പെരുന്തച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ ഒരു അംഗമാണ്‌ പെരുന്തച്ചൻ‍. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും ഇദ്ദേഹമാണു തച്ചു ശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം.പെരുംതച്ചന്റെ ചെറുപ്പത്തിൽ രാമൻ എന്നാണു വിളിച്ചിരുന്നത്‌. വിശ്വകർമ്മ ആണ് കുലദൈവം. ഭാരതത്തിലെ ആദ്യത്തെ എഞ്ചിനിയർ ആണ് പെരുംതച്ചൻ. കേരളത്തിലെയും തമിഴുനാട്ടിലെയും പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം. കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉദാഹരണമാണ്.

ആലുവ ചന്തക്കടവിൽ നിന്നും പടിഞ്ഞാറോട്ടു നോക്കിയാൽ അടുത്തുകാണുന്ന ദ്വീപാണ് ഉളിയന്നൂർ.[1]


അവലംബം[തിരുത്തുക]

  1. ദ്വൈപായനം- കെ.എൻ.ഷാജി, ജനപഥം, സെപ്തംബർ 2013
"https://ml.wikipedia.org/w/index.php?title=പെരുന്തച്ചൻ&oldid=3082500" എന്ന താളിൽനിന്ന് ശേഖരിച്ചത്