ഇന്തോ ടിബറ്റൻ അതിർത്തി പോലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്തോ ടിബറ്റൻ അതിർത്തി പോലീസ്
ITBP Logo.png
ആപ്തവാക്യം: "ശൗര്യ-ദൃഡത-കർമ്മ-നിഷ്ഠ"

Valour - Determination - Devotion to Duty

ഹെഡ്‌ക്വാർട്ടേഴ്‌സ്
ന്യൂ ഡൽഹി, ഇന്ത്യ
ഡയറക്ടർ ജനറൽ, ഐ.ടി.ബി.പി.
കൃഷ്ണ ചൗദരി, ഐ.പി.എസ്

ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) അഥവാ ഭാരത് തിബറ്റ് സീമാ പോലീസ്. 1962 ഒക്ടോബർ മാസം 24 നു രൂപം കൊണ്ട സംഘടന ഇന്ന്, ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ദിഫു ലാ വരെയുള്ള ഹിമാലയ പർവ്വതനിരകളിൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത-ചൈന അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. 9000 അടി മുതൽ 18500 അടി വരെ ഉയരത്തിലുള്ള ഇന്തോ-ചൈന അതിർത്തിയിലെ പശ്ചിമ മദ്ധ്യ പൂർവ സെക്ടറുകൾ ഇതിലുൾപ്പെടുന്നു.[1] പർവ്വതാരോഹണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഓഫീസർമാരും ജവാന്മാരും ഈ പാരാമിലിട്ടറി ഫോഴ്സിന്റെ ശക്തിയാണ്.[2]

ചരിത്രം[തിരുത്തുക]

സി.ആർ പി.എഫ് ആക്ട് പ്രകാരം 1962 ഒക്ടോബർ 24 ആം തീയതിയാണ് ഐ.ടി.ബി.പി. നിലവിൽ വന്നതെങ്കിലും 1992-ൽ പാർലമെന്റ് ഐ.ടി.ബി.പി ആക്ട് പാസ്സാക്കി.

അംഗമാകുന്നതെങ്ങിനെ[തിരുത്തുക]

രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുന്നതോടൊപ്പം സാഹസികത നിറഞ്ഞ ജോലിചെയ്യുന്ന്തിന് താത്പര്യമുള്ള യുവതീയുവാക്കൾക്ക് ഐ.ടി.ബി.പി. യിൽ അംഗമാകാവുന്നതാണ്. സ്കീയിംഗ്, പർവ്വതാരോഹണം, ട്രെക്കിംഗ്, റിവർ റാഫ്റ്റിംഗ് തുടങ്ങിയവ ഈ ഫോഴ്സിന്റെ ചില പ്രത്യേകതകളാണ്. ഐ.ടി. ബി.പി ജവാന്മാർ ഹിമാലയം പോലുള്ള അതിശൈത്യപ്രദേശങ്ങളിൽ കനത്ത മഞ്ഞിനകത്തും ഡ്യൂട്ടി ചെയ്യുന്നു. വെല്ലുവിളി നിറഞ്ഞ ജീവിതസാഹചര്യത്തിൽ രാജ്യത്തെ സേവിക്കാനും ഐ.ടി.ബി.പി അവസരം നൽകുന്നു. എംപ്ലോയ്മെന്റ് ന്യൂസ്, വിവിധ ഭാഷകളിലെ പ്രമുഖപത്രങ്ങൾ എന്നിവയിലാണ് അപേക്ഷ ക്ഷണിച്ച് പരസ്യം നൽകുന്നത്. മലയാളത്തിൽ മാതൃഭൂമി തൊഴിൽവാർത്ത, മനോരമ തൊഴിൽവീഥി തുടങ്ങിയ തൊഴിലന്വേഷണ വാരികകളിലും ഒഴിവ് വിവരം രേഖപ്പെടുത്താറുണ്ട്.

തസ്തികകൾ[തിരുത്തുക]

അസിസ്റ്റന്റ് കമാണ്ടന്റ്, സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ എന്നീ നാല് തസ്തികകളിലേയ്ക്കാണ് ഐ.ടി.ബി.പി. ഒഴിവുവരുന്ന മുറയ്ക്ക് സമയാസമയങ്ങളിൽ അപേക്ഷ ക്ഷണിക്കുന്നത്.
മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സിന്റെ ക്കിഴിൽ വരുന്ന കമ്പൈൻഡ് സ്പെഷ്യൽ സെലക്ഷൻ ബോർഡ് യു.പി.എസ്.സി വഴിയാണ് അസിസ്റ്റന്റ് കമാണ്ടർമാരെ തിരഞ്ഞെടുക്കുന്നത്. രണ്ട് തലത്തിലുള്ള എഴുത്തുപരീക്ഷയുണ്ട്. ഇന്റലിജൻസ് ടെസ്റ്റ്, ജനറൽ നോളഡ്ജ് അന്റ് എസ്സേ റൈറ്റിംഗ്. തുടർന്ന് ശാരീരിക ക്ഷമതാപരീക്ഷയും ഇന്റർവ്യൂവും നടത്തും.

സംവരണം[തിരുത്തുക]

പട്ടികജാതിയിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് 15%, പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് 7.5%, ഓ.ബി.സി വിഭാഗക്കാർക്ക് 27 % എന്നിങ്ങനെയാണ് സംവരണം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.[3]

യോഗ്യതകൾ[തിരുത്തുക]

അസിസ്റ്റന്റ് കമാണ്ടന്റ് സബ് ഇൻസ്പെക്ടർ കോൺസ്റ്റബിൾ[4]
വയസ് 19-25 18-25 18-23
വിദ്യാഭ്യാസ യോഗ്യത ബിരുദം ബിരുദം പത്താം ക്ലാസ്
ഉയരം 165 സെ.മീ 170 സെ.മീ 170 സെ.മീ
തൂക്കം 50 കി.ഗ്രാം 50 കി.ഗ്രാം 50 കി.ഗ്രാം
നെഞ്ചളവ് 80-85 സെ.മീ 80-85 സെ.മീ 80-85 സെ.മീ
കാഴ്ച്ച ശക്തി 6/6 - 6/12 6/6 - 6/9 6/6 - 6/9
  • പരന്ന പാദങ്ങൾ, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, കോങ്കണ്ണ്, വെരിക്കോസ് വെയിൻ എന്നിവയുള്ളവർക്ക് മേൽ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാനാവില്ല.[4]

അവലംബം[തിരുത്തുക]

  1. ഔദ്യോഗിക വെബ്‌സൈറ്റ്.
  2. "ഐ.ടി.ബി.പി. ഫോഴ്സ്". ITBP. ശേഖരിച്ചത് 26 ജൂലൈ 2015.
  3. "How to join ITBP". ശേഖരിച്ചത് 26 ജൂലൈ 2015.
  4. 4.0 4.1 "ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ കോൺസ്റ്റബിൾ". മാതൃഭൂമി തൊഴിൽവാർത്ത. 22 (46): 7. 2014 സെപ്റ്റംബർ 13. {{cite journal}}: |access-date= requires |url= (help); Check date values in: |date= (help)