Jump to content

നെടുങ്ങേതിരിപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന നെടുങ്ങനാട്ടിലെ ഭരണാധികാരിയെ നെടുങ്ങേതിരിപ്പാട് എന്ന് പറയുന്നു. പുരാതന കാലത്ത് തോററം പാട്ടുകളിൽ നെയ്തിലൻ കണ്ടൻ എന്നും രേഖകളിൽ ഇരായിരൻ നാമൻ എന്നും ഇവർക്കു സ്ഥാനമുള്ളതായി കാണാം.

ചരിത്രം

[തിരുത്തുക]

ഇന്നത്തെ ഒററപ്പാലം, ചെർപ്പുളശ്ശേരി, പട്ടാമ്പി പ്രദേശങ്ങളെ നെടുങ്ങനാട്[1] എന്നാണു എ.ഡി.എട്ടാം നൂററാണ്ടു മുതൽക്കെങ്കിലും[2] പറഞ്ഞു വന്നിരുന്നത്. നെടുങ്ങേതിരി ആയിരുന്നു നെടുങ്ങനാടിൻറെ ഭരണാധിപൻ. ആദ്യകാലത്തു നെടുങ്ങാടിമാരിൽ നിന്നായിരുന്നു നെടുങ്ങേതിരി സ്ഥാനി. പിത്കാലത്ത് തിരുമുൽപ്പാടന്മാർ ഭരണം ഏററെടുത്തു എന്ന് പറഞ്ഞുവരുന്നു.[3]

രണ്ടാമത്തെ സ്ഥാനിയെ നമ്പ്യാതിരിപ്പാട് എന്നും ഇരായിരൻ കടുങ്ങോൻ എന്നും പറയുന്നു.

ചില നെടുങ്ങേതിരിപ്പാട് സ്ഥാനികൾ

[തിരുത്തുക]

ചില നെടുങ്ങേതിരിപ്പാട് സ്ഥാനികളെ ഇനി പറയുന്നു:

നെടുങ്ങേതിരിപ്പാട് നമ്പ്യാതിരിപ്പാട് രേഖയിൽ പറയുന്ന ഭരണവർഷം (കൊല്ലം)
കിഴക്കേക്കൂററിൽ പുത്തൻകോവിലകത്ത് ഉണ്ണിക്കടങ്ങി പടിഞ്ഞാറെക്കൂററിൽ വീണാകുന്നത്ത് രേവുണ്ണി 1082,83,84
കിഴക്കേക്കൂററിൽ വടക്കെ കോവിലകത്ത് രേവുണ്ണി കിഴക്കേക്കൂററിൽ പോത്തെങ്കിൽ കുഞ്ചു 1078
പടിഞ്ഞാറെക്കൂററിൽ വീണാകുന്നത്ത് രേവുണ്ണി കിഴക്കേക്കൂററിൽ പോത്തെങ്കിൽ കുഞ്ചു 1083
പടിഞ്ഞാറെക്കൂററിൽ പോത്തെങ്കിൽ കെലുണ്ണി പടിഞ്ഞാറെക്കൂററിൽ വീണാകുന്നത്ത് വിക്രമൻ കുഞ്ഞുണ്ണി 1068, 1069, 1071, 1075
പടിഞ്ഞാറെക്കൂററിൽ വീണാകുന്നത്ത് രേവുണ്ണി ഇല്ല്യറെ ഉണ്ണിക്കടുങ്ങി 1092

അവലംബം

[തിരുത്തുക]
  1. എസ് രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം. പെരിന്തൽമണ്ണ.{{cite book}}: CS1 maint: location missing publisher (link)
  2. MGS Narayanan (1996). Perumals of Kerala. Calicut.{{cite book}}: CS1 maint: location missing publisher (link)
  3. എസ് രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം. പെരിന്തൽമണ്ണ.{{cite book}}: CS1 maint: location missing publisher (link)
"https://ml.wikipedia.org/w/index.php?title=നെടുങ്ങേതിരിപ്പാട്&oldid=3202311" എന്ന താളിൽനിന്ന് ശേഖരിച്ചത്