അമ്പലവാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

കേരളത്തിലെ പുഷ്പകർ (ഉണ്ണി, നമ്പീശൻ തുടങ്ങിയവർ), ചാക്യാർ, മൂത്തത്, ഇളയത്, കുരുക്കൾ, വാര്യർ, മാരാർ, നമ്പ്യാർ തുടങ്ങിയ ഹൈന്ദവജാതികളെ സൂചിപ്പിക്കുന്ന പൊതുസംജ്ഞയാണ് അമ്പലവാസികൾ എന്നത്.

പേര് വന്ന വഴി[തിരുത്തുക]

അമ്പലം, വാസി എന്ന രണ്ട് വാക്കുകളിൽ നിന്നാണ് അമ്പലവാസി എന്ന പേര് വന്നത്. അമ്പലവാസി സമുദായത്തിലുള്ളവർ അമ്പലങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് നിത്യവൃത്തി കഴിച്ചിരുന്നു. അമ്പലത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ അമ്പലവാസി എന്ന പേര് വന്നു.

തൊഴിൽ[തിരുത്തുക]

കഴകം

അമ്പലവാസി ജാതികൾ[തിരുത്തുക]

അമ്പലവാസികൾ എന്നറിയപ്പെടുന്നത് ഒരുകൂട്ടം ജാതികൾ ചേർന്നാണ്. ചാക്യാർ, നമ്പ്യാർ, ഉണ്ണി, നമ്പീശൻ, ഇളയത്, മൂത്തത്, വാര്യർ, മാരാർ, പൊതുവാൾ, പിഷാരടി, നമ്പിടി, കുരുക്കൾ, അടികൾ , കുറുപ്പ്, മുതലായവ

-align="center"

അമ്പലവാസി ജാതികൾ
ജാതി പുരുഷ
കുലനാമം
സ്ത്രീ
കുലനാമം
തൊഴിൽ വീട് കുറിപ്പ്
പുഷ്പകർ നമ്പീശൻ, ഉണ്ണി, നമ്പി, നമ്പിടി ബ്രാഹ്മണി അല്ലെങ്കിൽ അമ്മ അദ്ധ്യയനം, വിളക്കെടുപ്പ്, വിളക്കുകൊളുത്ത്, പൂമാല നിർമ്മാണം, പൂക്കൾ ശേഖരിക്കൽ, പ്രസാദവിതരണം, തീയാട്ട് പുഷ്പകം അല്ലെങ്കിൽ മഠം പുഷ്പകൻ ഉണ്ണികൾ പ്രധാനമായും അദ്ധ്യാപകരും മാലകെട്ടുകാരുമായി പ്രവർത്തിച്ചു. തീയാട്ടുണ്ണികൾ ഭദ്രകാളി തീയാട്ട് എന്ന കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മൂത്തത് മൂത്തത് മനയമ്മ തൃക്കോൽ ശാന്തി ഇല്ലം ഉത്സവത്തിന് തിടമ്പ് എഴുന്നളിക്കുകയും നിവേദ്യം തയ്യാറാക്കുകയും ചെയ്യുക, ക്ഷേത്രത്തിന്റെ താക്കോൽ കൈസ്ഥാനികത്വം കയ്യാളുക എന്നിയെല്ലാം തൃക്കോൽ ശാന്തിയിൽ ഉൾപ്പെടുന്നു
ഇളയത് ഇളയത് അമ്മ നായന്മാർക്ക് മരണാനന്തര കർമങ്ങൾക്ക് പുരോഹിതവൃത്തി ചെയ്യുന്നു
പൊതുവാൾ പൊതുവാൾ പൊതുവാളസ്യാർ ക്ഷേത്രങ്ങളിലെ വാദ്യകലാകാർനമാർ പൊതുവാട്ട് ഉത്തര-വേദകാലഘട്ടത്തിൽ ജൈനമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ് പൊതുവാൾ എന്ന് വിശ്വസിക്കപ്പെടുന്നു
ചാക്യാർ ചാക്യാർ ഇല്ലോട്ടമ്മ കൂത്ത് അവതാരകർ മഠം
നമ്പ്യാർ നമ്പ്യാർ നങ്യാർ തീയാട്ട്, കൂത്ത്, തുള്ളൽ മഠം തീയാട്ട് നമ്പ്യാർ അയ്യപ്പൻ തീയാട്ട് നടത്തുന്നു. മിഴാവ് നമ്പ്യാർ കൂത്തിന് മിഴാവ് കൊട്ടുന്നു, തുള്ളൽ നടത്തുന്നു.
വാര്യർ വാര്യർ വാരസ്യാർ അമ്പലത്തിലെ കണക്കെഴുത്തുകാർ, കാര്യക്കാർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വാരിയം
മാരാർ മാരാർ മാരസ്യാർ അല്ലെങ്കിൽ അമ്മ സോപാന സംഗീത അവതാരകർ, ചെണ്ടകൊട്ടുകാർ മാരാത്ത്
അടികൾ അടികൾ അടിസ്യാർ അല്ലെങ്കിൽ അടിയമ്മ നായന്മാരുടെ കർമങ്ങൾക്ക് പൗരോഹിത്യം വഹിക്കുന്നു മഠം
പിഷാരടി പിഷാരടി അല്ലെങ്കിൽ ഷാരടി പിഷാരസ്യാർ അല്ലെങ്കിൽ ഷാരസ്യാർ മാലകെട്ട്,വിളക്കുപിടി,പൂക്കളൊരുക്കൽ, അടിച്ചുതളി,പൂജാപാത്രങ്ങൾ വൃത്തിയാക്കൽ പിഷാരം ഉത്തര-വേദകാലഘട്ടത്തിൽ ബുദ്ധമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ് പിഷാരടികൾ എന്ന് വിശ്വസിക്കപ്പെടുന്നു
കുരുക്കൾ കുരുക്കൾ അമ്മ ക്ഷേത്രങ്ങളിൽ പാലും പാലുല്പന്നങ്ങളായ തൈര്, മോര്, നെയ്യ്, മുതലായവ എത്തിക്കുന്നു.
പിലാപ്പള്ളി
കുറുപ്പ് കുറുപ്പ് ക്ഷേത്രങ്ങളിൽ കളം എഴുത്തും പാട്ടും.

വർണവ്യവസ്ഥാപ്രകാരമുള്ള സ്ഥാനം[തിരുത്തുക]

ഗോത്രങ്ങൾ[തിരുത്തുക]

സേവനങ്ങൾ[തിരുത്തുക]

കലാരൂപങ്ങൾ[തിരുത്തുക]

ആചാരങ്ങളും ആഘോഷങ്ങളും[തിരുത്തുക]

പ്രമുഖരായ അമ്പലവാസികൾ[തിരുത്തുക]

ഇവ കൂടി[തിരുത്തുക]

അവലംബം[തിരുത്തുക]

ബാഹ്യകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമ്പലവാസി&oldid=2360471" എന്ന താളിൽനിന്നു ശേഖരിച്ചത്