ഉപ്പുകൂറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമാണ്‌ ഉപ്പുകൂറ്റൻ (ഉപ്പുകൊറ്റൻ എന്നു൦ പേരുണ്ട്) . വരരുചിയുടെ തീർത്ഥയാത്രക്കിടയിൽ പൊന്നാനിയിൽ വച്ചാണ്‌ ഉപ്പുകൂറ്റൻ ജനിച്ചതെന്നു കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] അദ്ദേഹത്തെ എടുത്തുവളർത്തിയത്‌ മുസ്ലിം സമുദായത്തിൽ പെട്ട മാതാപിതാക്കളാണെന്നാണ്‌ കരുതപ്പെടുന്നത്‌. ഏകദേശം 1800 വർഷം മുമ്പാണ് ഇവർ ജീവിച്ചിരുന്നത് എന്നു കരുതിയാൽ മുഹമ്മദ് നബിയ്ക്കും മുമ്പാണത്.

അദ്ദേഹത്തിന്റെ ഭ്രാന്തമായ കച്ചവട രീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പാലക്കാട്ടുനിന്നും പൊന്നാനിയിലേയ്ക്ക്, പൊന്നാനിയിൽ വളരെയേറെ സുലഭമായ ഉപ്പ് കൊണ്ടുവരികയും പകരം പൊന്നാനിയിൽ നിന്നു പാലക്കാട്ടേയ്ക്ക് അവിടെ സുലഭമായിരുന്ന പരുത്തി കൊണ്ടുപോകുകയും ചെയ്ത് ഉപ്പുകൂറ്റൻ വ്യാപാരം ചെയ്തിരുന്നു എന്ന് പറയെപ്പെടുന്നു.[അവലംബം ആവശ്യമാണ്] മറ്റു പന്തിരുകുല അംഗങ്ങളുടെ ചെയ്തികളെപ്പോലെ വളരെയേറെ താത്വികമായ അർത്ഥങ്ങൾ ഈ വ്യാപാരത്തിൽ കാണാനാകും.

"https://ml.wikipedia.org/w/index.php?title=ഉപ്പുകൂറ്റൻ&oldid=3718243" എന്ന താളിൽനിന്ന് ശേഖരിച്ചത്