലം - പാലക്കാട്/ഒറ്റപ്പാലം - തിരുവില്വാമല റോഡുകളിലെ ഒരു പ്രധാന സ്ഥലമാണ് പാലപ്പുറം.

പ്രധാന ആരാധനാലയങ്ങൾ

[തിരുത്തുക]

പാലപ്പുറത്തെ പ്രധാന ആരാധനാലയങ്ങൾ താഴെ പറയുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ഹിന്ദുവിലെ കാര്യപരിപാടികൾ". Archived from the original on 2008-06-28. Retrieved 2010-08-08.

"https://ml.wikipedia.org/w/index.php?title=പാലപ്പുറം&oldid=3661011" എന്ന താളിൽനിന്ന് ശേഖരിച്ചത്