ഉളിയന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉളിയന്നൂർ
Kerala locator map.svg
Red pog.svg
ഉളിയന്നൂർ
10°05′57″N 76°20′32″E / 10.099188°N 76.342201°E / 10.099188; 76.342201
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കെ.കെ.ജിന്നാസ് [1]
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683108
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഉളിയന്നൂർ മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ഉളിയന്നൂർ. ആലുവ നഗരത്തോടു അടുത്തു പെരിയാറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഉളിയന്നൂർ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ ജനിച്ച ഗ്രാമമാണിത് എന്നു പറയപ്പെടുന്നു.

ദേശീയപാത-47 ൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഉളിയന്നൂർ ക്ഷേത്രം സഥിതി ചെയ്യുന്നതെങ്കിലും അടുത്ത കാലം വരെ ഇവിടേക്ക് നേരിട്ട് പ്രവേശനം സാധ്യമായിരുന്നില്ല. എന്നാൽ ആലുവ മാർക്കറ്റിനു സമീപം പെരിയാറിനു കുറുകെ പുതിയ പാലം വന്നതിനുശേഷം ഇവിടേക്കുള്ള യാത്രാദൂരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഐതിഹ്യം[തിരുത്തുക]

പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ ജനിച്ച ഗ്രാമമാണ് ഉളിയന്നൂർ എന്ന് ഐതിഹ്യങ്ങളിൽ പറയുന്നു. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും, ഈ കുഞ്ഞാണ് തച്ചുശാസ്ത്രത്തിൽ അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം.[2] ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുമ്പോൾ താഴെ പണിതുകൊണ്ടിരുന്ന മകനെ തച്ചൻ അസൂയമൂത്ത് ഉളിയെറിഞ്ഞു കൊന്നു എന്നാണ് കഥ. അങ്ങനയാണ് ഉളിയന്നൂർ എന്ന നാമം ഉയിരെടുത്തത്.[3]

==വിദ്യാഭ്യാസസ്ഥാപനങ്ങൾ==ഉളിയന്നൂർ ഗവണ്മെന്റ് എൽ പി സ്കൂൾ പ്രശസ്തരായ എൻ എഫ്‌ വർഗീസ് , കെ കെ ജിന്നാസ്‌ , തുടങ്ങി പ്രശസ്തരായ ഒട്ടേറേ വ്യക്തികൾ പഠനം നടത്തിയ വിദ്യാലയമാണ്

ഹിദായത്തുൽ മുസ്‌ലിമീൻ യു.പിസ്കൂൾ,കുഞ്ഞുണ്ണിക്കര കുഞ്ഞുണ്ണിക്കര മുസ്ലീം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ്HMUPസ്കൂൾ

=ആരാധനാലയങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഉളിയന്നൂർ വാർഡ് അംഗം". തദ്ദേശസ്വയംഭരണവകുപ്പ്, കേരളം. ശേഖരിച്ചത് 08-ജനുവരി-2014. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
  2. "പെരുന്തച്ചൻ". നമ്പൂതിരി.കോം. ശേഖരിച്ചത് 08-ജനുവരി-2014. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
  3. "ഉളിയന്നൂർ എന്ന സ്ഥലനാമ ചരിത്രം". തദ്ദേശസ്വയംഭരണവകുപ്പ്, കേരളം. ശേഖരിച്ചത് 08-ജനുവരി-2014. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ഉളിയന്നൂർ&oldid=3330919" എന്ന താളിൽനിന്ന് ശേഖരിച്ചത്