റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്
धर्मो रक्षति रक्षित:
धर्मो रक्षति रक्षित:
ഏജൻസി അവലോകനം
രൂപപ്പെട്ടത് 21 സെപ്റ്റംബർ 1968
ആസ്ഥാനം ന്യൂഡൽഹി, ഇന്ത്യ
മേധാവി/തലവൻ Samant Goel, Secretary (R)
മാതൃ ഏജൻസി Prime Minister's Office, GoI
കീഴ്‌ ഏജൻസി The Aviation Research Centre

The Radio Research Center

Electronics & Tech. Services.

National Tech. Facilities Organisation

Special Frontier Force

ഭാരതത്തിന്റെ വിദേശ ഇന്റലിജൻസ് ഏജൻസിയാണ് റിസർച് ആന്റ് അനാലിസിസ് വിങ് അഥവാ റോ. റോ ഭാരതത്തിന്റെ തദ്ദേശീയവും വിദേശീയവുമായ നയതന്ത്രങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ന്യൂ ഡൽഹി ആണ് ആസ്ഥാനം. 1968ലാണ് റോ സ്ഥാപിതമായത് 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനും 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിനു ശേഷവുമാണ് സ്ഥാപിക്കപ്പെട്ടത്. വിദേശ ഗൂഢപ്രവർത്തനങ്ങൾ, ഭീകരവാദവിരുദ്ധപ്രവർത്തനങ്ങൾ ഇവയുടെ ശേഖരണമാണ് റോയുടെ പ്രാഥമികദൗത്യം. കൂടാതെ വിദേശഭരണകൂടങ്ങളേയും വ്യക്തികളേയും പറ്റി വിവരങ്ങൾ ശേഖരിക്കുക , വിശകലനം ചെയ്യുക എന്ന ദൗത്യവും വഹിക്കുന്നു. നിരവധി ദൗത്യങ്ങൾ റോ നിർവഹിച്ചിട്ടുണ്ട്. ദേശീയസുരക്ഷയെ ബാധിക്കുന്ന അയൽരാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ വികസനങ്ങൾ തുടർച്ചയായി നിരീക്ഷണവിധേയമാണ്.ഇന്റലിജൻസ് ബ്യൂറോയുടെ ഒരു ഭാഗമെന്ന നിലയിലാണ് റോ രൂപം കൊണ്ടത്. റോയുടെ രൂപവത്കരണത്തിനുമുൻപ് ഇന്റലിജൻസ് ബ്യൂറൊ തന്നെയാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. 1968-ൽ റോയിൽ 250 പ്രതിനിധികളും 2 കോടി രൂപയുടെ ബജറ്റും ഉണ്ടായിരുന്നു. 2000-ൽ ഇത് 8000-10000 പ്രതിനിധികളും 150 കോടി രൂപയുടെ ബജറ്റും ഉള്ളതായി.

ചരിത്രം[തിരുത്തുക]

ഇന്തോ-ചൈന യുദ്ധശേഷം (ഒക്ടോബർ 20-നവം‌ബർ 21) അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു വിദേശ ഇന്റലിജൻസിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു ഏജൻസിയുടെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചു. ആദ്യകാലങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയുടെ ഉത്തരവാദിത്തമായിരുന്നു ഇത്. ബ്രിട്ടീഷുകാരാണ് ഇന്റലിജൻസ് ബ്യൂറോ സ്ഥാപിച്ചത്. 1933ൽ രാഷ്ട്രീയകലാപങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിനു വഴി തെളിച്ചപ്പോൾ ഇന്ത്യയുടെ അതിർത്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക എന്നത് ഇതിന്റെ ഉത്തരവാദിത്തമായി. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഐ.ബിയുടെ ആദ്യത്തെ ഭാരതീയമേധാവിയായി സഞ്ജീവ് പിള്ള സ്ഥാനമേറ്റു. 1949-ൽ പിള്ള ചെറിയ ഒരു വിദേശ ഇന്റലിജൻസ് സജ്ജീകരണത്തിനു തുടക്കമിട്ടു. എന്നാൽ ഇത് കാര്യക്ഷമമല്ല എന്ന വസ്തുത ശേഷം വന്ന ഇന്തോചൈന യുദ്ധവും ഇന്തോപാക് യുദ്ധവും തെളിയിച്ചു.

1966-ന്റെ അവസാനത്തോടെ വ്യത്യസ്തമായ വിദേശ ഇന്റലിജൻസ് എന്ന ആശയം രൂപപ്പെട്ടു.1968-ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോൾ പൂർണ്ണ വളർച്ച കൈവരിച്ച ഒരു ദ്വിതീയ സുരക്ഷാസം‌വിധാനം വേണമെന്ന് തീരുമാനിച്ചു. അന്ന് ഇന്റലിജൻസ് ബ്യൂറോയുടെ നിയുക്ത മേധാവി ആയിരുന്ന രമേശ്വർ നാഥ് കാവോ പുതിയ ഏജൻസിയുടെ പ്രാഥമികരൂപരേഖ തയ്യാറാക്കി. റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ് എന്ന നാമകരണം ചെയ്ത ഭാരതത്തിന്റെ ആദ്യവിദേശ ഇന്റലിജൻസ് ഏജൻസിയുടെ പ്രധാനിയായി കാവോ നിയമിതനായി. ആദ്യകാലങ്ങളിൽ വിദേശ യുദ്ധതന്ത്രങ്ങൾ,മാനുഷികവും സാങ്കേതികവും സമാന്തരമായി സൈനിക ഇന്റലിജൻസിന് സൈനികതന്ത്രപരമായ ഉത്തരവാദിത്തങ്ങൾ എന്നിവ നൽകപ്പെട്ട agency krishnadas

