പാനായിക്കുളം കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസ് ആണ് പാനായിക്കുളം കേസ് എന്ന പേരിൽ അറിയപ്പെടുന്നത്.[1][2] പ്രസ്തുത പരിപാടി നടത്തിയത് സിമിക്കാരാണെന്നും സിമി ക്യാമ്പ് നടത്തിയെന്നും ആരോപിച്ചാണ് പോലീസ് കേസെടുത്തത്.16 പേരെ ഇതിൻറെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു.14 വർഷത്തെ തടവും എൻഐഎ കോടതി ഇവർക്കെതിരെ വിധിച്ചിരുന്നു.2006ൽ അറസ്റ്റ് ചെയ്ത് കുറ്റാരോപിതരെ 12 വർഷത്തിന് ശേഷം 2019 ൽ കേരള ഹൈക്കോടതി വെറുതെ വിട്ടു.[3] കേരളത്തിൽ രജിസ്റ്റർ‌ ചെയ്ത ആദ്യത്തെ തീവ്രവാദ കേസ് ആയിരുന്നു ഇത്.2010ലാണ് എൻഐഎ കേസ് ഏറ്റെടുത്തത്.[4] "സ്വാതന്ത്ര്യസമരത്തിൽ മുസ്ലിംകളുടെ പങ്ക്" എന്ന വിഷയത്തിലാണ് 2006 ഓഗസ്റ്റ് 15ന് ഇവിടെ പൊതുപരിപാടി നടത്തിയത്. [5]

അവലംബം[തിരുത്തുക]

  1. [1] "മാതൃഭൂമി ഓൺലൈൻ-ശേഖരിച്ച തിയ്യതി 12-4-19"
  2. https://www.mediaonetv.in/kerala/2019/04/12/panayikulam-appeal-court-verdict-today] "മാധ്യമം ഓൺലൈൻ - ശേഖരിച്ച തിയ്യതി 12-4-19"
  3. [2] "Malayalam Indian Express - Online link -dated 12-4-19
  4. [3] "Malayalam Indian Express - Online link -dated 12-4-19
  5. [4] "Suprabhatham news paper online"
"https://ml.wikipedia.org/w/index.php?title=പാനായിക്കുളം_കേസ്&oldid=3119122" എന്ന താളിൽനിന്ന് ശേഖരിച്ചത്