നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദേശീയ അന്വേഷണ ഏജൻസി
Common nameNIA
National Investigation Agency India logo.png
Logo of the ദേശീയ അന്വേഷണ ഏജൻസി
Agency overview
Formed2009
Legal personalityGovernmental: Government agency
Jurisdictional structure
Federal agencyഇന്ത്യ
Governing bodyഇന്ത്യാ ഗവണ്മെന്റ്
General nature
Operational structure
Headquartersന്യൂ ഡെൽഹി, ഇന്ത്യ
Agency executiveN R Wasan, Director-General
Parent agencyDepartment of Personnel and Training
Website
www.nia.gov.in

ഇന്ത്യയിലെ ഒരു ദേശീയ കുറ്റാന്വേഷണ വിഭാഗമാണ് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) അമേരിക്കയിലെ FBl യെ മാതൃകയാക്കി 2009 ൽ രൂപീകരിച്ച NIA യുടെ പ്രധാന ജോലി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ പ്രത്യേകിച്ച് ഭീകര പ്രവർത്തനത്തെ കുുറിച്ച് അന്വേഷിക്കലാണ്.തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നിൽ.   ഭീകര പ്രവർത്തനം മാത്രമല്ല രാജ്യരക്ഷയ്ക്കു ഭീക്ഷണിയാകുന്ന എല്ലാ കുറ്റകൃത്യവും എൻ.ഐ.എ യ്ക്ക് അന്വേഷിക്കാം. കള്ളനോട്ട്, വിമാനം റാഞ്ചൽ, ആണവോർജ്ജ നിയമത്തിന്റെ ലംഘനം , മയക്കുമരുന്ന് സ്വർണ്ണം എന്നിവയുടെ കള്ളക്കടത്ത്, അന്താരാഷ്ട്ര ഭീകര സംഘങ്ങളിലേക്കുള്ള യുവാക്കളുടെ ചേരൽ, നാശക ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ എൻ.ഐ.എ യുടെ അധികാരപരിധിയിൽ വരുന്നതാണ്.   കേന്ദ്ര ആഭ്യന്തര മന്ത്രിക്കാണ് ഇതിൻ്റെ നിയന്ത്രണം. പല വിധ കേസുകൾ തെളിയിക്കാനും ദേശീയ സുരക്ഷ ഉറപ്പാക്കാനും ഈ ഏജൻസിക്ക് സാധിക്കുന്നുണ്ട്.

സംഘടനയുടെ രൂപവത്കരണം[തിരുത്തുക]

തീവ്രവാദം അതിരുകടന്ന് മുംബെ ഭീകരാക്രമണത്തിൽ എത്തിയപ്പോളാണ് ഇത്തരം സംഘടനയുടെ ആവശ്യകതയെപ്പറ്റി ഭരണ കർത്താക്കൾ ബോധവാന്മാരായത്. ഏതു സംസ്ഥാനത്തുമുണ്ടാകുന്ന ഭീകരാക്രമണങ്ങൾ അതതു സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ അന്വേഷിക്കാൻ എൻ.ഐ.എ യ്ക്കാകും[1]. അമേരിക്കയുടെ എഫ്. ബി. ഐ-നെപ്പോലെയൊരു ഫെഡറൽ അന്വേഷണ ഏജൻസിയായാണ് എൻ.ഐ.എ യെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഏജൻസി രൂപവത്കരിച്ചുള്ള ബില്ലിൽ 2008 ഡിസംബർ 30-നു രാഷ്ട്രപതി ഒപ്പുവെച്ചു. 2009 നിലവിൽ വന്നു. 1975 ബാച്ചിലെ ഐ പി എസ് ഓഫീസർ രാധാ വിനോദ് രാജുവാണ് എൻ.ഐ.എ മേധാവി. നിലവിലുള്ള സുരക്ഷാസേനയിൽ നിന്നാണ് എൻ.ഐ.എയിൽ ഇപ്പോൾ നിയമനം നടത്തുന്നത്. സംസ്ഥാനങ്ങളിൽ പോലീസിൽ‍ നിന്നു ഡെപ്യൂട്ടേഷൻ വഴിയും ജീവനക്കാരെ നിയമിക്കും.

ശ്രദ്ധേയമായ ചെയ്തികൾ[തിരുത്തുക]

  • കോഴിക്കോട് ഇരട്ട സ്ഫോടനത്തിന്റെ അന്വേഷണത്തിലൂടെയും ലഷ്കർ ഇ തോയ്ബ അംഗം എന്നു കരുതുന്ന തടിയന്റവിട നസീറിലൂടെയും എൻ.ഐ.എയുടെ അന്വേഷണം കേരളത്തിൽ എത്തിയിരിക്കുന്നു.
  • കേരളത്തിൽ സിമി ക്യാമ്പ് നടത്തിയെന്ന പേരിൽ ആദ്യമായി ഏറ്റെടുത്ത തീവ്രവാദ കേസിൽ 16 പേർ അറസ്റ്റ് ചെയ്യുകയും എന്നാല്‌ അവര്‌ നിരപരാധികളാണെന്ന് പറഞ്ഞ് കേരള ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു.

വിമർശനങ്ങൾ[തിരുത്തുക]

സംസ്ഥാനങ്ങളൂടെ വിഷയമായ ക്രമസമാധാനത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ കേന്ദ്ര സംസ്ഥാന ബന്ധം വഷളാക്കുമെന്നു വിമർശനമുയർന്നിട്ടുണ്ട്[1]

അവലംബം[തിരുത്തുക]

  • മാതൃഭൂമി ഹരിശ്രീ 2009 ഡിസംബർ 26
  1. 1.0 1.1 "തീവ്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏതു കേസും എൻ‌ഐ‌എക്ക് ഏറ്റെടുക്കാം:ചിദംബരം" (pdf). മലയാള മനോരമ, കൊച്ചി എഡിഷൻ. 2010 ജനുവരി 1. പുറം. 13. ശേഖരിച്ചത് 2010 ജനുവരി 3. Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി] - “കേരളത്തിലെ പല കേസുകളും എൻ‌ഐഎ ഏറ്റെടുത്തത് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ആഭ്യന്ത്രരമന്ത്രി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു.“, ''തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻ.ഐ.എ. ഏറ്റെടുക്കുമെന്ന് അദ്ദേഹം (പി. ചിദംബരം) പറഞ്ഞു”
  2. "സ്വർണ്ണക്കടത്ത് കേസ് പ്രതികളെ കേരളത്തിലെത്തിച്ചു" (pdf). മാതൃഭൂമി. 2020 ജൂലൈ 12. പുറം. 13. ശേഖരിച്ചത് 2020 ജൂലൈ 12. Check date values in: |accessdate= and |date= (help)