രൂപം കൈക്കൊള്ളൽ[തിരുത്തുക]

250 ഉദ്യോഗസ്ഥരടങ്ങുന്ന വാർഷികബജറ്റ് ഏകദേശം 2കോടി രൂപയോളം വരുന്ന ഒരു സംഘമായാണ് റോ പ്രവർത്തനമാരംഭിച്ചത്. എഴുപതുകളിൽ നീക്കിയിരുപ്പ് 30 കോടിയോളവും ഉദ്യോഗസ്ഥർ ആയിരത്തോളവുമായി. 1971-ൽ കാവോയുടേ അഭിപ്രായപ്രകാരം സർക്കാർ ഏവിയേഷൻ റിസർച്ച് സെൻറർ സ്ഥാപിച്ചു

സംഘടന[തിരുത്തുക]

പ്രമാണം:Structure of Research and Analysis Wing RAW.gif
Organizational structure of RAW.

സഞ്ജീവ് ത്രിപാഠിയാണ ഇപ്പോഴത്തെ തലവൻ.കാബിനറ്റ് സെക്രട്ടറിയേറ്റിൽ 'റോ'യുടെ ഡയറക്ടർ സെക്രട്ടറി (റിസർച്ച്)എന്നപേരിൽ പ്രതിനിധീകരിയ്ക്കപ്പെടുന്നു.പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലാണെങ്കിലും 'റോ' യുടെ ഡയറക്ടർ കാബിനറ്റ് സെക്രട്ടറിയ്ക്കും,ദിവസേന ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും റിപ്പോർട്ട് നൽകേണ്ടതുണ്ട്. മറ്റു ഭരണപരവും, ഔദ്യോഗികമായതുമായ വസ്തുതകൾ അതീവ രഹസ്യസ്വഭാവമുള്ളതിനാൽ വ്യക്തമല്ല.

പ്രധാന ലക്ഷ്യങ്ങൾ[തിരുത്തുക]

നിലവിൽ റോ ഊന്നൽ കൊടുക്കുന്ന പ്രധാനലക്ഷ്യങ്ങൾ താഴെപ്പറയുന്നതു മാത്രമായി നിജപ്പെടുത്തിയിട്ടില്ല.

  • ഭാരതത്തിന്റെ ദേശീയസുരക്ഷയേയും വിദേശനയങ്ങളേയും ബാധിക്കുന്ന,ഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ സംഭവ വികാസങ്ങൾ ശ്രദ്ധിക്കുക.
  • ഇന്ത്യൻ പൌരത്വം അവകാശപ്പെടുന്നവരും എന്നാൽ ഇന്ത്യയിൽ താമസമില്ലാത്തവരുമായവർക്കുള്ള അന്തർദ്ദേശീയ അഭിപ്രായം രൂപപ്പെടുത്തുക
  • സോവിയറ്റ്യൂണിയനും ചൈനയും തമ്മിലുള്ള അന്തർദ്ദേശീയ കമ്മൂണിസത്തേയും ഭിന്നതകളേയും നിരീക്ഷിക്കുക.ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർടിയെ നേരിട്ട് സ്വാധീനിച്ചിട്ടുള്ള ശക്തികളാണിവ.
  • ഏറ്റവും അധികം പ്രാധാന്യം നൽകുന്നത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യു.എസ്.ഏയിൽ നിന്നും ചൈനയിൽ നിന്നും പാകിസ്താനു നൽകപ്പെടുന്ന ആയുധ ഉപകരണങ്ങളുടെ വിതരണം നിയന്ത്രിക്കുക എന്നതാണ്.

ആരോപണങ്ങൾ[തിരുത്തുക]

2015 ലെ ശ്രീലങ്കാ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ പരാജയപ്പെടുത്താൻ റോ ഇടപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് കൊളംബോയിലെ 'റോ' സ്റ്റേഷൻ മേധാവിയെ ഡിസംബറിൽ പുറത്താക്കിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുമായി സൗഹൃദം നിലനിർത്തുന്ന രാജപക്‌സെ മൂന്നാംതവണയും അധികാരത്തിലെത്തുന്നത് ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാകുമെന്ന് വിലയിരുത്തി രാജപക്‌സെയെ പരാജയപ്പെടുത്താൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി നീക്കം നടത്തിയെന്നാണ് ആരോപണം. [1]

വിമർശനങ്ങൾ[തിരുത്തുക]

1999 ൽ പാകിസ്താൻ കാർഗിലിൽ അധിനിവേശം നടത്തിയത് റോയുടെ വീഴ്ച്ചയാണെന്നു വിമർശനമുണ്ടായി.[2]

അവലംബം[തിരുത്തുക]

  1. "രാജപക്‌സെയെ തോൽപ്പിച്ചത് 'റോ'യെന്ന് ആരോപണം". www.mathrubhumi.com. മൂലതാളിൽ നിന്നും 2015-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ജനുവരി 2015.
  2. മാതൃഭൂമി ഹരിശ്രീ 2005 ജനുവരി 29

http://www.fas.org/irp/world/india/raw/index.html Archived 2012-06-21 at the Wayback Machine.