വെള്ളൂർ വാമനസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വെള്ളൂർ ദേശത്ത് മൂവാറ്റുപുഴയാറിന്റെ കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് വെള്ളൂർ വാമനസ്വാമിക്ഷേത്രം. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ മുഖ്യപ്രതിഷ്ഠയായ ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. പ്രധാനപ്രതിഷ്ഠയായ വാമനനെക്കൂടാതെ തുല്യപ്രാധാന്യത്തിൽ ശാസ്താവും ഉപദേവതകളായി ഗണപതി, ശിവൻ, മഹാവിഷ്ണു, ദുർഗ്ഗ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഏകദേശം 1500 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ ശ്രീകോവിൽ പണിതത് പെരുന്തച്ചനാണെന്ന് പറയപ്പെടുന്നു. മകരമാസത്തിൽ തിരുവോണം നാളിൽ ആറാട്ട് വരത്തക്ക വിധത്തിലുള്ള എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ഇവിടെയുള്ള പ്രധാന ആഘോഷം. ഇവിടെ വാമനന്നൊപ്പം ശാസ്താവിനും കൊടിമരമുണ്ട്. രണ്ടിടത്തും ഒരുമിച്ചാണ് കൊടിയേറ്റം. ഇത്തരത്തിലുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഈ ഉത്സവം കൂടാതെ, ചിങ്ങമാസത്തിൽ നടക്കുന്ന കേരളത്തിന്റെ ദേശീയോത്സവമായ ഓണവും ഇവിടെ ഗംഭീരമായി ആഘോഷിയ്ക്കുന്നുണ്ട്. കേരള ഊരാണ്മ ദേവസ്വം ബോർഡിന് കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

1500 വർഷം മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന ഒരു ബ്രാഹ്മണന്, മൂവാറ്റുപുഴയാറിൽ നിന്ന് ഒരു വിഗ്രഹം കിട്ടുകയുണ്ടായി. മഹാവിഷ്ണുവിന്റെ ഉത്തമഭക്തനായിരുന്ന അദ്ദേഹം, ഇവിടെ വാമനസങ്കല്പത്തിൽ പ്രതിഷ്ഠിയ്ക്കുകയായിരുന്നു.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

ശ്രീകോവിൽ[തിരുത്തുക]

നാലമ്പലം[തിരുത്തുക]