തൂത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന വള്ളുവനാടൻ ഗ്രാമമാണ് തൂത. കുന്തിപ്പുഴയാണ് ജില്ലകളുടെ അതിർത്തി. തൂതപ്പുഴക്ക് കുറുകേയുള്ള തൂതപ്പാലത്തിന്റെ ഒരു വശം പാലക്കാടും മറുവശം മലപ്പുറം ജില്ലയുമാണ്. ഇവിടുത്തെ തൂത ഭഗവതി ക്ഷേത്രം പ്രസിദ്ധമാണ്. അമ്പലത്തിന് എതിർവശത്ത് പുഴയോട് ചേർന്ന് ഒരു മുസ്ലിം പള്ളിയും സ്ഥിതിചെയ്യുന്നു.

തൂതപ്പൂരം[തിരുത്തുക]

തൂതപ്പൂരത്തിലേക്ക് വരുന്ന ഉത്സവസംഘം

വർഷാവർഷം തൂത ഭഗവതി ക്ഷേത്രത്തിൽ നടത്തി വരുന്ന ഉത്സവമാണ് തൂതപ്പൂരം[1]. മലയാള കലണ്ടർപ്രകാരം അവസാനഘട്ടത്തിൽ ഉത്സവം നടത്തുന്നതിൽ ഒന്ന് ഇവിടെയാണ്. തൃശ്ശൂർ പൂരത്തിന് ഉപയോഗിച്ച പൂരസാമഗ്രികളാണ് ഇവിടെ ഉപയോഗിക്കുന്നത്. എ വിഭാഗം ബി വിഭാഗം എന്നിങ്ങനെയാണ് ഉത്സവ നടത്തിപ്പു കമ്മിറ്റി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

https://www.keralatourism.org/video-clips/thootha-pooram/536

അവലംബം[തിരുത്തുക]

  1. "keralatourism". ശേഖരിച്ചത് 8 December 2017.
"https://ml.wikipedia.org/w/index.php?title=തൂത&oldid=2649389" എന്ന താളിൽനിന്ന് ശേഖരിച്ചത്